പത്തുതരം കാൻസർ കണ്ടെത്താൻ ഒരൊറ്റ രക്തപരിശോധനയുമായി ഇന്ത്യ; പരമ്പരാഗത ടെസ്റ്റുകൾക്ക് പകരമാവില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഒരൊറ്റ രക്തപരിശോധനയിലൂടെ പത്തുതരം കാൻസറുകൾ കണ്ടെത്താൻ കഴിയുന്ന രക്തപരിശോധന അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യ. അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് ലൈഫ്സയൻസസ് അപ്പോളോ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് ഈ ഉദ്യമത്തിന് തുടക്കമിടുന്നത്. കാൻസർ രോഗത്തെ കണ്ടെത്താനുള്ള ലളിതമായ മാർഗമാവും ഇതെന്നാണ് വിദഗ്ധർ കരുതുന്നത്. ഷീൽഡ് മൾട്ടി-ക്യാൻസർ ഡിറ്റക്ഷൻ (MCD) എന്ന് പേരിട്ടിരിക്കുന്ന ഈ പരിശോധന അമേരിക്ക ആസ്ഥാനമായുള്ള ഗാർഡന്റ് ഹെൽത്ത് ആണ് വികസിപ്പിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഗാർഡന്റ് ഹെൽത്തും സൈഡസും തമ്മിലുള്ള കരാറിൻ്റെ ഭാഗമായാണ് ഇന്ത്യയിലും ഇത് ലഭ്യമാക്കാനൊരുങ്ങുന്നത്. കാൻസർ സ്ക്രീനിങ്ങിൽ പ്രധാന വഴിത്തിരിവാകും ഈ പരിശോധനയെന്നാണ് ആറ് ഏഷ്യൻ രാജ്യങ്ങളിൽ നടത്തിയ ഏറ്റവും വലിയ പഠനങ്ങളിലൊന്നു പറയുന്നത്. ഈ പരിശോധനകൾ നിലവിലുള്ള സ്ക്രീനിംഗ് രീതികളെ പൂർണമാക്കാൻ ഉതകുന്നവയായിരിക്കുമെന്നും മറിച്ച് അവയ്ക്ക് പകരമാകില്ലെന്നും ഗവേഷകർ പറയുന്നുണ്ട്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News