മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ-കോമഡി ചിത്രം ‘കറക്കം’ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പേരിലുള്ള വ്യത്യസ്തത പോലെ തന്നെ അവതരണത്തിലും പുതുമ സമ്മാനിച്ച് പ്രേക്ഷകശ്രദ്ധനേടിയ ചിത്രമാണ് ശ്രീനാഥ് ഭാസി നായകനായി എത്തിയ കറക്കം. മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ-കോമഡി ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. സിനിമയുടെ പേരിന് രണ്ട് അർത്ഥതലങ്ങളുണ്ട് – ഒരു ‘ട്രിപ്പ്’, അല്ലെങ്കിൽ പ്രേതങ്ങളുടെ ശല്യം മൂലം ജീവിതം ഒരു വട്ടം ചുറ്റുന്ന അവസ്ഥ. ഈ രണ്ട് അർത്ഥങ്ങളും ചിത്രത്തിന്റെ കഥയോടും അവതരണത്തോടും അത്രമേൽ ചേർന്നുനിൽക്കുന്നതാണ്. തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ഇപ്പോൾ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ, ഒരു കൂട്ടം ന്യൂജനറേഷൻ യുവാക്കളുടെയും അവരെ പിന്തുടരുന്ന റെട്രോ ആത്മാക്കളുടെയും കഥയാണ് ഹാസ്യവും സംഗീതവും ചേർത്ത് അവതരിപ്പിക്കുന്നത്. പേടിപ്പിക്കുന്നതിനേക്കാൾ രസിപ്പിക്കുന്ന പ്രേതങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. സാധാരണ ഹൊറർ സിനിമകളിൽ കാണുന്ന ഇരുണ്ട അന്തരീക്ഷത്തിനുപകരം, നിറങ്ങളാലും പാട്ടുകളാലും ഡാൻസുകളാലും പ്രേക്ഷകരെ ഒരു വ്യത്യസ്ത ‘ട്രിപ്പ്’ ലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അനുഭവമാണ് ‘കറക്കം’ ഒരുക്കുന്നത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News