മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തായതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണുമായി ഗ്രൗണ്ടില്‍ ദീർഘസംഭാഷണത്തില്‍ ഏര്‍പ്പെട്ട് കോച്ച ഗൗതം ഗംഭീര്‍. 15-കാരൻ വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരം ഒരുക്കിയതോടെയാണ് ലോകകപ്പിലെ താരമായ സഞ്ജു ടീമില്‍ നിന്ന് പുറത്തായത്. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും നിരാശപ്പെടുത്തിയതോടെയാണ് സഞ്ജുവിനെ മാറ്റി വൈഭവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഗംഭീര്‍ സഞ്ജുവുമായി ദീര്‍ഘ സംഭാഷണത്തിലേര്‍പ്പെട്ടത്. ഗംഭീര്‍ വരുമ്പോള്‍ ഗ്രൗണ്ടില്‍ നിന്ന് കയറാനൊരുങ്ങിയ സഞ്ജുവിനെ ഗംഭീര്‍ പിടിച്ചുനിര്‍ത്തി സംസാരിക്കുകയായിരുന്നു. സഞ്ജുവിനെ ടീമിൽ നിന്ന് മാറ്റുന്ന കാര്യം കോച്ച് സഞ്ജുവിനെ നേരിട്ട് ബോധ്യപ്പെടുത്തുകയായിരുന്നു ഗംഭീര്‍ എന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ കോച്ചിന്റെ വാക്കുകളില്‍ സഞ്ജു പൂര്‍ണ തൃപ്തനല്ലെന്നാണ് സൂചനകള്‍.വെറും മൂന്ന് കളിയിലെ മോശം പ്രകടനങ്ങളുടെ പേരില്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ സഞ്ജുവിന് അതൃപ്തിയുണ്ടെന്നാണ് സൂചനകൾ.
വൈഭവിനുവേണ്ടി ടീമില്‍ നിന്നൊഴിവാക്കിയതില്‍ വിശദീകരണം, ഒന്നും പറയാതെ മലയാളി താരം
