CPMൽ പുതുവിഭാഗം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ എംഎ ബേബിയുടെ അനുഗ്രഹാശിസ്സുകളോടെ നേതാക്കളുടെ പുതുചേരി. പിണറായി വിജയൻറെയും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻറെയും നിലപാടുകളെ പാർട്ടിക്കകത്ത് പുതുവിഭാഗം ശക്തിപ്പെടുന്നത്. എംവി ഗോവിന്ദനും പിണറായി വിജയനും തിരുത്തണം, നേൃതമാറ്റം വേണം തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടേക്കില്ലെന്ന തിരിച്ചറിവിൽ കൂടിയാണ് സിപിഎമ്മിൽ പുതുചേരി ശക്തിപ്പെടുന്നത്. പി രാജീവും എം സ്വരാജും കെഎൻ ബാലഗോപാലും അടക്കമുള്ള നേതാക്കൾ മുൻനിരയിൽ. ഇപി ജയരാജനും പികെ ശ്രീമതിയും പി ജയരാജനും അടക്കം വലിയൊരു നിര തന്നെ പിന്നണിയിലുണ്ട്. അതേസമയം, പാർട്ടിക്ക് അകത്തും പുറത്തും എതിർക്കേണ്ടിടത്ത് എതിർക്കുമെന്നും ഇനിയൊരു ആനുകൂല്യം പിണറായിക്ക് പോലും കിട്ടില്ലെന്നുമുള്ള വ്യക്തമായ സൂചന കഴിഞ്ഞ ദിവസം സഭയ്ക്കകത്തും ഉണ്ടായി. സർക്കാരിനെ രൂക്ഷ ഭാഷയിൽ കെഎൻ ബാലഗോപാൽ വിമർശിക്കുമ്പോൾ പിണറായി എതിർ സ്വരമുയർത്തുന്നതും ഉടൻ അവിടെ വെച്ച് തന്നെ ‘ഇങ്ങനെ ഭരണ പക്ഷം പറയുന്നത് കേട്ടുകൊണ്ട് നിൽക്കേണ്ടതില്ലെന്ന് അതേ സ്വരത്തിൽ ബാലഗോപാൽ പിണറായിക്ക് മറുപടി നൽകുന്നതിനും സഭ സാക്ഷിയായി. തെരഞ്ഞെടുപ്പ് അവലോകനത്തിന് ഇടത് മുന്നണി ചേരാത്തിത് പോലും കാരണം സിപിഎമ്മിലെ ഈ ചേരിതിരിവാണെന്ന് ഘടകക്ഷികളിലും മുറുമുറുപ്പുണ്ട്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News