Category: education

മെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥി അറസ്റ്റില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികളുടെ അശ്ലീല ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ എംബിബിഎസ് വിദ്യാര്‍ഥി അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി ഏബലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിയാണ് ഏബല്‍. ഇന്നലെയാണ് വിദ്യാര്‍ഥിനി മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയത്. അറസ്റ്റു ചെയ്ത ഏബലിനെ പിന്നീട് പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു. ഏബലിന്റെ സീനിയര്‍ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ നിന്നും ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ നിരവധി […]
Read more

പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച

തിരുവനന്തപുരം: പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും. ജൂലൈ മൂന്നിന് പരീക്ഷകൾ പൂർത്തിയാക്കിയെങ്കിലും പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തിയതി മൂന്ന് തവണ മാറ്റിവെച്ചിരുന്നു. പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് കോളജ് പ്രവേശന നടപടികൾ പുരോഗമിക്കവേ ഒരു ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലായി. സെൻസസ് ഡ്യൂട്ടി മൂലം മൂല്യ നിർണയത്തിന് അധ്യാപകരെ ലഭിച്ചില്ല, സോഫ്റ്റ്‌വെയറിൽ നേരിട്ട സാങ്കേതിക പ്രശ്നവും ഫലം പ്രസിദ്ധീകരിക്കാൻ തടസമായി എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം.
Read more

ഡൽഹിയിലെ പൊലീസ് അതിക്രമം: വെള്ളിയാഴ്ച എസ്എഫ്‌ഐ പഠിപ്പ്മുടക്ക്

തിരുവനന്തപുരം: നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ സമരത്തിന് നേരെ നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച്‌ ജൂലൈ 24ന് എസ്എഫ്ഐ. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും എസ്എഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യയാണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു വ്യാഴാഴ്ച എസ്എഫ്‌ഐ ലോക്ഭവന്‍ മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. ലോക്ഭവന്‍ മാര്‍ച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുക, അവകാശ പത്രിക അംഗീകരിക്കുക തുടങ്ങിയ […]
Read more

ജാതി അധിക്ഷേപം: മലയാളസർവ്വകലാശാല അധ്യാപകനെതിരെ ഗവേഷക വിദ്യാർത്ഥിനി

മലപ്പുറം: മലയാളസര്‍വ്വകലാശാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗവേഷക വിദ്യാര്‍ത്ഥിനി. അധ്യാപകനായ ഡോ. അരുണ്‍ ബാബുവില്‍ നിന്ന് ജാതി അധിക്ഷേപം നേരിട്ടെന്നും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപിച്ച് പരിസ്ഥിതി പഠന വിഭാഗം വിദ്യാര്‍ത്ഥിനിയായ എറണാകുളം സ്വദേശിനിയാണ് രംഗത്തെത്തിയത്. 2024ല്‍ പ്രവേശനം ലഭിച്ച സമയത്ത് ഡയറക്ടറായിരുന്ന അധ്യാപകന്‍ ഡോ. അരുണ്‍ ബാബു പരസ്യമായി ജാതി അധിഷേപം നടത്തിയെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. ഗവേഷണേതര തൊഴിലുകളായ തൂപ്പുപണി, പൊടി തുടപ്പിക്കല്‍, ലാബിലെ വസ്തുക്കള്‍ അടുക്കിവെയ്ക്കല്‍ എന്നിവയെല്ലാം ചെയ്യിപ്പിച്ചു. ഗവേഷണം സംബന്ധിച്ച് യാതൊരു സഹായങ്ങളും തന്നിട്ടില്ല. […]
Read more

സ്കൗട്ട്സ് & ഗൈഡ്സ് അംഗങ്ങൾക്ക് റെയിൽവേയിൽ ജോലി

സെൻട്രൽ റെയിൽവേ 2026-27 വർഷത്തേക്കുള്ള സ്കൗട്ട്സ് & ഗൈഡ്സ് ക്വാട്ട പ്രകാരം ലെവൽ -1, ലെവൽ -2 തസ്തികകളിലായി 12 ഒഴിവുകളിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, എൻഎസി,യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകർക്ക് നിർബന്ധമായും സ്കൗട്ട്സ് & ഗൈഡ്സ് യോഗ്യതയും അനുബന്ധ സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം. ഓൺലൈൻ അപേക്ഷ 2026 ഓഗസ്റ്റ് 12 വൈകിട്ട് 6 മണിവരെ സമർപ്പിക്കാം യോഗ്യത ലെവൽ–2 യോഗ്യത താഴെ പറയുന്ന ഏതെങ്കിലും ഒരു യോഗ്യത ഉണ്ടായിരിക്കണം: 50% മാർക്കോടെ […]
Read more

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച

തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്ലസ് വൺ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. പ്ലസ് വൺ ഫലപ്രഖ്യാപനം ജൂൺ അവസാനവാരത്തിൽ നിന്ന് 2026 ജൂലൈ 15ലേക്ക് മാറ്റിയിരുന്നെങ്കിലും ഫലപ്രഖ്യാപനം നീണ്ടു. dhsekerala.gov.in, results.hse.Kerala.gov.in, keralaresults.nic.in, results.kite.kerala.gov.in, results.kerala.gov.in തുടങ്ങിയ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാകും. ഇതുകൂടാതെ ഡിജിലോക്കർ, പിആർഡി ലൈവ്, സഫലം കൈറ്റ് മൊബൈൽ ആപ്പ് എന്നിവ വഴിയും ഫലം പരിശോധിക്കാവുന്നതാണ്.
Read more

വിദ്യാർത്ഥിനിയുടെ കൈ അടിച്ച് പൊട്ടിച്ച അധ്യാപകന് സസ്പെൻഷൻ

മലപ്പുറം: അധ്യാപകന്‍റെ അടിയേറ്റ് വിദ്യാർത്ഥിയുടെ കൈ പൊട്ടിയ സംഭവത്തില്‍ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂളിന്‍റെ നടപടി. കല്ലിങ്ങൽ എം എസ് എം എച്ച് എസ് എസ് സ്കൂളിലെ അധ്യാപകൻ ബൽരാജിനെതിരെയാണ് നടപടി. വടകര സ്വദേശി ബൽരാജിനെ ഇന്നലെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്. വെള്ളിയാഴ്ച ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ടുബുക്കിൽ […]
Read more

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ വിസി നിയമനം; ചട്ട ലംഘനമെന്ന വിമര്‍ശനം

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല പ്രോ വിസി നിയമനത്തില്‍ ചട്ട ലംഘനമെന്ന വിമര്‍ശനവുമായി ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രംഗത്ത്. യൂണിവേഴ്‌സിറ്റി ആക്ടും സ്റ്റാറ്റിയൂട്ടും യുജിസി റെഗുലേഷനുകളും പൂര്‍ണ്ണമായി നോക്കുകുത്തിയാക്കിയാണ് നിയമനമെന്നാണ് ഉയരുന്ന ആരോപണം. പ്രോ വിസി ചുമതല വഹിക്കുന്ന വ്യക്തി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ആയിരിക്കണമെന്ന ചട്ടം ലംഘിച്ചാണ് നിയമനം നടന്നിരിക്കുന്നതെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഫിലിയേറ്റഡ് കോളേജിലെ അധ്യാപകനെ രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി പദവിയിലേക്ക് എത്തിച്ചെന്നും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞു. പുതിയ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത […]
Read more

കാസർകോട്ടെ കലാലയങ്ങളിൽ വിദ്യാർത്ഥി ക്ഷാമം

കാസർകോട്: “ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കാൾ ഉപരി അവിടുത്തെ ഒരു പ്രത്യേക ‘വൈബ്’ആണ്!”— കാസർകോട്ടെ ഭൂരിഭാഗം വിദ്യാർത്ഥികളും ഉന്നതവിദ്യാഭ്യാസത്തിനായി അയൽസംസ്ഥാനത്തെ മംഗളൂരു നഗരത്തെ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പുള്ളൂർ എസ്.എൻ. കോളജിലെ അവസാന വർഷ ബി.എ. വിദ്യാർത്ഥിനിയായ ആയിഷത്ത് ജാസ്മിന്റെ മറുപടി ഇങ്ങനെയായിരുന്നു കഴിഞ്ഞ ഏതാനും വർഷങ്ങളായി കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ പശ്ചാത്തല സൗകര്യങ്ങളിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും വിദ്യാർത്ഥികളുടെ മംഗളൂരുവിലേക്കുള്ള കൂട്ടപ്പാലായനത്തിന് യാതൊരു കുറവുമില്ല. കോളജ് പ്രവേശന നടപടികൾ പുരോഗമിക്കുന്ന ഈ വർഷവും സ്ഥിതി വ്യത്യസ്തമല്ല. പരമ്പരാഗത […]
Read more

മലപ്പുറത്തെ ചൂരല്‍ പ്രയോഗം; അഞ്ചാം ക്ലാസുകാരിയുടെ കൈ ഒടിഞ്ഞതില്‍ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് അഞ്ചാം ക്ലാസ് കാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ ബല്‍രാജിനെ അറസ്റ്റ് ചെയ്ത് പൊലീസ്. മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങല്‍പ്പറമ്പ് എംഎസ്എംഎച്ച്എസ്എയ്‌ലെ കണക്ക് അധ്യാപകന്‍ ബല്‍രാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യാപകനെ വിശദമായി ചോദ്യം ചെയ്യാന്നാണ് പൊലീസ് തീരുമാനം. സംഭവത്തില്‍ അധ്യാപകനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. കല്‍പകഞ്ചേരി പോലീസ് ആണ് കേസ് എടുത്തത്. ഇന്നലെയാണ് അധ്യാപകന്റെ വടികൊണ്ടുള്ള അടിയേറ്റ് അഞ്ചാം ക്ലാസ്സുകാരിയുടെ കൈ എല്ല് പൊട്ടിയത്. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു അധ്യാപകന്റെ ചൂരല്‍ പ്രയോഗം. […]
Read more

Recent News