കൊച്ചി : ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മയാനദി, വരത്തൻ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഐശ്വര്യ ലക്ഷ്മി തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. നേരത്തെ താരം സോഷ്യൽ മീഡിയ ഒഴിവാക്കുകയാണെന്ന് പറഞ്ഞിരുന്നു. അതിന് ശേഷം സമൂഹമാധ്യമങ്ങളിൽ ഒന്നും തന്നെ ഐശ്വര്യ ലക്ഷ്മിയെ സജീവമായി കാണാറില്ല. ഇപ്പോഴിതാ തന്റെ എംബിബിഎസ് പഠനത്തെ കുറിച്ചും മറ്റും ഐശ്വര്യ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. എംബിബിഎസ് പഠിച്ചെങ്കിലും ഇതുവരെ ആളുകളെ ചികിത്സിക്കാൻ അവസരം ലഭിച്ചിട്ടില്ലെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. “ഞാൻ ഡോക്ടർ ആണ്. ഞാൻ എന്റെ എംബിബിസ് പഠനം പൂർത്തിയാക്കി. പക്ഷെ അതുകഴിഞ്ഞു ആളുകളെ ചികിത്സിക്കാൻ അവസരം ലഭിച്ചിട്ടില്ല. കഷ്ടപ്പെട്ട് പഠിച്ചാണ് പാസായത്. എനിക്ക് ഡോക്ടർ ആയി ഇരിക്കാൻ വളരെ ഇഷ്ടമാണ്. പക്ഷെ വളരെ യാദൃശ്ചികമായി നടി ആയി പോയതാണ്. ദൈവത്തിന്റെ പ്ലാൻ ആണ് അത്. ഡോക്ടർ ആകുന്നത് എളുപ്പമുള്ള കാര്യമല്ല, മിനിമം 8 വർഷം എങ്കിലും വേണം.” ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി.
എംബിബിഎസ് പഠിച്ച് ഡോക്ടർ ആയി, പക്ഷേ ആളുകളെ ചികിത്സിക്കാൻ അവസരം ലഭിച്ചിട്ടില്ല
