27-കാരൻ വൈഭവ് എം.വാര്യർ പറഞ്ഞപ്പോൾ തൃശ്ശൂർ ടൗണിലെ ചായക്കടച്ചേട്ടൻ സംശയത്തോടെ ഒന്നുനോക്കി. നോട്ടത്തിന്റെ അർഥം മനസ്സിലായ വൈഭവ് ഷുഗർ കൂടിയതുകൊണ്ടല്ലെന്നും ഇപ്പോഴത്തെ ട്രെൻഡ് ആണിതെന്നും ചായ ആസ്വദിച്ച് കുടിക്കുന്നതിനിടെ ചേട്ടന് ക്ലാസെടുത്തുകൊടുത്തു. വൈഭവ് അഞ്ചുകൊല്ലമായി മധുരമിടാത്ത ചായയാണ് കുടിക്കുന്നത്. മുൻപ് പ്രമേഹരോഗികളും പ്രായമായവരുമാണ് മധുരമില്ലാത്ത ചായയും കാപ്പിയും കൂടുതലായി കുടിച്ചിരുന്നത്. എന്നാൽ കുറച്ചുകാലമായി യുവാക്കളിലെ ആരോഗ്യശീലങ്ങളിൽ ശ്രദ്ധേയമായ മാറ്റമുണ്ട്. ഈ മാറ്റം മധുരമിടാത്ത ചായയിൽ മാത്രം ഒതുങ്ങുന്നില്ല. മുൻപ് എണ്ണക്കടികൾ കഴിച്ചിരുന്ന പലരും അത് ഉപേക്ഷിച്ച് ആവിയിൽ പുഴുങ്ങിയ കൊഴുക്കട്ട, ഇലയട പോലുള്ള പലഹാരങ്ങളെ സ്നേഹിച്ച് ഹെൽത്തിക്കുട്ടന്മാരായി.
ചെറുപ്പക്കാർക്കിടയിൽ ട്രെൻഡായി ‘ഷുഗർ കട്ട്’; മധുരമില്ലാത്ത ചായയ്ക്ക് പ്രിയമേറുന്നു
