Tag: LATEST

പൊലീസ് സ്റ്റേഷനകത്ത് വെച്ച് സിഐയെ ആക്രമിച്ചു; കണ്ടന്റ് ക്രിയേറ്റർ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനിലെ സിഐയെ സ്റ്റേഷനകത്ത് വെച്ച് ആക്രമിച്ച കേസില്‍ കണ്ടന്റ് ക്രിയേറ്ററെ കസ്റ്റഡിയിൽ. കുളപ്പട സ്വദേശി യദു കൃഷ്ണനെയാണ് കസ്റ്റഡിയിലെടുത്തത്. സിഐയുടെ തല കസേരകൊണ്ട് അടിച്ചുപൊട്ടിക്കുകയായിരുന്നു. ഉദ്യോ​ഗസ്ഥന്റെ തലയ്ക്ക് നാല് സ്റ്റിച്ചുണ്ട്. മാനസിക വെല്ലുവിളിയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന യദു കൃഷ്ണന്‍ ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ വാഹനത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. സ മാനമായി ചില കടകളിലും പരിസരപ്രദേശങ്ങളിലും യദു പ്രശ്‌നമുണ്ടാക്കിയിരുന്നതായി പൊലീസ് പറയുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായും പൊലീസ് സംശയം പ്രകടിപ്പിച്ചു. ഇയാളുടെ കൈവശം […]
Read more

പ്രതിപക്ഷ ഉപനേതാവ് പദവി; പ്രതിസന്ധിയിൽ എൽഡിഎഫ്

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് കനത്ത പ്രതിസന്ധിയിലാണ് എൽഡിഎഫ്. പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ സിപിഐ പരസ്യമായി രംഗത്ത് വന്നു. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പി. പി സുനീർ വ്യക്തമാക്കി. ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ല ഇത്. പിണറായി പറഞ്ഞത് പാർട്ടിയുടെ ആകെ നിലപാടാണോ എന്നത് സിപിഎം വ്യക്തമാക്കണം. സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി ഉണ്ടാവുമായിരുന്നില്ല. പി എം ശ്രീയിൽ ഉൾപ്പടെ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും […]
Read more

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുക എന്ത് ചെയ്തു?; കണക്ക് അവതരണം ഇന്ന്

കോഴിക്കോട്: അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ക്രൗഡ് ഫണ്ടിങ്ങിന്റെ കണക്ക് അവതരിപ്പിക്കാത്തതില്‍ കടുത്ത വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ നിയമസഹായ സമിതി യോഗം ഇന്ന് ചേരും. വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കും. ഇത് സംബന്ധിച്ച നോട്ടീസ് നിയമസഹായ സമിതി പുറത്തിറക്കി. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കാലിക്കറ്റ് ഗേറ്റ് ഓഡിറ്റോറിയത്തിലാണ് യോഗം. ക്രൗഡ് ഫണ്ടിങ്ങിന്റെ കണക്ക് അവതരിപ്പിക്കാത്തതില്‍ നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലായിരുന്നു വിമര്‍ശനം. മോചന ദ്രവ്യം നല്‍കിയതിന് ശേഷമുള്ളത് പത്ത് കോടി രൂപയാണ്. ഇത് എന്ത് ചെയ്യണമെന്നതിലടക്കമുള്ള കാര്യങ്ങളില്‍ […]
Read more

തകർപ്പൻ പ്രേക്ഷക പ്രതികരണവുമായി ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ നേടുന്നത് ഗംഭീര പ്രേക്ഷക പ്രതികരണം. ജൂലൈ മൂന്നിന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് വലിയ കയ്യടിയാണ് പ്രേക്ഷകർ നൽകുന്നത്. പ്രേക്ഷകർക്കൊപ്പം നിരൂപകരും പ്രശംസിക്കുന്ന ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്കാണ് കുതിക്കുന്നത്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത് E4 എൻ്റർടെയിൻമെൻ്റ് ആണ്. വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ബോക്സ് ഓഫീസിലും […]
Read more

കാര്യപ്രാപ്തിയുള്ളവര്‍ക്ക് എത്ര വകുപ്പ് വേണമെങ്കിലും കൈകാര്യം ചെയ്യാം : മുഖ്യമന്ത്രിക്ക് ചന്ദ്രികയുടെ പിൻതുണ

മലപ്പുറം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ വിദേശ നിക്ഷേപ വിവാദത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് പിന്തുണയുമായി മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. ഇടതുപക്ഷം ഭരിക്കുമ്പോള്‍ വിഴിഞ്ഞത്തെ കടല്‍ കൊള്ളാമെന്ന് പറഞ്ഞിരുന്നവര്‍ക്ക് ഇപ്പോള്‍ വീണ്ടും കടല്‍ക്കൊള്ളയായിരിക്കുന്നു എന്നാണ് എഡിറ്റോറിയലിലെ പരിഹാസം. ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോള്‍ വിഴിഞ്ഞം തൂക്കി വില്‍ക്കുന്നു എന്നായിരുന്നു ദേശാഭിമാനി നിലപാട്. പിന്നീടത് 5,000 കോടിയുടെ അഴിമതി എന്നായി. ഭരണം മാറി എല്ലാത്തിന്റേയും കാരണഭൂതന്‍ പിണറായി വന്നപ്പോള്‍ അത് സ്വന്തം മിടുക്കാക്കി മാറ്റുകയും സിപിഐഎമ്മിന്‍റെ വിജയമാക്കുകയും ചെയ്തു. അദാനി […]
Read more

പ്രണയ നൈരാശ്യം: 13 കാരിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജം

പത്തനംതിട്ട: പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ്. വൈദ്യപരിശോധനാ ഫലം പുറത്തു വന്നപ്പോഴാണ് പീഡനം നടന്നിട്ടില്ലെന്നത് വ്യക്തമായത്. മൊഴിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്. കളവ് പറയാന്‍ കാരണം പ്രണയനൈരാശ്യമാണെന്നാണ് പൊലീസിന്റെ സംശയം. ചൈല്‍ഡ് ലൈനില്‍ വിളിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടല്‍ പൊലീസ് കേസ് എടുക്കുകയും ആറ് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി മൊഴി മാറ്റുകയും […]
Read more

ആയുഷ് വകുപ്പ് സ്റ്റേറ്റ് പ്രോഗ്രാം മാനേജറെ മാറ്റി; സാധാരണമെന്ന് മന്ത്രി; നടപടികളിൽ സംശയം

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ നിയമനങ്ങളില്‍ അടിമുടി ദുരൂഹത. ആയുഷ് ഹോമിയോപ്പതി സ്റ്റേറ്റ് പ്രോഗ്രാം മാനേജറുടെ നിയമന ഉത്തരവ് മന്ത്രി കെ മുരളീധരൻ റദ്ദാക്കി. ജൂണ്‍ 26-നാണ് ഡോ. ആര്‍ രജികുമാറിനെ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജറായി നിയമിച്ചത്. എന്നാൽ നാലുദിവസം കഴിഞ്ഞ് മന്ത്രി നിയമന ഉത്തരവ് റദ്ദാക്കി പകരം ഡോ. അനില്‍ എസ് കെയെ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജറായി നിയമിക്കുകയായിരുന്നു. നിയമനം റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് പുറത്ത് . മന്ത്രിയുടെ നടപടിക്കെതിരെ ഡോക്ടര്‍മാര്‍ക്കിടയില്‍ കടുത്ത അതൃപ്തിയുണ്ട്. […]
Read more

ശരത് പവാർ പക്ഷവുമായുള്ള ലയനത്തിൽ എതിർപ്പുമായി മഹാരാഷ്ട്ര കോൺഗ്രസ്

ന്യൂഡല്‍ഹി: എന്‍സിപി ശരത് പവാര്‍ വിഭാഗം കോണ്‍ഗ്രസില്‍ ലയിക്കുന്നതില്‍ എതിര്‍പ്പുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതൃത്വം. രാഹുല്‍ ഗാന്ധിയെ നിലപാട് അറിയിച്ചു. ലയനം വേണ്ടെന്നാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹര്‍ഷവര്‍ദ്ധന്‍ സപ്കല്‍ പറഞ്ഞത്. കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യമുളളവരെ അംഗത്വം നല്‍കി സ്വീകരിക്കാമെന്നും അവര്‍ക്ക് പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന നല്‍കാമെന്നും ഹര്‍ഷവര്‍ദ്ധന്‍ സപ്കല്‍ പറഞ്ഞു. അതിനപ്പുറം രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ ലയനം വേണ്ടെന്നാണ് നിലപാട്. ശരത് പവാര്‍- അദാനി ബന്ധമാണ് ലയന ചര്‍ച്ചകള്‍ക്ക് തുരങ്കം വെച്ചതാണ് എന്നാണ് സൂചന. കോണ്‍ഗ്രസില്‍ […]
Read more

ജിദ്ദയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ഖുർആൻ കയ്യെഴുത്തുപ്രതികളുടെ പ്രദർശനം

ജിദ്ദ: ബലദിലെ റെഡ് സീ മ്യൂസിയത്തിൽ പുരാതനവും അപൂർവവുമായ വിശുദ്ധ ഖുർആൻ പ്രതികളുടെയും ഇസ്ലാമിക ഗ്രന്ഥങ്ങളുടെയും പ്രദർശനം. നൂറ്റാണ്ടുകളായി ചെങ്കടൽ വഴിയുള്ള ഹജ്ജ് തീർഥാടനവും ജിദ്ദയും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്നതിനായി മ്യൂസിയത്തിൽ പ്രത്യേക പവലിയൻ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. പഴയകാലത്ത് കടവൽമാർഗം മക്കയിലേക്ക് യാത്ര തിരിച്ച വിശ്വാസികൾ ഒപ്പം കരുതിയിരുന്ന പുരാതന ഭൂപടങ്ങൾ, ചരിത്രരേഖകൾ എന്നിവയോടൊപ്പം സുവർണ അലങ്കാരങ്ങളാൽ മനോഹരമാക്കിയ വിശുദ്ധ ഖുർആൻ പ്രതികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പതിനേഴാം നൂറ്റാണ്ടിലെ ചൈനീസ് ഖുർആൻ പ്രതികൾ, പത്തൊൻപതാം […]
Read more

വേനൽ ചൂടിൽ നിന്ന് രക്ഷതേടാം’; സഞ്ചാരികളുടെ മനംകവർന്ന് അൽ ഹംറയിലെ കിഴക്കൻ മലനിരകൾ

മസ്‌കത്ത്: കടുത്ത വേനലിലും കുളിർമയേകുന്ന കാലാവസ്ഥയും പ്രകൃതിഭംഗിയും കൊണ്ട് ഒമാനിലെ അൽ ഹംറയിലുള്ള കിഴക്കൻ മലനിരകൾ സഞ്ചാരികളുടെ പ്രിയപ്പെട്ട വേനൽക്കാല കേന്ദ്രമായി മാറുന്നു. പ്രകൃതിരമണീയമായ കാഴ്ച്ചകൾക്ക് പുറമെ, ഇവിടെ ഒരുക്കിയിരിക്കുന്ന വിവിധ വിനോദ പരിപാടികളും വികസന പദ്ധതികളും സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികളെയാണ് ആകർഷിക്കുന്നത്. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായതോടെ, സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വിനോദ സംവിധാനങ്ങളും കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ഒമാൻ ഭരണകൂടം. സഞ്ചാരികളെ കാത്ത് വൈവിധ്യമാർന്ന സാംസ്‌കാരിക വിനോദ പരിപാടികളാണ് ആഗസ്റ്റ് […]
Read more

Recent News