ആനയിറങ്കല്‍ ജലാശയത്തിലെ ബോട്ടിംഗ്: വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
തിരുവനന്തപുരം: ആനയിറങ്കല്‍ ജലാശയത്തില്‍ ഹൈഡല്‍ ടൂറിസം വകുപ്പ് നടപ്പാക്കുന്ന ബോട്ടിംഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് വനം വകുപ്പ് വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം നല്‍കും. അരിക്കൊമ്പന്‍ ആനയുടെ ശല്യത്തെ തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയതിനെ തുടര്‍ന്നാണ് ബോട്ടിംഗ് നിര്‍ത്തിയത്. ഈ മേഖലയില്‍ ആനകളുടെ സഞ്ചാരം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് യോഗം വനം വകുപ്പിന് നിര്‍ദേശം നല്‍കിയത്. 108 ആംബുലന്‍സ് സര്‍വീസുകളുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കുന്നത് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിയില്‍ തീരുമാനിക്കും. […]
Read more

