ദുബൈ: ഇന്ത്യയിലും യുഎഇയിലും എൻജിനീയറിങ് വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ. കെ.കെ അബ്ദുൽ ഗഫാർ വിടവാങ്ങി. 88 വയസ്സായിരുന്നു. യു.എ.ഇയിലെ ആദ്യ സ്വകാര്യ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിത്വമാണ് ഗഫാർ. അജ്മാനിലെ ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയുടെ സീനിയർ ഡയറക്ടറും കമ്മീഷനിങ് ലീഡുമായി പ്രവർത്തിച്ചിരുന്നു. നേരത്തേ, ഗശഫ് മെഡിക്കൽ കോളജ് എന്ന് അറിയപ്പെട്ടിരുന്ന സ്ഥാപനത്തെ ഗൾഫ് മേഖലയിലെ മികച്ച മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമായി വളർത്തിയെടുക്കുന്നതിൽ പ്രഫ. ഗഫാർ നിർണായക പങ്ക് വഹിച്ചു. ഇന്ത്യയിലും ഗൾഫിലും മെഡിക്കൽ-എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയിൽ വലിയ സംഭാവനകളും ഗഫാർ നൽകിയിട്ടുണ്ട്.
ഒമാനിൽ ഇനി വാഹനങ്ങളിലെ കൂളിങ് ഫിലിം ഒട്ടിക്കൽ പരിധി 50%; മാറ്റേ ഫിനിഷ് റാപ്പുകൾക്കും അനുമതി
