Category: education

ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമല്ല; ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമല്ല. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നൽകിയ പ്രൊപ്പോസലിനാണ് അംഗീകാരമായത്. പത്താം ക്ലാസ് കഴിഞ്ഞ് ഐടിഐ, ഡിപ്ലോമ, അല്ലെങ്കിൽ മറ്റ് ഭാഷ കോഴ്സുകൾ എടുത്തവർക്കും ഇനി മുതൽ ബിരുദ പഠനത്തിന് അവസരം ലഭിക്കും. ഡിപ്ലോമയോ ഐടിഐ യോഗ്യതയോ ഉള്ളവർക്ക് ഇനി ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനം നേടാം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ഐടിഐ പാസായവർക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്കും മൂന്ന് […]
Read more

ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമല്ല; ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമല്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പത്താം ക്ലാസ് കഴിഞ്ഞ് ഐടിഐ/ ഡിപ്ലോമ/ മറ്റു ഭാഷ കോഴ്സുകൾ എടുത്തവർക്കും ഇനിമുതൽ ബിരുദ പഠനത്തിന് അവസരം. ഡിപ്ലോമയോ ഐടിഐ യോഗ്യതയോ ഉള്ളവർക്ക് ഇനി ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനം നേടാം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നൽകിയ പ്രൊപ്പോസലിനാണ് അംഗീകാരമായത്. ഐടിഐ പാസായവർക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്കും മൂന്ന് വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ നേടിയവർക്ക് രണ്ടാം […]
Read more

സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ ജെ.ഇ.ഇ, നീറ്റ് പരിശീലനവുമായി ഡൽഹി സർക്കാർ

ന്യൂഡൽഹി: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന പന്ത്രണ്ടാം ക്ലാസ് സയൻസ് വിദ്യാർഥികൾക്കായി ഒരു വർഷത്തെ സൗജന്യ എൻട്രൻസ് കോച്ചിങ് പദ്ധതി പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ജെ.ഇ.ഇ, നീറ്റ് തുടങ്ങിയ പരീക്ഷകൾക്ക് തയാറെടുക്കുന്ന കുട്ടികൾക്കാണ് അവസരം ലഭിക്കുക. പുണെയിലുള്ള ദക്ഷണ ഫൗണ്ടേഷന്റെ ക്യാമ്പസിലാണ് റസിഡൻഷ്യൽ കോച്ചിങ് നൽകുന്നത്. വിദ്യാർഥികളുടെ പഠനച്ചെലവ്, ഭക്ഷണം, താമസം എന്നിവയെല്ലാം സ്കോളർഷിപ്പിലൂടെ സൗജന്യമായിരിക്കും. 2026-27 അധ്യയന വർഷത്തിൽ ഡൽഹി സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പന്ത്രണ്ടാം ക്ലാസിൽ സയൻസ് സ്ട്രീമിൽ പഠിക്കുന്നവർക്ക് ദക്ഷണ ഫൗണ്ടേഷന്റെ പോർട്ടൽ വഴി […]
Read more

CAT 2026 രജിസ്ട്രേഷൻ ആരംഭിച്ചു; പരീക്ഷ നവംബർ 29-ന്

ബെംഗളൂരു, അഹമ്മദാബാദ്, കോഴിക്കോട്, കൊൽക്കത്ത ഉൾപ്പടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളിലേക്കും (ഐ.ഐ.എം.) മറ്റ് പ്രമുഖ ബിസിനസ് സ്കൂളുകളിലേക്കും പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് രജിസ്ട്രേഷൻ ഔദ്യോഗിക വെബ്‌സൈറ്റായ iimcat.ac.in-ൽ ആരംഭിച്ചു. ഇത്തവണ ഐ.ഐ.എം ഇൻഡോർ ആണ് പരീക്ഷ നടത്തുന്നത്. 2026 നവംബർ 29-ന് മൂന്ന് സെഷനുകളായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നോ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നോ കുറഞ്ഞത് 50% മാർക്കോ തത്തുല്യ CGPA-യോ ഉള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. അഡ്മിറ്റ് കാർഡ് നവംബറിൽ […]
Read more

കാലാവസ്ഥാ വകുപ്പ് പെട്ടെന്ന് Red Alert പ്രഖ്യാപിക്കുകയായിരുന്നു’;ഇന്ന് അവധി പ്രഖ്യാപിക്കാത്തതിൽ കളക്ടർ

കാസര്‍കോട്: ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. കഴിഞ്ഞ ദിവസം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ മഴയുണ്ടായിരുന്നില്ലെന്നും അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ഇന്ന് രാവിലെ കാലാവസ്ഥാ വകുപ്പ് പെട്ടെന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘അപ്പോഴേക്കും നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരില്‍ പലരും സ്‌കൂളുകളിലേക്ക് തിരിച്ചു കഴിഞ്ഞിരുന്നു. ആ ഘട്ടത്തില്‍ പെട്ടെന്ന് ഒരു അവധി പ്രഖ്യാപിക്കുന്നത് കൂടുതല്‍ ആശയക്കുഴപ്പത്തിന് ഇടയാക്കും എന്ന് കരുതിയാണ് രാവിലെ അവധി നല്‍കാതിരുന്നത്. […]
Read more

‘പെട്ടെന്നുണ്ടായ വികാരപ്രകടനം’; വരവൂരിൽ വിദ്യാർത്ഥിയെ തല്ലിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപകൻ

തൃശൂര്‍: വരവൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ തല്ലിയ സംഭവത്തില്‍ വിശദീകരണവുമായി അധ്യാപകന്‍. തൃശൂര്‍ വരവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകന്‍ മണികണ്ഠനാണ് വിശദീകരണവുമായെത്തിയത്. തല്ലിയത് തെറ്റാണെന്നും പെട്ടെന്നുണ്ടായ വികാര പ്രകടനമാണ് സംഭവത്തിന് ഇടയാക്കിയതെന്നും മണികണ്ഠന്‍ പറഞ്ഞു. കുട്ടികള്‍ കോമാളിയെപ്പോലെ തന്നോട് പെരുമാറിയെന്നും തുടര്‍ന്നുണ്ടായ ദേഷ്യവും സങ്കടവും മൂലമാണ് വിദ്യാര്‍ത്ഥിയെ തല്ലിയതെന്നുമാണ് അധ്യാപകന്റെ വിശദീകരണം. വിദ്യാര്‍ത്ഥിയെ തല്ലിയ സംഭവത്തില്‍ അധ്യാപകനെതിരെ പൊലീസ് കേസെടുത്തിരുന്നു. ചെറുതുരുത്തി പൊലീസിൻ്റേതായിരുന്നു നടപടി. സംഭവത്തിന് പിന്നാലെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ […]
Read more

PSC കേരഫെഡ് എല്‍ഡി ക്ലര്‍ക്ക് പരീക്ഷ ‘അട്ടിമറിക്കാന്‍ ചെയര്‍മാന്‍ നേരിട്ട് ഇടപെട്ടു’

തിരുവനന്തപുരം: പിഎസ്‌സി കേരഫെഡ് എല്‍ഡി ക്ലര്‍ക്ക് പരീക്ഷയിലും ഗുരുതര ക്രമക്കേടെന്ന് പരാതി. പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിന് എതിരെയാണ് ഗുരുതര ആരോപണം. റാങ്ക് പട്ടിക അട്ടിമറിക്കാന്‍ എം ആര്‍ ബൈജു നേരിട്ട് ഇടപെട്ടതായി ഉദ്യോഗാര്‍ത്ഥി ആരോപിച്ചു. ഒഴിവ് നികത്താതെ റാങ്ക് പട്ടിക റദ്ദാക്കാന്‍ എം ആര്‍ ബൈജു നിര്‍ദേശം നല്‍കിയെന്നാണ് പരാതി. ഹൈക്കോടതിയുടെ അനുമതി വാങ്ങാതെയാണ് റാങ്ക് പട്ടിക റദ്ദാക്കിയത്. നിയമനം നടത്തണമന്ന സര്‍ക്കാര്‍ ആവശ്യം തള്ളി വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. നിയമനം നടത്തണമന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ രൂക്ഷമായി […]
Read more

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ഉന്നത ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ ഉടന്‍, കംപ്യൂട്ടറുകള്‍ പിടിച്ചെടുക്കും

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ എസ്‌ഐടി. ക്രമക്കേടില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ പങ്കാളിത്തം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. പരീക്ഷാ വിഭാഗത്തിലെ കംപ്യൂട്ടറുകള്‍ പിടിച്ചെടുക്കാനാണ് നീക്കം. ഉദ്യോഗസ്ഥരുടെ ഫോണ്‍കോള്‍ വിശദാംശങ്ങളും ശേഖരിക്കും. അന്വേഷണത്തിന്റെ അടുത്ത പടിയെന്നോണം പിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്യും. അന്വേഷണ സംഘം വിപുലീകരിക്കാനും തീരുമാനമുണ്ട്. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ 90 ലേറെ പരാതികളാണ് എസ്‌ഐടിക്ക് ഇതുവരെ ലഭിച്ചത്. ഈ പരാതികളെല്ലാം […]
Read more

ബംഗളൂരുവില്‍ നഴ്സിങ് വിദ്യാർത്ഥിയായ യുവാവിന് ക്രൂര മർദനം, പരാതി നൽകി പിതാവ്

ആലപ്പുഴ: കഞ്ചാവ് കടത്തിയെന്ന സംശയത്തിന്‍റെ പേരിൽ നേഴ്സിങ് വിദ്യാർത്ഥിയെ വീയപുരം പൊലീസ് നടുറോഡിൽ വെച്ച് ക്രൂരമായി മർദിച്ചതായി പരാതി. ബെംഗളൂരിൽ രണ്ടാം വർഷ നേഴ്സിങ് വിദ്യാർത്ഥിയായ മുഹമ്മദ് യാസിനെയാണ് (20) പൊലീസ് തല്ലിച്ചതച്ചത്. മർദനത്തിന് പിന്നാലെ രക്തം ഛർദിച്ച യുവാവ് മൂന്ന് ദിവസത്തോളം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിയാവശ്യപ്പെട്ട് യാസിന്‍റെ പിതാവ് മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകി. ഈ മാസം […]
Read more

സമരം ശക്തമാക്കി അധ്യാപക റാങ്ക് ഹോള്‍ഡേഴ്‌സ്; പ്രതിഷേധമായി യുപിഎസ്ടി ഉദ്യോഗാര്‍ത്ഥികളും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ അധ്യാപക റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രതിഷേധം ശക്തമാകുന്നു. അനിശ്ചിതകാല സമരവുമായി യുഎപിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സും രംഗത്ത് എത്തി. 25 ദിവസമായി തുടരുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം അവസാനിപ്പിക്കില്ലെന്ന് നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് യുപിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സും സമരവുമായി രംഗത്തെത്തിയത്. അധ്യാപക ഒഴിവുകള്‍ ഉണ്ടായിട്ടും നിയമന നടപടികള്‍ വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ തുടരുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തില്‍ ഉള്‍പ്പെടെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ സ്വന്തം […]
Read more

Recent News