രേണു സുധിയെ കുറിച്ച് ഫിറോസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : വീണ്ടും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി മാറുന്ന രേണു സുധി- കിച്ചു സുധി തർക്കത്തിൽ പ്രതികരണവുമായി സുധിലയം നിർമ്മിച്ച് നൽകിയ കെഎച്ച്ഡിഇസി ഫിറോസ്. രേണുവിന്റെ വീഡിയോയ്ക്ക് താഴെ കമന്റായിട്ടായിരുന്നു ഫിറോസിന്റെ പ്രതികരണം. ഇവരെ മനസിലാക്കാൻ സാധിക്കുന്നില്ലെന്നും ഒരു ദിവസം കരച്ചിലും സങ്കടവുമൊക്കെ ആണെങ്കിൽ അടുത്ത ദിവസം വെല്ലുവിളിയും ബഹളവുമാണെന്നും ഫിറോസ് പറയുന്നു.

‘വല്ലാത്ത ഒരു അവസ്ഥ. ഇവരെ മനസിലാക്കാൻ കഴിയുന്നില്ല. ഒരു ദിവസം കരച്ചിൽ, സങ്കടം, മാപ്പ്‌. അടുത്ത ദിവസം വെല്ലുവിളി, ബഹളം. രേണു, നിങ്ങൾക്ക്‌ കാര്യങ്ങൾ പറഞ്ഞു തരാൻ ആരുമില്ലെ അവിടെ’, എന്നാണ് ഫിറോസിന്റെ വാക്കുകൾ. പിന്നാലെ വന്ന ചില കമന്റുകൾക്കും ഫിറോസ് മറുപടി നൽകുന്നുണ്ട്. മൊത്തം അഭിനയമാണെന്ന് പറഞ്ഞൊരു കമന്റിന്, ‘അവർക്ക്‌ ശരിക്കും വയ്യ. കീമൊ താങ്ങാനുള്ള കരുത്തൊന്നും ആ ശരീരത്തിനു ഇല്ല. അതു കൊണ്ടാണു അവർ തളർന്ന് പോയത്‌. ഇതെല്ലാം മറന്ന് അവർ മുന്നോട്ട്‌ പോകട്ടെ’, എന്നായിരുന്നു ഫിറോസിന്റെ മറുപടി.

‘ആരും ഇല്ലാത്ത കൊണ്ട് ആണല്ലോ രേണു ചേച്ചി ഈ പബ്ലിക്കിന് മുന്നിൽ ഇത്രയും അപഹാസ്യ ആവുന്നതും അവരെ ഫാമിലി പ്രശ്നം ഈ സോഷ്യൽ മിഡിയ ഇങ്ങനെ ആഘോഷിക്കുന്നതും. ഇവിടുത്തെ വ്ലോഗേഴ്സിന് എല്ലാം ഇവരെ ലൈഫ് ഒരു വരുമാന സോത്രസ്സ് ആയതും’, എന്ന കമന്റിന് സത്യം, ‘അവർ ആണു ഇവരെ ഈ ലെവലിലേക്ക്‌ എത്തിച്ചത്‌’, എന്നായിരുന്നു ഫിറോസിന്റെ മറുപടി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News