വിഴിഞ്ഞത്തെ ഓഹരി നിക്ഷേപം: ‘ലേഖകന്‍ എഴുതിയതല്ല പാർട്ടി നിലപാട്: ദേശാഭിമാനി വാര്‍ത്തയില്‍ പിണറായി
കണ്ണൂര്‍: വിദേശ നിക്ഷേപം ഇടതുസര്‍ക്കാരിന്റെ നേട്ടമെന്ന് പാര്‍ട്ടി പത്രത്തില്‍ വന്നതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മറ്റുള്ള കാര്യങ്ങള്‍ അറിയിക്കാതെ വാര്‍ത്ത എഴുതിക്കൊടുത്താല്‍ വരുമെന്നും അത് പത്രത്തിന്റെ നയമാകില്ലെന്നുമായിരുന്നു പിണറായിയുടെ മറുപടി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദേശനിക്ഷേപം ഇടതുസര്‍ക്കാരിന്റെ നേട്ടമെന്നു പാര്‍ട്ടി മുഖപത്രത്തില്‍ വന്നിരുന്നല്ലോ എന്ന ചോദ്യത്തിന് ‘അതു നിങ്ങളെപ്പോലുള്ള ലേഖകര്‍ എഴുതുന്നതല്ലേ’ എന്നായിരുന്നു പിണറായിയുടെ മറുപടി. മറ്റു കാര്യങ്ങള്‍ അറിയിക്കാതെ കൊടുത്താല്‍ അതു പത്രത്തില്‍ വരില്ലേ? അതു പത്രത്തിന്റെ നയമാകുമോ? പാര്‍ട്ടി പത്രമായാലും […]
Read more

