മസ്കത്ത്, സലാല ബസുകളിൽ ആ​ഗസ്റ്റ് 1 മുതൽ ‍ഡിജിറ്റൽ പേയ്മെന്റ് മാത്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്കത്ത്: ഒമാനിലെ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് സിറ്റി ബസുകളിലെ ക്യാഷ് പേയ്മെന്റുകൾ അവസാനിപ്പിച്ച് ഡിജിറ്റലാക്കുന്നു. 2026 ആഗസ്റ്റ് 1 മുതൽ മസ്കത്ത്, സലാല എന്നീ നഗരങ്ങളിൽ സർവീസ് നടത്തുന്ന എല്ലാ പൊതു സിറ്റി ബസുകളിലും ക്യാഷ് പേയ്‌മെന്റുകൾ പൂർണമായും നിർത്തലാക്കുമെന്ന് അധികൃതർ ഔദ്യോഗികമായി അറിയിച്ചു. പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരുന്നതോടെ, ഇരു നഗരങ്ങളിലെയും മുവാസലാത്ത് സിറ്റി ബസുകളിൽ യാത്ര ചെയ്യുന്നവർ ടിക്കറ്റ് നിരക്കുകൾ അതത് അതോറിറ്റികൾ അംഗീകരിച്ച ഡിജിറ്റൽ/ലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങൾ വഴിയായിരിക്കും അടക്കേണ്ടത്. പൊതുഗതാഗത സേവനങ്ങളിൽ ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനുകൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം യാത്രക്കാർക്ക് കൂടുതൽ വേഗമേറിയതും സൗകര്യപ്രദവുമായ യാത്രാനുഭവം പ്രദാനം ചെയ്യുകയാണ് ഈ നീക്കത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ബസുകളിൽ കയറുന്നതിന് മുമ്പ് തന്നെ തങ്ങളുടെ പക്കൽ അംഗീകൃത ഇലക്ട്രോണിക് പേയ്‌മെന്റ് ഓപ്ഷനുകൾ ഉണ്ടെന്ന് യാത്രക്കാർ ഉറപ്പുവരുത്തണമെന്ന് മുവാസലാത്ത് അഭ്യർത്ഥിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News