ഇരിട്ടി: എൽ.ഡി.എഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയത് ഭരണവിരുദ്ധ വികാരമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപി. ഭരണവിരുദ്ധവികാരത്തിന്റെ തോത് കുറഞ്ഞ രീതിയിൽ പ്രതിഫലിച്ചത് കേരളാ കോൺഗ്രസ് എമ്മിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിലെ മറ്റ് ഘടകകക്ഷികളെല്ലാം പല മണ്ഡലങ്ങളിലും 20,000 മുതൽ 30,000 വരെ വോട്ടുകൾക്ക് പരാജയപ്പെട്ടപ്പോൾ കേരളാ കോൺഗ്രസ് (എം) സ്ഥാനാർഥികൾ പരാജയപ്പെട്ടത് ശരാശരി 8,000 താഴെ വോട്ടുകൾക്കാണ്.
ഒരിക്കലും ജയിക്കില്ലെന്ന് സ്വകാര്യ സംഭാഷണങ്ങളിൽ പറഞ്ഞ പല യു.ഡി.എഫ്. സ്ഥാനാർഥികളും ജയിച്ചുകയറി. 30 സീറ്റ് കിട്ടിയാൽ ഞങ്ങൾ കേരളം ഭരിക്കുമെന്ന് പറഞ്ഞ ബി.ജെ.പി.യാണ് ഇപ്പോൾ മൂന്ന് സീറ്റുമായി യു.ഡി.എഫ്. ഭരണത്തെ നിയന്ത്രിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു. പ്രതിപക്ഷത്തിരിക്കുമ്പോൾ എതിർത്തതെല്ലാം ആവേശത്തോടെ വി.ഡിസതീശൻ സർക്കാർ നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



