Category: education

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ പിടിമുറുക്കി എസ്‌ഐടി; ചോദ്യം ചെയ്യലിന് ഇന്ന് വീണ്ടും നോട്ടീസ് നല്‍കും

കൊച്ചി: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ ചോദ്യം ചെയ്യലുകള്‍ക്കായി പിഎസ്‌സി അംഗങ്ങള്‍ നേരിട്ട് ഹാജരാകുന്നതിനായി ഇന്ന് വീണ്ടും എസ്‌ഐടി നോട്ടീസ് നല്‍കും. പിഎസ്‌സിക്ക് പ്രത്യേക നിയമപരിരക്ഷ ഇല്ലെന്ന നിയമോപദേശത്തിന് പിന്നാലെയാണ് നടപടി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. ആദ്യം നോട്ടീസ് അയച്ച നാലുപേര്‍ക്ക് വീണ്ടും നോട്ടീസ് അയയ്ക്കും. അത് നിരസിച്ചാല്‍ വാറന്റിനായി കോടതിയെ സമീപിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്താന്‍ കഴിയാത്ത പിഎസ്‌സിയിലെ മുതിര്‍ന്ന […]
Read more

പിഎം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

തിരുവനന്തപുരം: പിഎം ശ്രീക്കായി സംസ്ഥാനത്തിന് മേൽ സമ്മർദം ചെലുത്തി വീണ്ടും കേന്ദ്രത്തിന്റെ കത്ത്. പദ്ധതിയുടെ ഭാഗമായി തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും കേരളം ഇതിനകം ധാരണപത്രം ഒപ്പിട്ടതാണെന്നും കത്തിൽ വ്യക്തമാക്കി. ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണമെന്നും വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കണമെന്നും കത്തിൽ പറയുന്നു. ഈ സർക്കാർ വന്ന ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണിത്. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ കെപിസിസി ഭാരവാഹി യോഗത്തിലും എതിർപ്പ് ഉയര്‍ന്നിരുന്നു. പിഎം ശ്രീ നടപ്പാക്കരുതെന്ന് […]
Read more

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; ചോദ്യം ചെയ്യലിന് പിഎസ്‍സി അംഗങ്ങൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തില്ല

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിൽ അതൃപ്‌തിയുമായി പിഎസ്‍സി അംഗങ്ങൾ. ചോദ്യം ചെയ്യാലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നാണ് പിഎസ്‍സി അംഗങ്ങളുടെ തീരുമാനം. പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പിഎസ്‍സി ചെയർമാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകും. നോട്ടീസിൽ നിയമോപദേശം തേടാനും തീരുമാനം. എന്നാൽ, ചോദ്യചെയ്യൽ എവിടെ വേണമെന്ന് തീരുമാനിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനാണ് അധികാരമെന്നാണ് നിയമവൃത്തങ്ങൾ അറിയിക്കുന്നത്. ഭരണഘടന സ്ഥാപനമെന്ന നിലയിൽ പിഎസ്‍സി അംഗങ്ങൾക്ക് ക്രിമിനൽ ചട്ടത്തിൽ പ്രത്യേക പരിരക്ഷയിലെന്നും നിയവൃത്തങ്ങൾ […]
Read more

സ്വകാര്യ സർവ്വകലാശാല ബില്‍ പിന്‍വലിക്കുമെന്ന് മന്ത്രി റോജി എം ജോൺ

ന്യൂഡൽഹി: സ്വകാര്യ സര്‍വ്വകലാശാല ബില്‍ പിന്‍വലിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. നിലവില്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നും റോജി എം ജോണ്‍ പറഞ്ഞു. ഇതിന് പകരമായി യുഡിഎഫ് സര്‍ക്കാര്‍ പുതിയ ബില്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു റോജി എം ജോണ്‍. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ് പ്രോഗ്രാം കേരളത്തിന് നല്‍കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതിനായി കോഴിക്കോട്, കൊച്ചി , തിരുവനന്തപുരം എന്നിവിടങ്ങളില്‍ […]
Read more

ലൈംഗിക താല്‍പര്യത്തിന് വഴങ്ങിയാല്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാം; ജെഎൻയു വിലെ അധ്യാപകനെതിരെ പരാതി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനെതിരെ പരാതിയുമായി വിദ്യാര്‍ഥികള്‍. ലൈംഗിക താത്പര്യത്തിന് വഴങ്ങിയാല്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്ന് അധ്യാപകന്‍ വാഗ്ദാനം ചെയ്‌തെന്ന് ആരോപിച്ച് പതിനൊന്ന് വിദ്യാര്‍ഥിനികള്‍ സര്‍വകലാശാല ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി (icc) യെ സമീപിച്ചു. പരീക്ഷയ്ക്കിടെ അധ്യാപകന്‍ ലൈംഗിക ചുവയോടെ സംസാരിച്ചതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. സംഭവത്തില്‍ ഐസിസി അന്വേഷണം ആരംഭിക്കുകയും പരാതി നല്‍കിയ വിദ്യാര്‍ഥികളോട് നേരിട്ടെത്തി മൊഴി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മെയ് ആദ്യവാരം നടന്ന വൈവ പരീക്ഷയ്ക്ക് ശേഷം ഒരു വിദ്യാര്‍ഥിനി സഹപാഠികള്‍ ഉള്ള […]
Read more

സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ : കോഴിക്കോട് ആതിഥേയത്വം വഹിക്കും

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ തിയതിയുടെ കാര്യത്തിലടക്കം തീരുമാനമായി. ഒക്ടോബർ 25 മുതൽ 31 വരെയായിരിക്കും കായികമേള നടക്കുക. കോഴിക്കോട് എൻ ഐ ടിയായിരിക്കും പ്രധാന വേദി. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് മാറ്റിയതിൽ വിവാദം കനത്തെങ്കിലും വേദിമാറ്റം ഇനിയുണ്ടാകില്ലെന്ന് കായിക മന്ത്രി ഒ ജെ ജനീഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കൂടുതൽ സൗകര്യങ്ങളുള്ളത് കോഴിക്കോടായതിനാലാണ് കാരണമെന്നും കായിക മന്ത്രി വിവിരിച്ചിരുന്നു. എൻ ഐ ടിയിലേത് പുതിയ ട്രാക്കാണെന്നും ഒളിംപിക് മാതൃകയിൽ മത്സരങ്ങൾ നടത്താനുള്ള എല്ലാവിധ […]
Read more

സാങ്കല്‍പികമായി ബൈക്ക് ഓടിച്ചു കാണിച്ചില്ല, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മർദിച്ചു

കോഴിക്കോട്: റാഗിംഗിന്‍റെ ഭാഗമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മർദിച്ചതായി പരാതി. കോഴിക്കോട് ഉള്ള്യേരി പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് പരാതിക്കിടയായ സംഭവങ്ങള്‍ നടന്നത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ സാങ്കല്‍പികമായി ബൈക്ക് ഓടിച്ചു കാണിക്കാന്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചതായും അത് ചെയ്ത് കാണിക്കാത്തതിന്‍റെ പേരില്‍ മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാര്‍ത്ഥികളെ കൂട്ടം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അടിയേറ്റ് വീണ […]
Read more

‘വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന, ’; എന്‍സിഇആര്‍ടിക്ക് നിര്‍ദേശവുമായി കേന്ദ്രം

ഡല്‍ഹി: വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ എന്‍സിഇആര്‍ടിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രള്‍ഹാദ് ജോഷി നിര്‍ദേശം നല്‍കി. ഉയര്‍ന്ന മാര്‍ക്കിനായി സമ്മര്‍ദം ചെലുത്തരുതെന്നും കൊച്ചുകുട്ടികള്‍ പോലും ജീവനൊടുക്കുന്ന സംഭവങ്ങള്‍ അതീവ ഗുരുതരമെന്നും മന്ത്രി പറഞ്ഞു. എന്‍സിഇആര്‍ടി കഴിഞ്ഞ ദിവസമാണ് 66-ാം സ്ഥാപകദിനം ആചരിച്ചത്. ആ ചടങ്ങില്‍വച്ചാണ് പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ചില നിര്‍ദേശങ്ങള്‍ നല്‍കിയത്. അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കണമെന്നും പഠനത്തിലെ കടുത്ത സമ്മര്‍ദങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ മോചിപ്പിക്കണമെന്നുമുള്ള […]
Read more

ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരങ്ങളുമായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ബിരുദ, ബിരുദാനന്തര ബിരുദ (ഡിഗ്രി, പി.ജി.) പഠനത്തിൽ സമഗ്രമായ മാറ്റങ്ങൾ നിർദ്ദേശിച്ച് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ. നിലവിൽ നടപ്പിലാക്കിയ നാലുവർഷ ബിരുദ കോഴ്സുകളിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങളും അവ്യക്തതകളും പരിഹരിക്കുന്നതിനും, ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതൽ കാലികവും കൃത്യതയുള്ളതുമാക്കുന്നതിനുമാണ് കൗൺസിലിന്റെ പുതിയ നീക്കം. നിലവിലെ നാലുവർഷ ബിരുദ പഠന രീതി കൂടുതൽ സമഗ്രവും കാര്യക്ഷമവുമാക്കണമെന്ന് കൗൺസിൽ ശുപാർശ ചെയ്യുന്നു. നാലുവർഷ പഠനത്തിൽ ഉൾപ്പെടെ നിരവധി അവ്യക്തതകൾ തുടരുന്ന സാഹചര്യത്തിൽ, പാഠ്യപദ്ധതിയിലും മൂല്യനിർണ്ണയത്തിലും കൃത്യമായ ഘടന കൊണ്ടുവരാനാണ് […]
Read more

ആവശ്യങ്ങൾ അവഗണിച്ചെന്ന് പരാതി; നിരാഹാര സമരത്തിനൊരുങ്ങി മലയാള സർവകലാശാല വിദ്യാർഥിനി

മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്ക് മുന്നിൽ സമരം നടത്തുന്ന ഗവേഷക അനഘ അനിശ്ചിതകാല നിരഹാര സമരത്തിലേക്ക്. അടുത്ത മാസം അഞ്ച് മുതൽ നിരാഹാര സമരം തുടങ്ങാനാണ് തീരുമാനം. സമരം രണ്ടാഴ്ച പിന്നിടുമ്പോഴും ആവശ്യങ്ങളിൽ സർക്കാർ നിസ്സംഗത പുലർത്തുന്നുവെന്നാണ് ആരോപണം. എസ്‌സി- എസ്ടി നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലും അറസ്റ്റ് നടപടികളിലേക്ക്‌ കടക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും അനഘ പറയുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നുവെന്ന് അനഘ മാധ്യമങ്ങളോട് പ്രതികരിച്ചു. ജാതി-വർണ്ണ വിവേചനം, […]
Read more

Recent News