മനാമ: ബഹ്‌റൈൻ നവകേരളയുടെ 2026- 27 വർഷത്തെയ്ക്കുള്ള അംഗത്വ ക്യാമ്പയിൻ ആരംഭിച്ചു. ജൂലൈ 1 മുതൽ 31 വരെ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് പ്രവീൺ മേൽപത്തൂരും സെക്രട്ടറി രാജ് കൃഷ്ണനും അറിയിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടന ബഹ്‌റൈൻ നവകേരളയുടെ മുതിർന്ന അംഗവും രക്ഷാധികാരിയുമായ അജയകുമാറിന് കൈമാറിക്കൊണ്ട് മെംബർഷിപ്പ് സെക്രട്ടറി രജീഷ് പട്ടാഴി നിർവഹിച്ചു. ചടങ്ങിൽ കോ-ഓർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു, ട്രഷറർ ഷാജഹാൻ കരുവന്നൂർ, രക്ഷാധികാരി ഷാജി മൂതല, മുൻ പ്രസിഡന്റ് എൻ. കെ. ജയൻ, ജോയിന്റ് സെക്രട്ടറി പ്രശാന്ത് മാണിയത്, മനാമ മേഖല രക്ഷാധികാരി അഷറഫ് കുരുത്തോലയിൽ, സെക്രട്ടറി മനോജ് മഞ്ഞക്കാല എന്നിവർ സന്നിഹിതരായിരുന്നു.
Post Views: 4



