മസ്കത്തിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് ഭാ​ഗികമായി അടച്ചിടും

മസ്കത്ത്: അൽ ഖുവൈർ പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് ഭാ​ഗികമായി അടച്ചിടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. നാളെ മുതൽ ജൂലൈ 10 വെള്ളിയാഴ്ച വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി നടപടിക്രമങ്ങൾ നടത്തുന്നത്. അൽ ഖുറം ഭാഗത്തുനിന്ന് അൽ ഗുബ്ര ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കാനും ബദൽ റോഡുകൾ ഉപയോഗിക്കാനും നിർദേശമുണ്ട്. പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റിസ്ഥാപിക്കുന്ന ജോലികളുടെ ഒന്നാം ഘട്ടമാണ് നടക്കുന്നത്. റോഡ് സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി മുനിസിപ്പാലിറ്റി നടത്തുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാ​ഗമാണ് ഈ അറ്റകുറ്റപ്പണികൾ.

Leave a Reply

Your email address will not be published. Required fields are marked *