Tag: LATEST

ഇൻസ്റ്റന്റ് നൂഡിൽസിലൂടെ സാൽമൊണെല്ല ബാക്ടീരിയ വ്യാപനം, യൂറോപ്പിൽ 106പേർ ചികിത്സയിൽ

ഇൻസ്റ്റന്റ് നൂഡിൽസിലൂടെയുണ്ടായ സാൽമൊണെല്ല ബാക്ടീരിയ വ്യാപനത്തിൽ യൂറോപ്യൻ യൂണിയനിലെ പതിമൂന്ന് രാജ്യങ്ങളിലും യു.കെ.യിലുമായി 106 പേർ ചികിത്സയിൽ. 2025 നവംബർ മുതൽ 2026 ജൂൺ വരെയുള്ള രോഗവ്യാപനത്തിൽ 49പേർക്ക് ആശുപത്രീ പരിപാലനവും ആവശ്യം വന്നതായി യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ വ്യക്തമാക്കി. രോഗബാധിതരിലേറെയും കുട്ടികളും യുവാക്കളുമാണ്. രോഗവ്യാപനത്തിനു പിന്നാലെ നടത്തിയ വിദഗ്ധ പരിശോധനയിൽ യുക്രെയ്നിൽ നിന്നുള്ള ഇൻസ്റ്റന്റ് നൂഡിൽസിലൂടെയാണ് വ്യാപനമുണ്ടായതെന്ന് കരുതുന്നതായി അധികൃതർ അറിയിച്ചു. ജനുവരി മുതൽ ഒരു പോളിഷ് മൊത്തക്കച്ചവടക്കാരൻവഴി ഇവ […]
Read more

സമയക്രമം സംബന്ധിച്ച തര്‍ക്കം; വടിവാളുമായി സ്വകാര്യ ബസ് ജീവനക്കാരന്റെ പരാക്രമം

കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ തമ്മിലുണ്ടായ സമയക്രമം സംബന്ധിച്ച തര്‍ക്കത്തിനിടെ വടിവാളുമായി ബസ് ജീവനക്കാരന്റെ പരാക്രമം. വൈറ്റില ഹബ്ബിലായിരുന്നു സംഭവം. ‘അതുല്യ’ എന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് ആക്രമണം നടത്തിയത്. അക്രമണത്തില്‍ ‘ഗുരുദേവന്‍’ എന്ന ബസിലെ ജീവനക്കാര്‍ക്ക് പരിക്കേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ട് ബസുകളും തമ്മില്‍ ഓടുന്ന സമയം സംബന്ധിച്ച് നാളുകളായി നിലനില്‍ക്കുന്ന തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. കൂടാതെ ഇന്ന് രാവിലെ 11മണിക്ക് കലൂര്‍ സ്റ്റാന്റില്‍ വെച്ച് പാര്‍ക്കിങിനെ ചൊല്ലിയും ഇരു ബസുകളും തമ്മില്‍ […]
Read more

വധശ്രമ കേസിൽ ബിജെപി കൗൺസിലർ സുഗതൻ്റെ ജാമ്യപേക്ഷ തള്ളി

തിരുവനന്തപുരം: വധശ്രമ കേസിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ സുഗതൻ്റെ ജാമ്യപേക്ഷ തള്ളി. വീട്ടിൽ കയറി അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസിനെ ആക്രമിച്ച കേസിലും ജാമ്യമില്ല. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം തള്ളിയത്. കഴിഞ്ഞ മാസമാണ് വീട് വളഞ്ഞ് സു​ഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തുെവെച്ച് വെടിയുതിർത്ത് സംഘർഷാന്തരീക്ഷത്തിലാണ് കൗൺസിലറെ കസ്റ്റഡിയിലെടുത്തത്. വാഴോട്ടുകോണം കൗൺസിലർ ആണ് സു​ഗതൻ. വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് സുഗതൻ. ഈ കേസിൽ ഹൈക്കോടതി […]
Read more

പത്തുതരം കാൻസർ കണ്ടെത്താൻ ഒരൊറ്റ രക്തപരിശോധനയുമായി ഇന്ത്യ; പരമ്പരാഗത ടെസ്റ്റുകൾക്ക് പകരമാവില്ല

ഒരൊറ്റ രക്തപരിശോധനയിലൂടെ പത്തുതരം കാൻസറുകൾ കണ്ടെത്താൻ കഴിയുന്ന രക്തപരിശോധന അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യ. അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് ലൈഫ്സയൻസസ് അപ്പോളോ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് ഈ ഉദ്യമത്തിന് തുടക്കമിടുന്നത്. കാൻസർ രോഗത്തെ കണ്ടെത്താനുള്ള ലളിതമായ മാർഗമാവും ഇതെന്നാണ് വിദഗ്ധർ കരുതുന്നത്. ഷീൽഡ് മൾട്ടി-ക്യാൻസർ ഡിറ്റക്ഷൻ (MCD) എന്ന് പേരിട്ടിരിക്കുന്ന ഈ പരിശോധന അമേരിക്ക ആസ്ഥാനമായുള്ള ഗാർഡന്റ് ഹെൽത്ത് ആണ് വികസിപ്പിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഗാർഡന്റ് ഹെൽത്തും സൈഡസും തമ്മിലുള്ള കരാറിൻ്റെ ഭാഗമായാണ് ഇന്ത്യയിലും ഇത് ലഭ്യമാക്കാനൊരുങ്ങുന്നത്. കാൻസർ […]
Read more

ചെറുപ്പക്കാർക്കിടയിൽ ട്രെൻഡായി ‘ഷുഗർ കട്ട്’; മധുരമില്ലാത്ത ചായയ്ക്ക് പ്രിയമേറുന്നു

27-കാരൻ വൈഭവ് എം.വാര്യർ പറഞ്ഞപ്പോൾ തൃശ്ശൂർ ടൗണിലെ ചായക്കടച്ചേട്ടൻ സംശയത്തോടെ ഒന്നുനോക്കി. നോട്ടത്തിന്റെ അർഥം മനസ്സിലായ വൈഭവ് ഷുഗർ കൂടിയതുകൊണ്ടല്ലെന്നും ഇപ്പോഴത്തെ ട്രെൻഡ് ആണിതെന്നും ചായ ആസ്വദിച്ച് കുടിക്കുന്നതിനിടെ ചേട്ടന് ക്ലാസെടുത്തുകൊടുത്തു. വൈഭവ് അഞ്ചുകൊല്ലമായി മധുരമിടാത്ത ചായയാണ് കുടിക്കുന്നത്. മുൻപ് പ്രമേഹരോഗികളും പ്രായമായവരുമാണ് മധുരമില്ലാത്ത ചായയും കാപ്പിയും കൂടുതലായി കുടിച്ചിരുന്നത്. എന്നാൽ കുറച്ചുകാലമായി യുവാക്കളിലെ ആരോഗ്യശീലങ്ങളിൽ ശ്രദ്ധേയമായ മാറ്റമുണ്ട്. ഈ മാറ്റം മധുരമിടാത്ത ചായയിൽ മാത്രം ഒതുങ്ങുന്നില്ല. മുൻപ് എണ്ണക്കടികൾ കഴിച്ചിരുന്ന പലരും അത് ഉപേക്ഷിച്ച് ആവിയിൽ […]
Read more

കെഎസ്എഫ്ഇ ‘പിങ്ക് ചിട്ടി’ തുടങ്ങുന്നു; സൗജന്യ യാത്രയില്‍ ലാഭിക്കുന്ന പണം സ്ത്രീകള്‍ക്ക് നിക്ഷേപിക്കാം

കൊച്ചി: പൊതുമേഖല സ്ഥാപനമായ കെഎസ്എഫ്ഇ ‘പിങ്ക് ചിട്ടി’ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കെഎസ്ആര്‍ടിസിയുടെ സൗജന്യ യാത്രാപദ്ധതിയായ പ്രിയദര്‍ശിനിയിലൂടെ സമ്പാദിക്കുന്ന പണം സ്ത്രീകള്‍ പിങ്ക് ചിട്ടിയില്‍ നിക്ഷേപിക്കുമെന്നാണ് കരുതുന്നത്. വലിയ ശമ്പളം വാങ്ങുന്നവര്‍ക്ക് ടിക്കറ്റ് എടുക്കാമെന്നും അതിനുള്ള സൗകര്യം പ്രിയദര്‍ശിനിയില്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലുവയില്‍ എംഎല്‍എ മെറിറ്റ് അവാര്‍ഡ് വിതരണത്തിനു ശേഷം ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ‘ഈ 1000 കോടി നഷ്ടമായി കണക്കാക്കുന്ന ഒരാളല്ല ഞാന്‍. അതിന്റെ ഫലമായി കേരളത്തില്‍ സാമൂഹിക, സാമ്പത്തിക മാറ്റമുണ്ടാകും. […]
Read more

പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം; സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ടയില്‍ സഹപാഠികള്‍ ചേര്‍ന്ന് പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. വി മനോജ് കുമാറാണ് സ്വമേധയാ കേസെടുത്തത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. സ്‌കൂളിലെ കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥി പീഡനവിവരം വെളിപ്പെടുത്തിയത്. സ്‌കൂളിന് സമീപത്തും മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചതായാണ് വിദ്യാര്‍ത്ഥിനി പറയുന്നത്. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. അഞ്ച് പേര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ആറാമത്തെയാളുടെ വീട്ടില്‍ […]
Read more

എബോളയുടെ ബുണ്ടിബുഗ്യോ വകഭേദത്തെ പിടിച്ചുകെട്ടുമോ പുതിയ മരുന്ന്? പരീക്ഷണാത്മക ചികിത്സ ആരംഭിച്ചു

ഡി.ആർ.കോംഗോയിൽ എബോളയുടെ ബുണ്ടിബുഗ്യോ വകഭേദം മൂലമുള്ള രോഗവ്യാപനത്തിന് പരീക്ഷണാത്മക ചികിത്സ ആരംഭിച്ചു. ചികിത്സ ആരംഭിച്ചുവെന്നും എബോളയെ നേരിടാനുള്ള ശ്രമങ്ങളിൽ ഒരു നാഴികക്കല്ലാണിതെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞു. 1,000-ലേറെ രോഗികളെ ഉൾക്കൊള്ളിച്ചാണ് മാസങ്ങൾ നീണ്ട ക്ലിനിക്കൽ ട്രയൽ സംഘടിപ്പിക്കുന്നത്. മാപ്പ് ബയോഫാർമസ്യൂട്ടിക്കൽസിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള MBP134 ആൻ്റിബോഡി ബുണ്ടിബുഗ്യോ എബോളയുടെ ഒറ്റ ചികിത്സയായും ഗിലിയഡ് സയൻസസിന്റെ ആൻ്റിവൈറൽ മരുന്നായ റെംഡിസിവിറുമായി ചേർത്തുള്ള ചികിത്സയായുമാണ് ക്ലിനിക്കൽ ട്രയലിൽ നൽകുന്നതെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.
Read more

KSFE ‘പിങ്ക് ചിട്ടി’ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

ആലുവ: കേരളത്തിലെ വനിതകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്എഫ്ഇ ‘പിങ്ക് ചിട്ടി’ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. കെഎസ്ആർടിസിയിലെ സൗജന്യ യാത്രയിലൂടെ സ്ത്രീകൾക്ക് ലാഭിക്കാൻ കഴിയുന്ന തുക ഈ പിങ്ക് ചിട്ടിയിൽ നിക്ഷേപിച്ച് അവർക്ക് സ്വന്തമായി വരുമാനം ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. ആലുവയിൽ നടന്ന എംഎൽഎ മെറിറ്റ് അവാർഡ് വിതരണ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ പദ്ധതി വഴി സർക്കാരിനുണ്ടാകുന്ന ആയിരം കോടി രൂപയുടെ […]
Read more

ചൈനീസ് ആയുധങ്ങൾ ചീറ്റി, തുർക്കിയിൽനിന്ന് വാങ്ങാൻ പാകിസ്താൻ

ഇസ്ലാമാബാദ്: ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ പാകിസ്താന് വിശ്വാസം നഷ്ടപ്പെട്ടെന്ന് റിപ്പോർട്ടുകൾ. ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടികളെ തുടർന്ന് ഇന്ത്യയുടെ ആക്രമണങ്ങളെ തടയാൻ ചൈനീസ് നിർമ്മിത വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെട്ടത് പാകിസ്താനെ മാറി ചിന്തിച്ചിരിപ്പിക്കുകയാണ്. ചൈനയ്ക്ക് പകരം തുർക്കിയിൽനിന്ന് അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനാണ് പാകിസ്താന്റെ നീക്കം. തുർക്കിയുടെ അത്യാധുനിക ദീർഘദൂര മിസൈൽ പ്രതിരോധ സംവിധാനമായ ‘സിപ്പർ’ (SIPER) സ്വന്തമാക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്. നിലവിൽ ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിതങ്ങളായ എച്ച്.ക്യു-9 , എൽ.വൈ-80 എന്നീ […]
Read more

Recent News