ഓസ്‌ട്രേലിയയിൽ നരേന്ദ്ര മോദിക്ക് വധഭീഷണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മെൽബൺ: ഈ മാസം എട്ടിന് ഓസ്‌ട്രേലിയയിൽ സന്ദർശനം നടത്താനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ വധഭീഷണി സന്ദേശം. ഓൺലൈൻ വഴിയാണ് വധഭീഷണി വന്നിരിക്കുന്നതെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെൽബണിൽ ഇന്ത്യൻ വംശജർ സംഘടിപ്പിക്കുന്ന ‘മെൽബൺ മീറ്റ് മോദി’ പരിപാടിയുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ കമന്റായാണ് വധഭീഷണി പ്രത്യക്ഷപ്പെട്ടത്.

‘ഓസ്‌ട്രേലിയയിൽ വന്നാൽ മരണമായിരിക്കും ഫലം. ചടങ്ങ് നടക്കുന്ന സ്റ്റേഡിയം അടച്ചിടുന്നതാണ് നല്ലത്’- എന്നാണ് കമന്റ്. സംഭവത്തിൽ ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശം വന്ന ഐപി അഡ്രസ് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഈ ഐപി അഡ്രസിന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ നടപടികളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. സന്ദേശം അയച്ച സാഹചര്യം വിശദമായി പരിശോധിക്കുന്നുണ്ടെന്നും ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജൂലൈ എട്ടിന് മെൽബണിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യൻ വംശജരുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ, ഇരു രാജ്യങ്ങളും തമ്മിലുള്ള കാർഷിക മേഖലയിലെ സഹകരണം ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ ചർച്ചകളും ഉണ്ട്. ഈ പരിപാടികൾ നിൽക്കെയാണ് സുരക്ഷാ ഭീഷണി ഉയർന്നിരിക്കുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ മെൽബണിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News