ഇൻസ്റ്റന്റ് നൂഡിൽസിലൂടെ സാൽമൊണെല്ല ബാക്ടീരിയ വ്യാപനം, യൂറോപ്പിൽ 106പേർ ചികിത്സയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇൻസ്റ്റന്റ് നൂഡിൽസിലൂടെയുണ്ടായ സാൽമൊണെല്ല ബാക്ടീരിയ വ്യാപനത്തിൽ യൂറോപ്യൻ യൂണിയനിലെ പതിമൂന്ന് രാജ്യങ്ങളിലും യു.കെ.യിലുമായി 106 പേർ ചികിത്സയിൽ. 2025 നവംബർ മുതൽ 2026 ജൂൺ വരെയുള്ള രോഗവ്യാപനത്തിൽ 49പേർക്ക് ആശുപത്രീ പരിപാലനവും ആവശ്യം വന്നതായി യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ വ്യക്തമാക്കി. രോഗബാധിതരിലേറെയും കുട്ടികളും യുവാക്കളുമാണ്. രോഗവ്യാപനത്തിനു പിന്നാലെ നടത്തിയ വിദഗ്ധ പരിശോധനയിൽ യുക്രെയ്നിൽ നിന്നുള്ള ഇൻസ്റ്റന്റ് നൂഡിൽസിലൂടെയാണ് വ്യാപനമുണ്ടായതെന്ന് കരുതുന്നതായി അധികൃതർ അറിയിച്ചു. ജനുവരി മുതൽ ഒരു പോളിഷ് മൊത്തക്കച്ചവടക്കാരൻവഴി ഇവ വിതരണം ചെയ്യപ്പെടുകയും ജർമ്മനി, ലിത്വാനിയ, ഡെൻമാർക്ക്, ചെക്ക് റിപ്പബ്ലിക്ക്, യുകെ എന്നിവിടങ്ങളിലേക്കെത്തുകയും ചെയ്തുവെന്നാണ് കരുതുന്നത്. ജർമ്മനിയിലും ലിത്വാനിയയിലും സ്റ്റോറുകളിൽ നിന്ന് കണ്ടെടുത്ത പാക്കറ്റുകളിൽ രോഗവ്യാപനത്തിന് കാരണമായ സാൽമൊണെല്ല വകഭേദം കണ്ടെത്തിയതായി ലാബിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News