ദുബൈ: ദുബൈയില്‍ ഗതാഗത നിയമലംഘനങ്ങളില്‍ പിഴകള്‍ പെരുകിയാല്‍ വാഹനം പിടിച്ചെടുക്കുന്നതിലേക്ക് എത്തിക്കാം. പിഴകള്‍ 6,000 ദിര്‍ഹത്തില്‍ കൂടുതല്‍ എത്തിയാലാണ് ഉടമയുടെ വാഹനം പിടിച്ചെടുക്കുക. 2023 ലെ ഡിക്രി നമ്പര്‍ 30 ലെ ആര്‍ട്ടിക്കിള്‍ 2(4), 2015 ലെ ഭേദഗതി ഡിക്രി നമ്പര്‍ (29) പ്രകാരമാണിത്. വാഹന ഉടമകളോട് ഗതാഗത പിഴകളില്‍ കുടിശ്ശിക വരുത്തരുതെന്നും പിഴകള്‍ ഗഡുക്കളായി നല്കാവുന്ന സേവനം പ്രയോജനപ്പെടുത്തണമെന്നും പൊലീസ് നിര്‍ദേശിച്ചിരുന്നു. വാഹന ഉടമകള്‍ക്ക് മൂന്ന്, ആറ്, ഒമ്പത് അല്ലെങ്കില്‍ 12 മാസം കാലയളവിനിടെ പലിശ രഹിത ഗഡുക്കളായി പണമടയ്ക്കാന്‍ സൗകര്യമുണ്ട്.
പൊലീസില്‍ നിന്ന് ആദ്യം പെര്‍മിറ്റ് വാങ്ങാതെ റോഡ് റേസില്‍ പങ്കെടുക്കുക, ടാങ്ക് ചെയ്ത റോഡിലൂടെ വിനോദ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുക, വാഹനത്തിന്റെ വേഗതയോ ശബ്ദമോ വര്‍ദ്ധിപ്പിക്കുന്നതിന് കാര്യമായ മാറ്റങ്ങള്‍ വരുത്തുക, ജീവനോ സ്വത്തിനോ അപകടമുണ്ടാക്കുന്ന തരത്തിലോ എമിറേറ്റിലെ റോഡ് സുരക്ഷയ്ക്ക് ഭീഷണിയായോ അശ്രദ്ധമായോ വാഹനമോടിക്കുക, പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളയുക,റെഡ് സിഗ്നല്‍ മറികടന്ന് വാഹനമോടിക്കുക,
നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത റോഡുകളില്‍ വാഹനമോടിക്കുക, മത്സരങ്ങള്‍ കാണാന്‍ ഒത്തുകൂടുക, അനുബന്ധ ക്രമക്കേടുകളില്‍ പങ്കെടുക്കുക അല്ലെങ്കില്‍ റോഡുകളില്‍ മോട്ടോര്‍ സ്റ്റണ്ടുകള്‍ നടത്തുക. അനുവദനീയമായ പരിധി കവിയുക അല്ലെങ്കില്‍ പെര്‍മിറ്റ് ഇല്ലാതെ വിന്‍ഡ്സ്ക്രീന്‍ നിറം മാറ്റുന്നത്, വ്യാജമായതോ അല്ലെങ്കില്‍ മറഞ്ഞിരിക്കുന്ന നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് വാഹനമോടിക്കുക, അല്ലെങ്കില്‍ എമിറേറ്റില്‍ നിലവിലുള്ള നിയമത്തിന് വിരുദ്ധമായ രീതിയില്‍ നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കുക, മനഃപൂര്‍വ്വം പൊലീസ് വാഹനവുമായി കൂട്ടിയിടിക്കുകയോ കേടുവരുത്തുകയോ ചെയ്യുക, 18 വയസ്സിന് താഴെയുള്ളവര്‍ വാഹനമോടിക്കുക.
ലംഘനത്തിന്റെ സ്വഭാവമനുസരിച്ച് ജയില്‍ ശിക്ഷാ കാലാവധി വ്യത്യാസപ്പെടുകയും ചില സന്ദര്‍ഭങ്ങളില്‍ 90 ദിവസം വരെ ഇത് നീളും. ഇത്തരം നിയമലംഘനങ്ങള്‍ക്ക്, പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കുന്നതിന് ഭീമമായ ഫീസ് നല്‍കേണ്ടി വരും. അനധികൃത റോഡ് റേസിങ് നടത്തിയ വാഹനങ്ങള്‍ക്ക് ഇത് 100,000 ദിര്‍ഹമും മറ്റ് ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് 50,000 ദിര്‍ഹവും വരെയാകാം.



