ബൈക്ക് ടാക്സിയുടെ അശ്രദ്ധ: മരിച്ചുജീവിക്കുകയാണ് സാനി
കോഴിക്കോട്: നിറയെ സ്വപ്നങ്ങളുമായാണ് കുന്ദമംഗലം സ്വദേശിനി സാനി കൃഷ്ണ(32) അഞ്ചുമാസങ്ങൾക്കുമുൻപ് ബെംഗളൂരുവിലെത്തിയത്. പുതിയ സ്ഥലത്തെത്തിയപ്പോഴും തൊഴിലിനൊപ്പം ഇഷ്ടവിനോദങ്ങളായ യാത്രകളെയും നൃത്തത്തെയും ഒപ്പംകൂട്ടിയ പെൺകുട്ടി. എന്നാൽ, ഒാൺലൈൻ ബൈക്ക് ടാക്സി ഡ്രൈവറുടെ ഒരുനിമിഷത്തെ അശ്രദ്ധമൂലം അവളിപ്പോൾ മരിച്ചുജീവിക്കുകയാണ്. 16 ദിവസമായി അതിഗുരുതരാവസ്ഥയിൽ പലപല ആശുപത്രികളിലായി വേദനതിന്നുന്നു. ഭക്ഷണവും പ്രാഥമിക കൃത്യങ്ങളുമെല്ലാം ട്യൂബിലൂടെ. ജൂൺ 17-ന് രാവിലെ 9.15-ന് ബെംഗളൂരുവിലെ സി.വി. രാമൻനഗറിലെ വീട്ടിൽനിന്ന് ഡൊമ്മല്ലൂരിലെ ഓഫീസിലേക്കിറങ്ങിയ സാനി ആദ്യമായാണ് ഓൺലൈൻ ടാക്സി സർവീസായ റാപ്പിഡോയെ ആശ്രയിച്ചത്. ആപ്പിൽ കയറി […]
Read more

