Category: education

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര റാഗിങ്

കണ്ണൂർ: ജില്ലയിലെ കൊളവല്ലൂർ പിആർഎം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ അതിക്രൂര മർദനം. ഉച്ചയ്ക്ക് സ്‌കൂൾ കാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് നാൽപ്പതോളം വിദ്യാർത്ഥികൾ സംഘടിതരായി എത്തിയത്. ഇവരിൽ ആറുപേർ ചേർന്ന് കുട്ടിയെ വലിച്ചിട്ട് മർദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് കുത്തി പരുക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സ്‌കൂളിൽ മികച്ച രീതിയിൽ യൂണിഫോം ധരിച്ച് എത്തുന്നതും, ജിമ്മിൽ പോയി ശരീരസൗന്ദര്യമുണ്ടാക്കി വന്നതും ചോദ്യം ചെയ്താണ് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തത്. ഈ […]
Read more

ട്രൗസറിൽ മൂത്രമൊഴിച്ചതിന് 5 വയസ്സുകാരനോട് ക്രൂരത; ജനനേന്ദ്രിയം ചൂടാക്കിയ കത്തിവെച്ച് പൊള്ളിച്ചു

ലക്ക്നൗ: ഉത്തർപ്രദേശിലെ വാരണാസിയിൽ അഞ്ച് വയസ്സുകാരനായ നഴ്‌സറി വിദ്യാർത്ഥിയോട് പ്ലേ സ്കൂൾ അധ്യാപികയുടെ ക്രൂരത. ക്ലാസ് മുറിയിൽ വെച്ച് ട്രൗസറിൽ മൂത്രമൊഴിച്ചതിന് കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ചൂടാക്കിയ കത്തി ഉപയോഗിച്ച് പൊള്ളിച്ചതായാണ് പരാതി. വാരണാസിയിലെ ലാൽപൂർ-പാണ്ഡേപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന സരീൻ സോണി പ്ലേ സ്കൂളിലാണ് സംഭവം. പ്രീതി കുഷ്വാഹ എന്ന അധ്യാപികയാണ് ജൂലൈ 24-ന് കുട്ടിയെ ഉപദ്രവിച്ചത്. ക്ലാസിലിരിക്കെ മൂത്രമൊഴിക്കാൻ പുറത്തുപോകാൻ അനുവാദം ചോദിച്ച കുട്ടിയോട് അധ്യാപിക വിസമ്മതിക്കുകയായിരുന്നു. തുടർന്നാണ് കുട്ടി ട്രൗസറിൽ തന്നെ മൂത്രമൊഴിച്ചത്. […]
Read more

കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നിർബന്ധം; നി‍ർണായക നീക്കവുമായി കർണാടക സ‍ർക്ക‍ാർ

ബംഗളൂരു: കർണാടകയിലെ എല്ലാ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലും വിദ്യാർത്ഥികൾക്കായി എച്ച്.ഐ.വി പരിശോധനയും കൗൺസിലിംഗും സംഘടിപ്പിക്കാൻ തീരുമാനം. കോളേജുകൾ കേന്ദ്രീകരിച്ച് എച്ച്ഐവി ടെസ്റ്റ് നടത്താനാണ് നീക്കം. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ അഭ്യർത്ഥനയെ തുടർന്ന് വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും കോളേജിയറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റും ഇതിനായുള്ള നടപടികൾ ആരംഭിച്ചു. കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും ഇതിനായി ക്യുആർ അധിഷ്ഠിത ആപ്പ് തയ്യാറാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ‘Know Your HIV Status’ എന്ന പേരിലാകും ആപ്പ് എല്ലാ ഉന്നത […]
Read more

വടകര ലഹരികേസ്: അധ്യാപികമാരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

കോഴിക്കോട്: വടകരയില്‍ ലഹരിമരുന്ന് കേസില്‍ അധ്യാപികമാര്‍ പിടിയിലായ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. കേസിലെ പ്രതികളായ മരുതോങ്കര സ്വദേശി കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പൊലീസ് ഉടന്‍ കോടതിയെ സമീപിക്കും. തുടര്‍ന്ന് ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ മറ്റ് അധ്യാപകര്‍ക്കും പങ്കുണ്ടോയെന്ന കാര്യവും ഇതോടൊപ്പം പരിശോധിക്കുന്നുണ്ട്. ഇവരുമായി ലഹരി ഇടപാടുകള്‍ നടത്തിയിരുന്ന മറ്റ് ആളുകളെ കണ്ടെത്താനുള്ള നീക്കങ്ങളും പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ, കേസില്‍ അറസ്റ്റിലായ താത്കാലിക […]
Read more

ഞാന്‍ തോറ്റുപോയി’; നീറ്റില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥി ജീവനൊടുക്കി

മഹാരാഷ്ട്ര: നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹില്യനഗര്‍ ജില്ലയിലെ ജലാല്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള അങ്കിത സാംഗ്ലേയാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മറാത്തിയിലുള്ള ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ അങ്കിതയ്ക്ക് 166 മാര്‍ക്ക് മാത്രമാണ് നേടാനായത്. ഇതേതുടര്‍ന്ന് കുട്ടി മാനസിക വിഷമത്തിലായിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു. ‘നിങ്ങള്‍ എന്നെ ഒരുപാട് സ്‌നേഹിച്ചു. എന്നാല്‍ നിങ്ങളുടെ ഒരാഗ്രഹം പോലും പൂര്‍ത്തീകരിക്കാന്‍ എനിക്ക് […]
Read more

ആര്‍ട്സ് ഫെസ്റ്റിനെച്ചൊല്ലി കെഎസ് യു-എസ്എഫ്‌ഐ സംഘര്‍ഷം; തൃശൂര്‍ ലോ കോളജ് അടച്ചു

തൃശൂര്‍ : തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജില്‍ കെഎസ് യു-എസ്എഫ്‌ഐ സംഘര്‍ഷം. തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന ത്രിദിന ആര്‍ട്സ് ഫെസ്റ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്ന് കോളജ് താല്‍ക്കാലികമായി അടച്ചു. മത്സരങ്ങളുടെ പരിശീലനവും ഒരുക്കങ്ങളും പുരോഗമിക്കുന്നതിനിടെ കലോത്സവം അലങ്കോലപ്പെടുത്താന്‍ കെഎസ് യു യൂണിറ്റ് ജോയിന്റ് സെക്രട്ടറി മോസസ് സോജനും ജനറല്‍ സെക്രട്ടറി അല്‍ജോയും മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിച്ചെന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആരോപണം. എസ്എഫ്ഐക്കാണ് ആര്‍ട്സ് യൂണിയന്റെ ചുമതല. പരിശീലനത്തിനിടെ മനഃപൂര്‍വം എസ്എഫ്ഐ സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു എന്ന് കെഎസ് പ്രവര്‍ത്തകരും […]
Read more

കേരള സര്‍വകലാശാല ചോദ്യപേപ്പര്‍ പിഴവ്; റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടിയെന്ന് വിസി

തിരുവനന്തപുരം: കേരള സര്‍വകലാശാല ചോദ്യപേപ്പറില്‍ വീണ്ടും പിഴവ് കണ്ടെത്തിയ സംഭവത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കാര്യവട്ടം ക്യാമ്പസിലെ ഹിസ്റ്ററി വിഭാഗം ഡീന്‍ എന്ന് വിവരം. വകുപ്പ് മേധാവിക്ക് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ വൈസ് ചാന്‍സലർ ഡോ മോഹനന്‍ കുന്നുമ്മലിന് ഇന്ന് റിപ്പോര്‍ട്ട് ലഭിക്കും. റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി ഉണ്ടാകുമെന്നാണ് വൈസ് ചാന്‍സലര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന നാലാം സെമസ്റ്റര്‍ എം എ ഹിസ്റ്ററി ചോദ്യ പേപ്പറിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. എം എ ഹിസ്റ്ററി […]
Read more

പിഎസ് സി: റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമീഷന്‍ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ചോദ്യ പേപ്പര്‍ വിതരണത്തിലെ തകരാറിനെ തുടര്‍ന്ന് ജൂലൈ 18ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.05 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്താം തരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ട പരീക്ഷയാണ് റദ്ദാക്കിയത്. അന്നേ ദിവസം രാവിലെ 10 മുതല്‍ 11.35 വരെ നടന്ന ആലപ്പുഴ ജില്ലയിലെ ലജനത്തുള്‍ മുഹമ്മദീയ എച്ച്എസ്എസ് സ്‌കൂളിലെ സെന്റര്‍ 2 (എച്ച്എസ്എസ് വിഭാഗം) ല്‍ നടന്ന പരീക്ഷയും […]
Read more

പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്ലസ് ടു സേ , ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇന്ന് ചേർന്ന പരീക്ഷാ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. മൂന്ന് തവണ ഫലപ്രഖ്യാപന തീയതി മാറ്റിവെച്ച ശേഷമാണ് ഇപ്പോൾ അന്തിമ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ മൂന്നിന് മുൻപ് തന്നെ സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ പൂർത്തിയായിരുന്നുവെങ്കിലും ഫലപ്രഖ്യാപനം നീണ്ടുപോകുകയായിരുന്നു. ഡിഗ്രി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ കോളജ് പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനിടെ ഫലം വൈകിയത് പരീക്ഷയെഴുതിയ […]
Read more

മന്ത്രി പി.കെ.ബഷീർ സെക്രട്ടറിയായ കോളജിൽ അഡ്മിഷന് കോഴയെന്ന് പരാതി; മാര്‍ച്ചുമായി യൂത്ത് ലീഗ്

മലപ്പുറം: കൊണ്ടോട്ടി ഇഎംഇഎ കോളേജിൽ അഡ്മിഷന് കോഴ വാങ്ങുന്നതായി ആരോപണം. മുസ്‍ലിം ലീഗ് നിയന്ത്രണത്തിലുള്ള കോളേജിലേക്ക് യൂത്ത് ലീഗ് മാർച്ച് പ്രഖ്യാപിച്ചു. പരസ്യ പ്രതിഷേധം ഉയർന്നതോടെ ലീഗ് നേതൃത്വം ഇടപെട്ട് അഡ്മിഷൻ നടപടികൾ നിർത്തിവെപ്പിച്ചു. പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ സെക്രട്ടറിയും പാണക്കാട് ബഷീർ അലി തങ്ങൾ പ്രസിഡന്‍റുമായ കൊണ്ടോട്ടി ഇഎംഇഎ കോളേജിന് എതിരെയാണ് ആരോപണം.വിദ്യാർഥികളിൽ നിന്ന് 25000 മുതൽ അരലക്ഷം രൂപ വരെ പണം വാങ്ങുന്നതായാണ്‌ ആരോപണം സംഭവത്തിൽ യൂത്ത് ലീഗ് തേഞ്ഞിപ്പലം പഞ്ചായത്ത് കമ്മറ്റിയാണ് […]
Read more

Recent News