Tag: LATEST

സംഭാവനക്കൊള്ള: അയോധ്യക്ക് പിന്നാലെ ബദരിനാഥ് ക്ഷേത്രത്തിനെതിരെയും ആരോപണം

ഡെറാഡൂണ്‍: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടില്‍ അന്വേഷണം നടക്കുന്നതിനിടെ ഉത്തരാഖണ്ഡ് ബദരിനാഥ് ക്ഷേത്രത്തിലും സമാന ആരോപണം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആരോപണങ്ങളില്‍ ജീവനക്കാരില്‍ നിന്ന് വിശദീകരണം തേടിയതായി ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര സമിതി (ബികെടിസി) ചെയര്‍മാന്‍ ഹേമന്ത് ദ്വിവേദി പ്രസ്താവനയില്‍ അറിയിച്ചു. വിഷയത്തില്‍ നിഷ്പക്ഷവും വസ്തുതാധിഷ്ഠിതവുമായ അന്വേഷണത്തിന് സമിതി രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ബദരിനാഥ് ക്ഷേത്രത്തിന് ലഭിച്ച വഴിപാടുകളും സംഭാവനകളിലും തിരിമറി നടന്നതായാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം. ആരോപണങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണത്തില്‍ ഏതെങ്കിലും ജീവനക്കാരന്‍ […]
Read more

സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹായം; വനിതകളുടെ ഉന്നമനത്തിന് ‘ദാക്ഷായണി സ്വയംസഹായ സംഘങ്ങള്‍ പദ്ധതി’

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിനും സംരംഭകത്വ വികസനത്തിനുമായി ദാക്ഷായണി സ്വയംസഹായ സംഘങ്ങള്‍ എന്ന പുതിയ പദ്ധതിയുമായി പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ്. പിന്നാക്ക മേഖലയിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിന് ശാശ്വത പരിഹാരമെന്നോണമാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വനിതകളെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മികച്ച സാമ്പത്തിക പിന്തുണയാണ് വകുപ്പ് ഈ പദ്ധതിയിലൂടെ ഉറപ്പുനല്‍കുന്നത്. ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ദലിത് വനിതയായ ദാക്ഷായണി വേലായുധന്റെ […]
Read more

തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് യോഗം വിളിക്കാതെ സിപിഐഎം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വി വിശദമായി ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് യോഗം വിളിക്കാതെ സിപിഐഎം. ജൂണ്‍ പതിനഞ്ചിന് ശേഷം യോഗം വിളിക്കാനായിരുന്നു അവസാന യോഗത്തിലെ ധാരണ. എന്നാല്‍ ഇതുവരെയും യോഗം ചേര്‍ന്നില്ല. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി, പിഎം ശ്രീ, വിഴിഞ്ഞം തുടങ്ങിയ വിഷയങ്ങളില്‍ കൂട്ടായ പ്രക്ഷോഭം വേണമെന്നും ഘടകകക്ഷികള്‍ക്ക് നിലപാടുണ്ട്. സിപിഐഎം ഒറ്റയ്ക്ക് പ്രതികരിക്കുന്ന രീതി മാറ്റണമെന്നും ഘടകകക്ഷികള്‍ അഭിപ്രായപ്പെടുന്നു. അതേസമയം സിപിഐഎം ഉപനേതൃപദവി ആവശ്യപ്പെടുമോ എന്ന ആശങ്കയിലാണ് സിപിഐഎം. തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് ശേഷം ഒരേ ഒരു […]
Read more

മമത ബാനർജിക്ക് തിരിച്ചടി; ടിഎംസി സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു

കൊൽക്കത്ത: മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. ടിഎംസി സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു. വിമത നേതാക്കളുമായി ചന്ദ്രിമ കൂടിക്കാഴ്ച നടത്തി. കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം വിമത വിഭാഗം പിടിച്ചെടുത്തു. ഓഫീസ് ബലപ്രയോഗത്തിലൂടെ കയ്യടക്കിയതായി മമത വിഭാഗം പോലീസിൽ പരാതി നൽകി. തെരഞ്ഞെടുപ്പിന് ശേഷമുള്ള വിമത നീക്കത്തിനു ശേഷവും വിശ്വസ്തയായി തുടർന്ന ചന്ദ്രിമ ബട്ടാചാര്യയിൽ നിന്നും അപ്രതീക്ഷിത തിരിച്ചടിയാണ് മമതാ ബാനർജിക്ക് ലഭിച്ചത്. പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം അടക്കം മുഴുവൻ പദവികളും രാജിവച്ച ചന്ദ്രിമ വിമത […]
Read more

കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; പോലീസ് ഉദ്യോഗസ്ഥന് പരിക്ക്

കൊട്ടാരക്കര: കൊട്ടാരക്കര ഇഞ്ചക്കാട്ടിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് പരിക്ക്. കാർ ഓടിച്ചിരുന്ന പത്തനംതിട്ട എആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ അനീഷിനാണ് ഗുരുതരമായി പരിക്കേറ്റത്. എറണാകുളത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയും അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് ശക്തമായി കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് കാർ പൂർണ്ണമായും തകർന്നു. അപകടസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും ചേർന്നാണ് കാറിനുള്ളിൽ കുടുങ്ങിയ അനീഷിനെ പുറത്തെടുത്തത്. പരിക്കുകൾ അതീവ ഗുരുതരമായതിനെ തുടർന്ന് ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി […]
Read more

ഫിഫ ലോകകപ്പില്‍ 30 മത്സരംകളിക്കുന്ന താരമെന്ന റെക്കോഡ് തൊട്ട് ലയണല്‍ മെസ്സി

ലോകകപ്പില്‍ ലയണല്‍ മെസ്സി ഇപ്പോള്‍ കളിക്കുന്നത് റെക്കോഡുകളെ തകര്‍ക്കുന്നത് ലക്ഷ്യമിട്ടാണ്. ലോകകപ്പില്‍ ഏറ്റവുമധികം ഗോളെന്ന നേട്ടത്തിലെത്തിയ മെസ്സി, ഇപ്പോഴിതാ ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന ഖ്യാതിയിലേക്ക് എത്തിയിരിക്കുന്നു. കേപ് വെര്‍ദെക്കെതിരായ മത്സരത്തോടെയാണ് താരം റെക്കോഡ് തൊട്ടത്. ഇതുവരെ കളിച്ചത് 30 ലോകകപ്പ് മത്സരങ്ങളാണ്. 2006 ലോകകപ്പില്‍ സെര്‍ബിയക്കെതിരെയായിരുന്നു ആദ്യമത്സരം. പിന്നീട് എല്ലാ ലോകകപ്പിലും മെസ്സി കളിച്ചു. 2022 ല്‍ കിരീടവും ചൂടിയിട്ടുണ്ട് മെസ്സി. 2026 ലോകകപ്പില്‍ ആദ്യമത്സരത്തില്‍ ഹാട്രിക് നേടിയ മെസ്സി, ഇപ്പോള്‍ ഏഴാം […]
Read more

ഒടിടി കണ്ടന്റുകളുടെ അമിത പ്രചാരണം; ടെല​ഗ്രാമിന് നോട്ടീസ് നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ടെല​ഗ്രാമിന് നോട്ടീസ് നൽകി കേന്ദ്രസർക്കാർ. ഒടിടി കണ്ടന്റുകളുടെ അമിതമായ പ്രചാരണത്തിനെതിരെയാണ് നോട്ടീസ്. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്. ഒടിടി പ്ലാറ്റ്ഫോമിലെ കണ്ടന്റുകളും സിനിമകളുമെല്ലാം പകർപ്പ് അവകാശ ലംഘനം നടത്തി ടെല​ഗ്രാമിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നു എന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം ടെല​ഗ്രാമിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ പകർപ്പ് അവകാശമുള്ള ഉള്ളടക്കങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്ന […]
Read more

സ്ത്രീകള്‍ക്കു മാത്രമായി രാത്രികാല പിങ്ക് ബസുകള്‍; റെയില്‍വേ മാതൃകയില്‍ വെയ്റ്റ് ലിസ്റ്റ്

തിരുവനന്തപുരം: കേരളത്തിലെ പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കു മാത്രമായി രാത്രികാല പിങ്ക് ബസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കും. ഗതാഗത വകുപ്പ് 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് സര്‍വീസുകള്‍. ഡിജിറ്റല്‍, എഐ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു കെഎസ്ആര്‍ടിസിയെ നവീകരിക്കുക, സ്‌പോണ്‍സര്‍ഷിപ് വഴി ബസുകള്‍ സംഭാവന ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ഫീഡ് ബാക്ക് സംവിധാവും നടപ്പാക്കും. ഓരോ മാസവും മികച്ച കണ്ടക്ടര്‍ , ഡ്രൈവര്‍ പുരസ്‌കാരങ്ങള്‍ നല്‍കും. എംഎല്‍എ ഫണ്ട് ഉപയോഗിച്ചു ബസുകള്‍ വാങ്ങാന്‍ പദ്ധതി തയാറാക്കും. […]
Read more

നവകേരള അംഗത്വ ക്യാമ്പയിൻ ആരംഭിച്ചു

മനാമ: ബഹ്‌റൈൻ നവകേരളയുടെ 2026- 27 വർഷത്തെയ്ക്കുള്ള അംഗത്വ ക്യാമ്പയിൻ ആരംഭിച്ചു. ജൂലൈ 1 മുതൽ 31 വരെ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് പ്രവീൺ മേൽപത്തൂരും സെക്രട്ടറി രാജ് കൃഷ്ണനും അറിയിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടന ബഹ്‌റൈൻ നവകേരളയുടെ മുതിർന്ന അംഗവും രക്ഷാധികാരിയുമായ അജയകുമാറിന് കൈമാറിക്കൊണ്ട് മെംബർഷിപ്പ് സെക്രട്ടറി രജീഷ് പട്ടാഴി നിർവഹിച്ചു. ചടങ്ങിൽ കോ-ഓർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു, ട്രഷറർ ഷാജഹാൻ കരുവന്നൂർ, രക്ഷാധികാരി ഷാജി മൂതല, മുൻ പ്രസിഡന്റ് എൻ. കെ. ജയൻ, ജോയിന്റ് സെക്രട്ടറി […]
Read more

എംടിയുടെ ആദ്യ ഭാര്യയെക്കുറിച്ചുള്ള പുസ്തകം; രചയിതാക്കൾക്ക് സമൻസ് അയക്കാൻ ഉത്തരവ്

കോഴിക്കോട്: വിഖ്യാത സാഹിത്യകാരൻ എം. ടി വാസുദേവൻ നായരുടെ ആദ്യ ഭാര്യയെക്കുറിച്ചുള്ള പുസ്തകത്തിൻ്റെ രചയിതാക്കൾക്ക് സമൻസ് അയക്കാൻ ഉത്തരവ്. ‘എംറ്റി സ്പെയ്സ്: ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്കത്തിന്റെ രചയിതാക്കളായ ദീദി ദാമോദരൻ, എച്ച്മുക്കുട്ടി എന്നിവർക്കും പ്രസാധകനായ എ.വി. ശ്രീകുമാറിനും സമൻസ് അയക്കാനാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടത്. ഓ​ഗസ്റ്റ് നാലാം തീയതി കേസ് വീണ്ടും പരി​ഗണിക്കും. പുസ്തകത്തിനെതിരേ എം.ടി വാസുദേവൻ നായരുടെ മക്കളായ സിതാരയും അശ്വതി നായരും നേരത്തേ പരസ്യമായി രം​ഗത്തെത്തിയിരുന്നു. എംടിയെയും കുടുംബത്തെയും […]
Read more

Recent News