ജിദ്ദ: ബലദിലെ റെഡ് സീ മ്യൂസിയത്തിൽ പുരാതനവും അപൂർവവുമായ വിശുദ്ധ ഖുർആൻ പ്രതികളുടെയും ഇസ്ലാമിക ഗ്രന്ഥങ്ങളുടെയും പ്രദർശനം. നൂറ്റാണ്ടുകളായി ചെങ്കടൽ വഴിയുള്ള ഹജ്ജ് തീർഥാടനവും ജിദ്ദയും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്നതിനായി മ്യൂസിയത്തിൽ പ്രത്യേക പവലിയൻ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. പഴയകാലത്ത് കടവൽമാർഗം മക്കയിലേക്ക് യാത്ര തിരിച്ച വിശ്വാസികൾ ഒപ്പം കരുതിയിരുന്ന പുരാതന ഭൂപടങ്ങൾ, ചരിത്രരേഖകൾ എന്നിവയോടൊപ്പം സുവർണ അലങ്കാരങ്ങളാൽ മനോഹരമാക്കിയ വിശുദ്ധ ഖുർആൻ പ്രതികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പതിനേഴാം നൂറ്റാണ്ടിലെ ചൈനീസ് ഖുർആൻ പ്രതികൾ, പത്തൊൻപതാം നൂറ്റാണ്ടിലെ കാശ്മീരി കയ്യെഴുത്തുപ്രതികൾ, ഓട്ടോമൻ ഭരണകാലത്തെ ചെറിയ ഖുർആൻ പതിപ്പുകൾ എന്നിവ ഈ അപൂർവ ശേഖരത്തിലെ പ്രധാന കാഴ്ചകളാണ്. വിവിധ കാലഘട്ടങ്ങളിൽ ഖുർആൻ എഴുത്തുവിദ്യയിലും ബൈൻഡിംഗിലും വന്ന പുരോഗതിയും കാലാതീതമായ കലാവിരുതും അടുത്തറിയാൻ ഈ പ്രദർശനം സന്ദർശകരെ സഹായിക്കുന്നു. ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങൾ, പ്രവാചക കീർത്തനങ്ങൾ എന്നിവയ്ക്ക് പുറമെ, മക്കയിലെയും മദീനയിലെയും പുണ്യ മസ്ജിദുകളെക്കുറിച്ച് എ.ഡി 1506ൽ തയ്യാറാക്കിയ ചരിത്രപ്രസിദ്ധമായ ഒരു കയ്യെഴുത്തുരേഖയും ഇവിടുത്തെ പ്രധാന ആകർഷണമാണ്.
Related Posts
ഇറാന് കടുത്ത താക്കീതുമായി ജിസിസി-യു.എസ് സംയുക്ത പ്രഖ്യാപനം
മനാമ: ഹോർമുസ് കടലിടുക്ക് യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുനൽകേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ജിസിസി-യു.എസ് സംയുക്ത പ്രസ്താവന. ഇവിടെ…
ബിസ്കറ്റ് കമ്പനിക്ക് നോട്ടീസയച്ച് ഭക്ഷ്യ സുരക്ഷാ അതോറിറ്റി
ന്യൂഡൽഹി : തെറ്റായ അവകാശവാദങ്ങൾ ഉപയോഗിച്ച് മാർക്കറ്റിങ് നടത്തുന്ന ബിസ്കറ്റ് കമ്പനിക്ക് നോട്ടീസ് അയച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി. ഉപഭോക്താവിൽ നിന്നുള്ള…
ഇനി അവസരമുണ്ടാകില്ല; പോസ്റ്റൽ വോട്ട് കേസുമായി ബന്ധപ്പെട്ട ഹര്‍ജി തള്ളി ഹൈക്കോടതി
എറണാകുളം: പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റൽ വോട്ടിന് അവസരമുണ്ടാകില്ല. പോസ്റ്റൽ വോട്ട് കേസുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി. ഇക്കാര്യത്തിൽ…
