Tag: LATEST

10 വർഷത്തിനിടെ 6.2 ലക്ഷം കുട്ടികൾ കുറഞ്ഞു, ഒരുകുട്ടിമതിയെന്ന നിലപാടും കാരണം

ആലപ്പുഴ: പോളിയോ നിർമാർജനയത്നത്തിന്റെ ഭാഗമായി തുള്ളിമരുന്ന് ആവശ്യമായ കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് ഓരോവർഷവും കുറയുന്നു. 10 വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായത്. ജനനനിരക്കിലെ ഇടിവാണു കാരണം. 2016-ൽ അഞ്ചുവയസ്സിൽ താഴെയുള്ള 26 ലക്ഷം കുട്ടികളെയാണ് വാക്സിനേഷനു പരിഗണിച്ചത്. എന്നാൽ, ഇത്തവണ അത് 19.8 ലക്ഷമായി കുറഞ്ഞു. 2018 മുതലാണ് കുറവു പ്രകടമായത്. വാക്സിനേഷന് ആരോഗ്യവകുപ്പു പരിഗണിക്കുന്ന കുട്ടികളിൽ 88-96 ശതമാനം പേർ ഒറ്റദിവസം തുള്ളിമരുന്നു സ്വീകരിക്കാറുണ്ട്. ബാക്കിയുള്ളവർ തൊട്ടടുത്ത ദിവസങ്ങളിലും സ്വീകരിക്കുകയാണു പതിവ്.
Read more

‘കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് ഹൈക്കമാൻഡാണ്’; കെ.മുരളീധരൻ

കോഴിക്കോട്: പുതിയ കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് ഫ്‌ളെക്‌സുകളല്ലെന്നും ഹൈക്കമാൻഡ് ആണെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ. പ്രധാനമായും രാത്രിയിലാണ് ഫ്‌ളക്‌സുകൾ വെക്കുന്നത്. എങ്ങനെ വെച്ചാലും കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വഴി അതല്ലെന്നും മുരളീധരൻ പറഞ്ഞു. പുതിയ കെപിസിസി അധ്യക്ഷനായി ചിലരെ ഉയർത്തിക്കാട്ടി ഡിസിസി ഓഫീസുകൾക്ക് മുന്നിൽവരെ ഫ്‌ളക്‌സുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേസമയം കഴിഞ്ഞ സർക്കാർ 2500 കോടിയുടെ കടബാധ്യതയാണ് ഉണ്ടാക്കിയത്. മരുന്ന് കമ്പനികൾക്ക് അടക്കം വമ്പൻ കുടിശ്ശികയാണ്. അത് തീർത്തുവരികയാണെന്നും മന്ത്രി പറഞ്ഞു. പകർച്ച വ്യാധികളെ […]
Read more

മുഖ്യമന്ത്രിയുടെ നിലപാടുകളെ വിമർശിച്ച് എ.എ റഹീം എംപി

ന്യൂഡൽഹി: മുഖ്യമന്ത്രി വി. ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭാ എംപി എ. എ റഹീം. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിച്ചതിലും വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തിലും മുഖ്യമന്ത്രിയുടെ നിലപാടുകളെ റഹീം വിമർശിച്ചു. കടകള്‍ നിറയെ ബക്കാര്‍ഡി, കടല്‍ നിറയെ അദാനി ഇതാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രമെന്ന് അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിയുടെ മംഗളൂരു യാത്രയിൽ വലിയ ചോദ്യം ഉയരുന്നുണ്ടെന്നും എന്തിനായിരുന്നു ആ രഹസ്യ യാത്ര നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ […]
Read more

ദുബായിൽ മാനുഷിക കാംപെയ്ൻ

ദുബായ് : ‘ഒരു കുപ്പി തണുത്തവെള്ളമോ ഒരു ഐസ്ക്രീമോപോലും കൊടുംചൂടിൽ ആശ്വാസമാകും’ എന്ന പ്രമേയത്തിൽ ഫെർജാൻ ദുബായ്, ‘അൽ ഫ്രീജ് ഫ്രിഡ്ജ്’ മാനുഷിക സാമൂഹിക സേവന കാംപെയ്ൻ സംഘടിപ്പിക്കുന്നു. കാംപെയ്ൻ മൂന്നാംപതിപ്പിന് ദുബായ് അൽ ഖവാനീജ് മജ്‌ലിസിൽ തുടക്കമായി. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സിന്റെ പിന്തുണയോടെ യു.എ.ഇ. വാട്ടർ എയ്ഡ് ഫൗണ്ടേഷൻ (സുഖിയ), യു.എ.ഇ. ഫുഡ് ബാങ്കുമായി സഹകരിച്ചാണ് കാംപെയ്ൻ സംഘടിപ്പിക്കുന്നത്. വേനൽക്കാലം മുഴുവൻ ദുബായിലെ തൊഴിലാളികൾക്ക് 20 ലക്ഷം വെള്ളക്കുപ്പികൾ, ജ്യൂസ്, […]
Read more

തൃശൂരിൽ ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. അപകടസമയത്ത് അഞ്ചുപേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ നീന്തി രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. അഞ്ചുപേരടങ്ങുന്ന സംഘമായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. നെകോളിൽ വളർത്തിയിരുന്ന മീനിന് തീറ്റ കൊടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. കോൾ പാട്ടത്തിനെടുത്ത ചാഴൂർ സ്വദേശി സുനിൽ ഉൾപ്പെടെയുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. പാടത്തിനു നടുവിൽവെച്ച് ബോട്ട് മുങ്ങുകയായിരുന്നു. തൊഴിലാളികളായ നിഷാദ് അറയ്ക്കൽ മാളിയേക്കൽ (42), ഗിരീഷ് കിഴക്കൂട്ട് (48) എന്നിവരാണ് […]
Read more

ബി​ഗ് ബോസ് വിളിച്ചെന്ന് എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര

കൊച്ചി : ഏറെ നാളത്തെ കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ 8 ആരംഭിക്കാൻ പോവുകയാണ്. ഇത്തവണ രണ്ട് ഷോകളായിരിക്കും ബി​ഗ് ബോസിന് ഉണ്ടാവുക. ഒന്ന് കോമണേഴ്സിന് വേണ്ടിയുള്ള ബി​ഗ് ബോസ്. ഇതിൽ ജയിച്ച് കയറുന്ന മൂന്നോ അതിലധികമോ പേർ മെയിൻ ഷോയിൽ പ്രവേശിക്കും. ഇവർക്കൊപ്പം സെലിബ്രിറ്റി അടക്കമുള്ളവർ ഉണ്ടാകും. ബി​ഗ് ബോസ് വരാൻ പോകുന്നുവെന്ന ഔദ്യോ​ഗിക പ്രഖ്യാപനങ്ങൾ വന്നതിന് പിന്നാലെ പ്രെഡിക്ഷൻ ലിസ്റ്റുകളുമായി പതിവ് പോലെ റിവ്യൂവർമാരും രം​ഗത്ത് എത്തി. ഒപ്പം ഷോയിലേക്ക് പോകുന്നുണ്ടോന്ന […]
Read more

മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ-കോമഡി ചിത്രം ‘കറക്കം’ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു

പേരിലുള്ള വ്യത്യസ്തത പോലെ തന്നെ അവതരണത്തിലും പുതുമ സമ്മാനിച്ച് പ്രേക്ഷകശ്രദ്ധനേടിയ ചിത്രമാണ് ശ്രീനാഥ് ഭാസി നായകനായി എത്തിയ കറക്കം. മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ-കോമഡി ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. സിനിമയുടെ പേരിന് രണ്ട് അർത്ഥതലങ്ങളുണ്ട് – ഒരു ‘ട്രിപ്പ്’, അല്ലെങ്കിൽ പ്രേതങ്ങളുടെ ശല്യം മൂലം ജീവിതം ഒരു വട്ടം ചുറ്റുന്ന അവസ്ഥ. ഈ രണ്ട് അർത്ഥങ്ങളും ചിത്രത്തിന്റെ കഥയോടും അവതരണത്തോടും അത്രമേൽ ചേർന്നുനിൽക്കുന്നതാണ്. തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ഇപ്പോൾ […]
Read more

മസ്കത്തിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് ഭാ​ഗികമായി അടച്ചിടും

മസ്കത്ത്: അൽ ഖുവൈർ പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് ഭാ​ഗികമായി അടച്ചിടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. നാളെ മുതൽ ജൂലൈ 10 വെള്ളിയാഴ്ച വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി നടപടിക്രമങ്ങൾ നടത്തുന്നത്. അൽ ഖുറം ഭാഗത്തുനിന്ന് അൽ ഗുബ്ര ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കാനും ബദൽ റോഡുകൾ ഉപയോഗിക്കാനും നിർദേശമുണ്ട്. പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റിസ്ഥാപിക്കുന്ന ജോലികളുടെ ഒന്നാം […]
Read more

വെനസ്വേല ഭൂചലനം; അനുശോചനമറിയിച്ച് സൗദി

റിയാദ്: വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനത്തിൽ അനുശോചനമറിയിച്ച് സൗദി. വെനസ്വേലൻ വിദേശകാര്യ മന്ത്രി ഇവാൻ ഗിൽ പിന്റോയുമായി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ നടത്തിയ ഫോൺ സംഭാഷണത്തിലാണ് രാജ്യത്തിന്റെ അനുശോചനം അറിയിച്ചത്. ഭൂചലനത്തിൽ ഇരയായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച മന്ത്രി, ഈ പ്രതിസന്ധി ഘട്ടത്തിൽ വെനിസ്വേലൻ സർക്കാരിനും ജനങ്ങൾക്കുമൊപ്പം സൗദി നിലകൊള്ളുന്നതായും സൂചിപ്പിച്ചു. ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും സഹായങ്ങളും നൽകാൻ സൗദി സന്നദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തത്തിൽ […]
Read more

സൗദിയിൽ വിദേശികൾക്കും ഭൂമി സ്വന്തമാക്കാം; സമഗ്രമായ വ്യവസ്ഥകൾ പുറത്തുവിട്ടു

റിയാദ്: വിദേശികൾക്കും വിദേശ കമ്പനികൾക്കും രാജ്യത്ത് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം സ്വന്തമാക്കുന്നതിനുള്ള സമഗ്രമായ എക്സിക്യൂട്ടീവ് നിയമാവലിയിലെ മുഴുവൻ വിശദാംശങ്ങളും പുറത്തുവിട്ട് സൗദി അറേബ്യ. വിപണിയിൽ സുതാര്യത ഉറപ്പാക്കാനും നിരീക്ഷണം ശക്തമാക്കാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ ചട്ടക്കൂടാണ് സൗദി റിയൽ എസ്റ്റേറ്റ് അതോറിറ്റി അംഗീകരിച്ചിരിക്കുന്നത്. രാജ്യത്ത് സ്ഥിരതാമസമില്ലാത്ത വിദേശ വ്യക്തികൾക്ക് രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള റിയൽ എസ്റ്റേറ്റ് വസ്തുക്കളോ അതിന്റെ ഉടമസ്ഥാവകാശമോ സ്വന്തമാക്കണമെങ്കിൽ ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. സൗദി ആഭ്യന്തര മന്ത്രാലയം അംഗീകരിച്ച ഡിജിറ്റൽ ഐഡി സ്വന്തമാക്കണം. ഈ ഡിജിറ്റൽ […]
Read more

Recent News