Tag: LATEST

കുവൈത്തിൽ PACI ഉദ്യോഗസ്ഥനും നാല് പ്രവാസികൾക്കും കഠിനതടവ്

കുവൈത്ത് : കുവൈത്തിൽ താമസ വിലാസം മാറ്റാൻ വ്യാജരേഖ നിർമിച്ച കേസിൽ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ഉദ്യോഗസ്ഥനും നാല് പ്രവാസികൾക്കും കഠിനതടവ്. PACI ഉദ്യോഗസ്ഥന് അഞ്ച് വർഷം കഠിനതടവും 340 ദിനാർ പിഴയുമാണ് കൗൺസിലർ അൽദുവൈഹി അൽദുവൈഹി അധ്യക്ഷനായ കോടതി വിധിച്ചത്. പ്രവാസികൾക്ക് മൂന്നു വർഷവും നാല് മാസവും കഠിനതടവും വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്താനും കോടതി വിധിച്ചു. കൈക്കൂലി വാങ്ങിയതിനും അതോറിറ്റിയുടെ ഡാറ്റാബേസിൽ പ്രവാസികളുടെ രജിസ്റ്റർ ചെയ്ത താമസ […]
Read more

സൗദിയിൽ ട്രക്കിൽ ഒളിപ്പിച്ച് കടത്തിയ 2.09 ലക്ഷം ലഹരി ഗുളിക പിടികൂടി

റിയാദ്: സൗദിയിലെ അൽഹദീത അതിർത്തിയിൽ വൻ ലഹരിവേട്ട. ട്രക്കിലെ ചരക്കിനിടയിൽ ഒളിപ്പിച്ചുകടത്തിയ ഏകദേശം 2,09,000 ‘ആംഫെറ്റാമൈൻ’ (കാപ്റ്റഗൺ) ഗുളികകൾ സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) പിടികൂടി. കസ്റ്റംസ് പരിശോധനക്കിടെയാണ് മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയതെന്ന് സാറ്റ്ക വക്താവ് ഹമൗദ് അൽഹർബി വ്യക്തമാക്കി. ലഹരിഗുളിക ഏറ്റുവാങ്ങാനിരുന്ന രണ്ടുപേരെ പിടികൂടിയതായും അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോളുമായി ചേർന്നായിരുന്നു നടപടിയെന്നും അൽ ഹർബി പറഞ്ഞു.
Read more

യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട് സേവന പ്രതിസന്ധിയിൽ മാറ്റമില്ല

ദുബൈ: യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട് സേവനത്തിലെ പ്രതിസന്ധി തുടരുന്നു. പാസ്പോർട്ട് സർവീസ് പുതിയ കമ്പനിക്ക് കൈമാറിയ നടപടിയെ ചോദ്യം ചെയ്ത് ഇ ട്രാവ് ടെക്ക് എന്ന സ്ഥാപനം കോടതിയിൽ ഫയൽ ചെയ്ത കേസ് ഇനിയും തീർപ്പായിട്ടില്ല. എന്നാൽ, ഇന്ത്യൻ എംബസിയുടെ അനുമതി ലഭിച്ചാലുടൻ സർവീസ് ആരംഭിക്കാൻ തങ്ങൾ സജ്ജമാണെന്ന് ടെണ്ടർ ഏറ്റെടുത്ത അൽഹിന്ദ് ഗ്ലോബൽ അധികൃതർ വ്യക്തമാക്കി. യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട് വിസാ സേവനങ്ങൾ നൽകിയിരുന്ന ബിഎൽഎസ് ഇന്റർനാഷണൽ ജൂൺ 25 മുതലാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് […]
Read more

രണ്ടു കുഞ്ഞുങ്ങളുടെ ചികിത്സക്കായി രാജ്യവ്യാപകമായി സമാഹരിച്ചത് 37 കോടിയിലേറെ രൂപ

മസ്കത്ത്: ജാതി-മത-വർ​ഗ ഭേദമന്യേ പ്രവാസി സമൂഹവും സ്വദേശികളും ഒന്നിച്ച് കൈകോർത്തപ്പോൾ ഒമാൻ കാരുണ്യപ്രവർത്തനത്തിൽ ചരിത്രം കുറിച്ചു. രണ്ടു കുഞ്ഞുങ്ങളുടെ ചികിത്സക്കായി സമാഹരിച്ചത് 37 കോടിയിലേറെ രൂപയാണ്. ഗുരുതരമായ രോഗാവസ്ഥ നേരിടുന്ന അഹമ്മദ് അൽ അജ്മി, സലേം അൽ ഷിദി എന്നീ രണ്ട് ഒമാനി കുട്ടികളുടെ അടിയന്തര വിദേശ ചികിത്സയ്ക്കായി രാജ്യവ്യാപകമായി നടത്തിയ ധനസമാഹരണ കാമ്പയിനാണ് വൻ വിജയമായത്. 15 ലക്ഷത്തിലധികം ഒമാനി റിയാൽ, അതായത് ഏകദേശം 37 കോടിയിലധികം ഇന്ത്യൻ രൂപയാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ സമാഹരിച്ചത്. പ്രമുഖ […]
Read more

ഓവർ ലോഡുമായി കൊക്കയിലേക്ക് പതിച്ച് യാത്രാ ബസ്, 32പേർക്ക് ദാരുണാന്ത്യം

ക്വറ്റ: അമിതമായ ആളുകളെ കുത്തിനിറച്ചെത്തിയ ബസ് കൊക്കയിലേക്ക് വീണു. പാകിസ്ഥാനിൽ 32 പേർക്ക് ദാരുണാന്ത്യം. പാകിസ്ഥാന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലുണ്ടായ അപകടത്തിൽ 16ലേറെ പേർക്കാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. പെഷ്വാറിൽ നിന്ന് ക്വറ്റയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ദന സാർ മലയിടുക്കിലേക്കാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ബലൂചിസ്ഥാൻ ഖൈബർ പഖ്തൂൺഖ്വാ പ്രവിശ്യയോട് ചേർന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. അപകടമുണ്ടായ സമയത്ത് ഡ്രൈവർ ഉൾപ്പെടെ ബസിൽ 48 പേരുണ്ടായിരുന്നതായാണ് വിവരം. അപകട കാരണം ഇനിയും കണ്ടെത്താനായില്ല. കുത്തനെയുള്ള വളവിലുണ്ടായ […]
Read more

ഫെറാരി കളിക്കളമാക്കി കുട്ടികൾ, മാതാപിതാക്കൾക്കെതിരെ കേസുമായി യുവാവ്

യുനാൻ: കോടികൾ വിലവരുന്ന ഫെറാരി കളിക്കളമാക്കി കുട്ടികൾ. മുള കൊണ്ടും കമ്പു കൊണ്ടും കാറിൽ പോറി വരഞ്ഞിട്ടും ക്ഷമാപണം പോലും നടത്താൻ തയ്യാറാവാതെ വന്നതോടെ വികൃതി കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ നിയമനടപടിയുമായി യുവാവ്. തെക്ക് പടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലാണ് ഏകദേശം 5 കോടിയിലേറെ വരുന്ന ഫെറാരി കാറിൽ കുട്ടികൾ പോറലുകൾ വരുത്തി നശിപ്പിച്ചത്. വീടിന് പുറത്തെ പാർക്കിംഗ് സ്പെയ്സിൽ കാർ ഇട്ട് ബിസിനസ് ട്രിപ്പിന് പോയി മടങ്ങിയ സാംഗ് കാണുന്നത് നിറയെ പോറലും ബംബറും തകർന്ന നിലയിൽ […]
Read more

കേരള സിൻഡിക്കേറ്റിലേക്ക് 6 പേരെ നാമനിർദേശം ചെയ്ത് സർക്കാർ; ഇ‌ടതുസർക്കാരിന്റെ കാലത്തെ 6 പേരെ ഒഴിവാക്കി

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റിൽ യുഡിഎഫിന് മേൽക്കൈ. ഇടതു സർക്കാരിൻറെ കാലത്ത് നിയമിക്കപ്പെട്ട 6 നോമിനികളെ പിൻവലിച്ച് പുതുതായി ആറുപേരെ യുഡിഎഫ് സർക്കാർ നിയമിച്ചു. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ, ആലപ്പുഴയിൽ പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ചതിൻറെ പേരിൽ മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജൂവൽ കുര്യാക്കോസ് അടക്കം ആറു പേർക്കാണ് നിയമനം. ഡിവൈഎഫ്ഐ നേതാവ് ഷിജു ഖാൻ അടക്കം ഇടതു സർക്കാരിൻറെ കാലത്ത് നിയമിച്ച ആറുപേരെയാണ് മാറ്റിയത്. കേരള […]
Read more

എറണാകുളത്ത് പൊലീസ് ക്യാമ്പിൽ ഇരുന്ന് മദ്യപാനം; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

കൊച്ചി: ഹിൽപാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിനുള്ളിൽ ഇരുന്ന് മദ്യപിച്ച മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. കെഎപി ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ കെ യു അഭിലാഷ്, എൻ നവാസ്, എം വിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഹിൽപാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിൽ നടന്ന പതിവ് പരിശോധനയ്ക്കിടെയാണ് ഇവർ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്. ഇവരിൽനിന്ന് ഉപയോഗിച്ച മദ്യക്കുപ്പിയും ഗ്ലാസും പിടിച്ചെടുത്തു. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ അഭിലാഷ് അവിടെ ഉണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റി ഓടി രക്ഷപ്പെട്ടു. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. […]
Read more

ഇ-20 പെട്രോൾ: വ്യാജ വാർത്തകൾക്ക് പത്ത് വിശദീകരണങ്ങളുമായി കേന്ദ്രം

ന്യൂഡൽഹി: ഇ20 എഥനോൾ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്ക് മറുപടി നൽകി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. എൻജിന് കേടുപാടുണ്ടാവുക, വെള്ളത്തിന്റെ ഉപയോഗം, വാഹനങ്ങളുടെ വാറണ്ടി, ഇന്ധനക്ഷമത, പാരിസ്ഥിതിക ആഘാതം എന്നിവയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയായി സർക്കാർ വിശദീകരണങ്ങൾ പുറത്തിറക്കി. ശാസ്ത്രീയപഠനങ്ങളുടെയും സുരക്ഷാമാനദണ്ഡങ്ങളുടെയും അന്താരാഷ്ട്ര അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് പെട്രോളിൽ 20 ശതമാനം വരെ എത്തനോൾ കലർത്തുന്ന ഈ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. എൻജിന് കേടുപാടുണ്ടാവുക, വെള്ളത്തിന്റെ ഉപയോഗം, വാഹനങ്ങളുടെ വാറണ്ടി, ഇന്ധനക്ഷമത, പാരിസ്ഥിതിക […]
Read more

കേപ് വെർദെക്കെതിരായ മത്സരത്തിന് പിന്നാലെ ലയണൽ സ്‌കലോണി

മയാമി: ലോകകപ്പ് ഫുട്‌ബോളിൽ കിരീടം നിലനിർത്താൻ ഇറങ്ങിയ അർജന്റീനയ്ക്ക് ക്വാർട്ടർ ഫൈനൽ പ്രവേശനം അത്ര എളുപ്പമായിരുന്നില്ല. ടൂർണമെന്റിലെ കന്നിക്കാരായ കേപ് വെർദെയെ അധികസമയത്ത് 3-2 എന്ന സ്‌കോറിന് മറികടന്നാണ് അർജന്റീന അവസാന എട്ടിൽ ഇടംപിടിച്ചത്. കേപ്പ് വെർദെയുടെ കരുത്തുറ്റ പ്രകടനം അർജന്റീനയെ ശരിക്കും വിയർപ്പിച്ചു. മത്സരം അനായാസമായിരിക്കുമെന്ന് കരുതിയവർക്ക് മറുപടിയായി അർജന്റീന കോച്ച് ലയണൽ സ്‌കലോണി പറഞ്ഞത്, ‘ലോകകപ്പിൽ എളുപ്പമുള്ള നോക്കൗട്ട് മത്സരങ്ങളില്ല’ എന്നാണ്. സ്‌കലോണിയുടെ വാക്കുകൾ… ”ഞങ്ങൾക്ക് എളുപ്പമുള്ള വഴിയാണ് ലഭിച്ചതെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണിത്. തീർച്ചയായും, […]
Read more

Recent News