ബി​ഗ് ബോസ് വിളിച്ചെന്ന് എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : ഏറെ നാളത്തെ കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ 8 ആരംഭിക്കാൻ പോവുകയാണ്. ഇത്തവണ രണ്ട് ഷോകളായിരിക്കും ബി​ഗ് ബോസിന് ഉണ്ടാവുക. ഒന്ന് കോമണേഴ്സിന് വേണ്ടിയുള്ള ബി​ഗ് ബോസ്. ഇതിൽ ജയിച്ച് കയറുന്ന മൂന്നോ അതിലധികമോ പേർ മെയിൻ ഷോയിൽ പ്രവേശിക്കും. ഇവർക്കൊപ്പം സെലിബ്രിറ്റി അടക്കമുള്ളവർ ഉണ്ടാകും. ബി​ഗ് ബോസ് വരാൻ പോകുന്നുവെന്ന ഔദ്യോ​ഗിക പ്രഖ്യാപനങ്ങൾ വന്നതിന് പിന്നാലെ പ്രെഡിക്ഷൻ ലിസ്റ്റുകളുമായി പതിവ് പോലെ റിവ്യൂവർമാരും രം​ഗത്ത് എത്തി. ഒപ്പം ഷോയിലേക്ക് പോകുന്നുണ്ടോന്ന ചോദ്യവുമായി ഓൺലൈൻ മീഡിയക്കാരും സജീവമാണ്. തതവസരത്തിൽ ബി​ഗ് ബോസിൽ നിന്നും വിളിവന്നെന്ന് പറയുകയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ എൻഡിഎ സ്ഥാനാർത്ഥി ആയിരുന്ന ആതിര ഡി നായർ. തന്റെ ഇപ്പോഴത്തെ മെന്റൽ സ്റ്റെബിലിറ്റിയ്ക്ക് ഷോ പറ്റില്ലെന്നും കുറച്ചു കൂടി പക്വത വരട്ടെ എന്നുമാണ് ആതിര മാധ്യമങ്ങളോട് പറഞ്ഞത്. “സിനിമയിൽ നിന്നൊന്നും വിളിച്ചില്ല. പക്ഷേ ബി​ഗ് ബോസിൽ നിന്നും എന്നെ വിളിച്ചു. പോകുന്നില്ല. അയ്യോ വേണ്ട. ഫേമസ് ആകുമെന്നത് ശരിയാണ്. പക്ഷേ എന്റെ ഇപ്പോഴത്തെ മെന്റൽ സ്റ്റെബിലിറ്റിയ്ക്ക് അത് പറ്റത്തില്ല. റിസ്കാവും. കുറച്ചു കൂടി ഒന്ന് പക്വത എത്തട്ടെ. എന്നിട്ട് പോകാം”, എന്നായിരുന്നു ആതിരയുടെ വാക്കുകൾ.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News