Tag: LATEST

ഇത്തിഹാദ് റെയിൽ നിയമലംഘനങ്ങൾക്ക് 100 മുതൽ 10,000 ​ദിർഹം വരെ പിഴ

ദുബൈ: അബൂദബി-ഫുജൈറ റൂട്ടിൽ യാത്ര ആരംഭിച്ച ഇത്തിഹാദ് റെയിലിലൂടെ സു​ഗമമായി സഞ്ചരിക്കാമെങ്കിലും നിയമം പാലിച്ചില്ലെങ്കിൽ കടുത്ത വില നൽകേണ്ടി വരും. നിയമ ലംഘകർക്ക് കടുത്ത ശിക്ഷയാണ് നൽകുക. നിയമം ലംഘിച്ചാൽ 100 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴ ഒടുക്കേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി. സീറ്റിൽ കാൽ വെച്ചാൽ 200 ദിർഹം ആണ് പിഴ. ട്രെയിനിലും റെയിൽവെ സ്റ്റേഷനിലും മാലിന്യം വലിച്ചെറിഞ്ഞാലും 200 ദിർഹം പിഴ ഒടുക്കേണ്ടി വരും. ട്രെയിൻ എത്തിയ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിന്ന് […]
Read more

മസ്കത്ത്, സലാല ബസുകളിൽ ആ​ഗസ്റ്റ് 1 മുതൽ ‍ഡിജിറ്റൽ പേയ്മെന്റ് മാത്രം

മസ്കത്ത്: ഒമാനിലെ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് സിറ്റി ബസുകളിലെ ക്യാഷ് പേയ്മെന്റുകൾ അവസാനിപ്പിച്ച് ഡിജിറ്റലാക്കുന്നു. 2026 ആഗസ്റ്റ് 1 മുതൽ മസ്കത്ത്, സലാല എന്നീ നഗരങ്ങളിൽ സർവീസ് നടത്തുന്ന എല്ലാ പൊതു സിറ്റി ബസുകളിലും ക്യാഷ് പേയ്‌മെന്റുകൾ പൂർണമായും നിർത്തലാക്കുമെന്ന് അധികൃതർ ഔദ്യോഗികമായി അറിയിച്ചു. പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരുന്നതോടെ, ഇരു നഗരങ്ങളിലെയും മുവാസലാത്ത് സിറ്റി ബസുകളിൽ യാത്ര ചെയ്യുന്നവർ ടിക്കറ്റ് നിരക്കുകൾ അതത് അതോറിറ്റികൾ അംഗീകരിച്ച ഡിജിറ്റൽ/ലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങൾ വഴിയായിരിക്കും അടക്കേണ്ടത്. പൊതുഗതാഗത […]
Read more

ഒമാനിൽ ഇനി വാഹനങ്ങളിലെ കൂളിങ് ഫിലിം ഒട്ടിക്കൽ പരിധി 50%; മാറ്റേ ഫിനിഷ് റാപ്പുകൾക്കും അനുമതി

ദുബൈ: ഇന്ത്യയിലും യുഎഇയിലും എൻജിനീയറിങ്​ വിദ്യാഭ്യാസ രംഗത്ത്​ വ്യക്​തിമുദ്ര പതിപ്പിച്ച പ്രൊഫ. കെ.കെ അബ്​ദുൽ ഗഫാർ ​​​വിടവാങ്ങി. 88 വയസ്സായിരുന്നു. യു.എ.ഇയിലെ ആദ്യ സ്വകാര്യ മെഡിക്കൽ കോളജ്​ സ്ഥാപിക്കുന്നതിൽ നിർണായക പങ്ക്​ വഹിച്ച വ്യക്​തിത്വമാണ്​ ഗഫാർ. അജ്​മാനിലെ ഗൾഫ്​ മെഡിക്കൽ യൂനിവേഴ്​സിറ്റിയുടെ സീനിയർ ഡയറക്​ടറും കമ്മീഷനിങ്​ ലീഡുമായി പ്രവർത്തിച്ചിരുന്നു​. നേര​ത്തേ, ഗശഫ്​ മെഡിക്കൽ കോളജ്​ എന്ന്​ അറിയപ്പെട്ടിരുന്ന സ്ഥാപനത്തെ ഗൾഫ്​ മേഖലയിലെ മികച്ച മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമായി വളർത്തിയെടുക്കുന്നതിൽ പ്രഫ. ഗഫാർ നി​ർണായക പങ്ക്​ വഹിച്ചു. ഇന്ത്യയിലും […]
Read more

സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യത. 6 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അല‍ർട്ട്. കണ്ണൂരും കാസർകോടും നാളെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച കോഴിക്കോടും കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ടാണ്. വരും ദിവസങ്ങളിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴയുള്ളപ്പോൾ, പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. പുഴകൾ, തോടുകൾ, […]
Read more

‘മേയറുടെ ധിക്കാരപരമായ സമീപനമാണ് കോർപ്പറേഷൻ പ്രതിസന്ധിക്ക് കാരണം’; വി.ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണസ്തംഭനമെന്ന് എൽഡിഎഫ് നേതാവ് വി. ശിവൻകുട്ടി. നഗരസഭയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം മേയറുടെ ധിക്കാരപരമായ സമീപനമാണെന്നും ചില സുപ്രധാന ഫയലുകൾ കടത്തിയതായും അദ്ദേഹം ആരോപിച്ചു. നഗരം ചീഞ്ഞുനാറുന്ന അവസ്ഥയിലാണെന്നും തെരുവ് നായ്ക്കളുടെ ശല്യം കാരണം ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. കോർപ്പറേഷനിലെ അവിശ്വാസ പ്രമേയത്തിൽ എൽ.ഡി.എഫ് പിന്തുണ നൽകാതിരുന്നത് യു.ഡി.എഫ് നേതാക്കൾ മുൻകൂട്ടി കൂടിയാലോചന നടത്താത്തതുകൊണ്ടാണ്. അടി കിട്ടിയ ശേഷമാണ് യു.ഡി.എഫ് നേതാക്കൾക്ക് കാര്യം മനസിലായതെന്നും, അവിശ്വാസ പ്രമേയത്തിന് […]
Read more

എംവി ജയരാജനെ തള്ളി എംവി ഗോവിന്ദന്‍

തൃശൂര്‍: തെറ്റു തിരുത്തിയാല്‍ തിരിച്ചെടുക്കുമെന്ന എംവി ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിമതര്‍ വഞ്ചകര്‍ തന്നെ. അവര്‍ പാര്‍ട്ടിയെ വഞ്ചിച്ചു. വര്‍ഗവഞ്ചനയാണ്. ചതിയാണ്. അത് കൃത്യമായിട്ട് പാര്‍ട്ടി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജി സുധാകരനും ടി കെ ഗോവിന്ദനും കുഞ്ഞികൃഷ്ണനും അടക്കം പാര്‍ട്ടിയെ വഞ്ചിച്ചവരാണ്. എംവി ജയരാജന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. എംവി ജയരാജന്‍ ഒരു ചാനലില്‍ നടത്തിയ അഭിപ്രായപ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ നേതൃനിരയില്‍ ഉണ്ടായിരുന്നവര്‍ […]
Read more

പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; പൊലീസുകാരെ ഓട്ടോയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കോഴിക്കോട്: പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത പൊലീസുകാരെ ഓട്ടോയിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കോഴിക്കോട് നഗരത്തില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എസ് കെ ടെമ്പിള്‍ റോഡില്‍ പൊലീസ് മഫ്തിയില്‍ പട്രോളിങ് നടത്തുകയായിരുന്നു. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ടി.കെ. രഞ്ജിത്ത്, സിപിഒ അനൂപ് ലാല്‍ എന്നിവര്‍ക്ക് നേരെയാണ് മൂന്ന് അംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. വഖഫ് ബോര്‍ഡ് ബില്‍ഡിങിന് സമീപം റോഡ് സൈഡില്‍ വെച്ച് മൂന്നു പേര്‍ മദ്യപിക്കുന്നത് കണ്ട സമയത്ത് […]
Read more

4,169 കോടിയുടെ കടബാധ്യത: സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

തിരുവനന്തപുരം:സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. സപ്ലൈകോക്ക് 4,169 കോടിയുടെ കടബാധ്യതയുണ്ടെന്ന് വിവരാവകാശ രേഖ. ബാങ്ക് വായ്പയെടുത്തതും വിതരണക്കാർക്ക് നൽകാനുള്ളതുമായ തുകയാണിത്. 432 കോടി രൂപയാണ് വിതരണക്കാർക്ക് നൽകാനുള്ളത്. 10 വർഷത്തിനിടെ സർക്കാർ നൽകിയത് 1813 കോടി മാത്രം. മാർച്ച് 31 വരെയുളള കണക്കാണിത്. കോവിഡ് കാലത്തെ പ്രതിസന്ധിയിൽ നിന്ന് ഇതുവരെ സപ്ലൈകോക്ക് കരകയറാൻ ആയില്ല. സർക്കാർ നൽകുന്ന സഹായം ഉപയോഗിച്ച് കടബാധ്യതകൾ നികത്തി മുന്നോട്ടുപോകാൻ കഴിയുന്നില്ലെന്നതാണ് സപ്ലൈകോ നേരിടുന്ന വെല്ലുവിളി. അടിയന്തിരമായി സർക്കാർ ഇടപെടലും കൂടുതൽ സഹായം […]
Read more

കെ കെ മഹേശന്റെ ആത്മഹത്യ: SIT അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയെ കണ്ട് ഭാര്യ ഉഷാ ദേവി

തിരുവനന്തപുരം: മൈക്രോ ഫിനാൻസ് കോർഡിനേറ്ററായിരുന്ന കെ കെ മഹേശന്റെ ആത്മഹത്യയിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് ഭാര്യ ഉഷാ ദേവി. വെള്ളാപ്പള്ളി നടേശനും കൂട്ടരും ഇപ്പോഴും ഉപദ്രവിക്കുന്നതായി മന്ത്രിക്ക് നൽകിയ കത്തിൽ പരാമർശമുണ്ട്. ആഭ്യന്തര മന്ത്രിയുടെ വാക്കിൽ വിശ്വാസമെന്നും നീതിയ്ക്കായി മുന്നോട്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഉഷാദേവി പറഞ്ഞു. രമേശ്‌ ചെന്നിത്തലയിൽ നിന്ന് ഉണ്ടായത് നല്ല സമീപനമാണെന്നും വലിയ തിരക്കിലും പരാതി കേട്ടെന്നും ഭാര്യ ഉഷാ ദേവി പറഞ്ഞു. കേസിനെ പറ്റി വിശദമായി മന്ത്രി […]
Read more

പാകിസ്ഥാൻ ടെസ്റ്റ് ടീമിൽ വൻ അഴിച്ചുപണി

ലാഹോർ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ കനത്ത തിരിച്ചടികൾക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ വൻ അഴിച്ചുപണി. മോശം ഫോമും തുടർച്ചയായ പരാജയങ്ങളും നേരിടുന്ന ഷാൻ മസൂദിനെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കി. സൂപ്പർ താരം ബാബർ അസമിനെ പാകിസ്ഥാൻ വീണ്ടും ടെസ്റ്റ് ടീമിന്‍റെ നായകനായി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചുകൊണ്ട് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പാക് സെലക്ഷൻ കമ്മിറ്റി നിർണായക തീരുമാനമെടുത്തത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ടീമിന്‍റെ പ്രകടനം മെച്ചപ്പെടുത്താനും […]
Read more

Recent News