Category: education

വിദ്യാര്‍ഥികളോട് ചരടും ലോക്കറ്റും അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് അധ്യാപകന്‍

റാഞ്ചി: ജാര്‍ഖണ്ഡിലെ ഗര്‍വജില്ലയിലുള്ള റാംകണ്ടയിലെ അപ്ഗ്രേഡഡ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥികളോട് മതപരമായ ചിഹ്നങ്ങള്‍ അഴിച്ചുമാറ്റാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടതായി പരാതി. ക്ലാസ് മുറിയില്‍ വെച്ച് മുസ്ലിം സമുദായത്തില്‍പ്പെട്ട അറബി അധ്യാപകന്‍, മതവിശ്വാസത്തിന്റെ ഭാഗമായി കുട്ടികളുടെ കൈയില്‍ കെട്ടിയിരുന്ന ‘കലാവ’ എന്നറിയപ്പെടുന്ന ചരടും കഴുത്തിലണിഞ്ഞിരുന്ന മതപരമായ ലോക്കറ്റുകളും അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ഉയര്‍ന്നിട്ടുള്ള ആക്ഷേപം. സംഭവം പുറത്തറിഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ബുധനാഴ്ച ക്ലാസ് നടക്കുന്നതിനിടയിലാണ് സംഭവം നടന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. അധ്യാപകന്റെ നിര്‍ദ്ദേശത്തെ എതിര്‍ത്ത കുട്ടികളെ ശകാരിച്ചതായും ആക്ഷേപമുണ്ട്. […]
Read more

പ്ലസ് വൺ ക്ലാസുകൾ തുടങ്ങി; പ്രവേശനം നേടിയത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികളുമായി പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിച്ചു. 81 ശതമാനം വിദ്യാർത്ഥികളും പ്രവേശനം നേടിയെന്ന് അധികൃതർ അറിയിച്ചു. മുഖ്യഘട്ട അലോട്ട്മെൻ്റുകളിൽ 3,59,890 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. 81,375 സീറ്റുകളിൽ കൂടി ഒഴിവുണ്ട്. തിരുവനന്തപുരം ജില്ലയിൽ മുഖ്യഘട്ട അലോട്ട്മെൻ്റുകളിൽ 30,315 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. ജില്ലയിൽ വിവിധ വിഭാഗങ്ങളിൽ 7,481 സീറ്റുകൾ ഒഴിവുണ്ട്.
Read more

പ്ലസ് വൺ പ്രവേശനം; അവസാന അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മുന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. hscap.kerala.gov.in എന്ന വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലെ ‘Third Allot Results’ എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് ഫലം പരിശോധിക്കാം. അലോട്ട്മെൻ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ജൂൺ 29ന് രാവിലെ 11 മണിമുതൽ പ്രവേശനം നേടാം. പ്രവേശന നടപടികൾ ജൂലൈ മൂന്നിന് വൈകിട്ട് അഞ്ചുമണിയ്ക്ക് പൂർത്തിയാകും. അലോട്ട്മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെൻ്റുകളിൽ പരിഗണിക്കില്ല. അതേസമയം അലോട്ട്‌മെൻ്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽനിന്ന് അഡ്മിഷൻ […]
Read more

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കും; 120 പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനം

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസിന്ധി പരിഹരിക്കാന്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനം. 120 പുതിയ ബാച്ചുകള്‍ അനുവദിക്കാനാണ് തീരുമാനം. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ബാച്ചുകള്‍ അനുവദിക്കുക. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പില്‍ ധാരണയായി. അടുത്ത മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. അധിക ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ക്യാബിനറ്റ് നോട്ട് തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ബാച്ചുകള്‍ അനുവദിക്കാനുള്ള തീരുമാനം ചുമതലപ്പെട്ട സമിതികള്‍ അറിയാതെയാണ് സ്വീകരിച്ചിരിക്കുന്നതെന്നത് ചർച്ചയാകുന്നുണ്ട്. ബാച്ചുകള്‍ ആവശ്യമുണ്ടോയെന്ന് റിപ്പോര്‍ട്ട് ചെയ്യേണ്ടത് ആര്‍ഡിഡി അധ്യക്ഷനായ […]
Read more

പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: പ്രവേശനം ജൂൺ 29 മുതൽ ജൂലൈ 3 വരെ

പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്‌മെന്റ് റിസൽട്ട് ജൂൺ 29 ന് പ്രസിദ്ധീകരിക്കും. പ്രവേശനം ജൂൺ 29 ന് രാവിലെ 11 മണി മുതൽ ജൂലൈ 3 ന് വൈകിട്ട് 5 മണി വരെ നടക്കും. അലോട്ട്‌മെൻറ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Third Allot Results ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെൻറ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Third Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന […]
Read more

പിഎസ്‍സിയിലും അട്ടിമറി, 100ൽ 58 മാർക്കിന്‍റെ ഉത്തരം പരിശോധിച്ചില്ല: ആസൂത്രണ ബോർഡിലെ ഉന്നത പരീക്ഷയിൽ വിവാദം

തിരുവനന്തപുരം: പബ്ലിക് സർവ്വീസ് കമ്മീഷന്‍റെ പരീക്ഷാ മൂല്യനിർണയത്തിൽ വൻ ക്രമക്കേട്. ആസൂത്രണ ബോർഡിലെ ഉന്നത പരീക്ഷയിലാണ് അട്ടിമറി ശ്രമമെന്ന സംശയം. അഡീ. സെക്രട്ടറിക്ക് തത്തുല്യമായ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ പരീക്ഷയിലാണ് ക്രമക്കേട് ആരോപണം ഉയരുന്നത്. പരീക്ഷയെഴുതിയ പലരുടെയും 10 ഉത്തരങ്ങൾ പരിശോധിച്ചില്ല. ഉത്തര കടലാസിന്റെ പകർപ്പ് പരിശോധനയിലാണ് മാർക്ക് നൽകിയില്ലെന്നു കണ്ടത്. പരീക്ഷ കഴിഞ്ഞ് പി.എസ്.സി അതിവേഗം നിയമന ശുപാർശയും നൽകി. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് ഇടത് അനുകൂല സംഘടനയിലെ അംഗമാണെന്ന് പരീക്ഷ എഴുതിയ […]
Read more

കേരളയിലും കണ്ണൂർ സർവകലാശാലയിലും വിവാദം പുകയുന്നു; നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് ഇടത് സംഘടനകള്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിന്റെ അസാധാരണ ഇടപെടല്‍. ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്ക് സ്വന്തം നിലയ്ക്ക് നിയമനം നടത്താനാണ് നീക്കം. സിന്‍ഡിക്കേറ്റിനെ ഒഴിവാക്കിയാണ് വൈസ് ചാന്‍സിലര്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ചട്ട പ്രകാരം സിന്‍ഡിക്കേറ്റാണ് പഠനബോര്‍ഡുകളിലേക്ക് നിയമനം നടത്തേണ്ടത്. സിന്റിക്കേറ്റ് യോഗം ചേര്‍ന്ന് വിജ്ഞാപനം പുറത്തിറക്കി അഭിമുഖം നടത്തിയാണ് നിയമനം നടത്താറുള്ളത്. ഇത് മറികടന്നാണ് വിസി സ്വന്തം നിലയ്ക് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അപേക്ഷിക്കാന്‍ യോഗ്യതയുള്ള അധ്യപകര്‍ക്ക് അപേക്ഷിക്കാമെന്നാണ് രജിസ്ട്രാര്‍ വഴി പുറത്തിറക്കിയിരിക്കുന്ന വിജ്ഞാപനത്തിലുള്ളത്. […]
Read more

2026 കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2026ലെ കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ആണ് കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. എന്‍ജിനീയറിങ് വിഭാഗത്തില്‍ 79,717 പേരാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്. സിബിഎസ്ഇ മാര്‍ക്കുമായി ബന്ധപ്പെട്ട ചില സാങ്കേതിക വിഷയങ്ങള്‍ കാരണമാണ് ഫലപ്രഖ്യാപനം ഏതാനും ദിവസങ്ങള്‍ നീണ്ടുപോയതെന്ന് മന്ത്രി വ്യക്തമാക്കി. മാത്തമാറ്റിക്‌സിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ച റാങ്ക് പട്ടിക പ്രകാരം എൻജിനിയറിംഗിൽ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷന്‍ രാജവിനാണ് ഒന്നാം റാങ്ക്. […]
Read more

ഐ.വി.ആർ.ഐ. പി.ജി. ഡിപ്ലോമ കോഴ്സുകൾ; വെറ്ററിനറി മേഖലയിൽ മികച്ച കരിയർ സ്വന്തമാക്കാൻ അപേക്ഷിക്കാം

കന്നുകാലി-മൃഗസംരക്ഷണ മേഖലയിൽ കൂടുതൽ പ്രായോഗിക നൈപുണിയും കരിയർ വളർച്ചയും ആഗ്രഹിക്കുന്ന വെറ്ററിനറി ബിരുദധാരികൾക്ക്, രാജ്യത്തെ പ്രമുഖ വെറ്ററിനറി ഗവേഷണ സ്ഥാപനവും ഡീംഡ് സർവകലാശാലയുമായ ഐ.സി.എ.ആർ.-ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.വി.ആർ.ഐ.-ഇസത്‌നഗർ, യു.പി.) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ആകെ 30 സ്പെഷ്യലൈസ്ഡ് പി.ജി. ഡിപ്ലോമ കോഴ്സുകളാണ് ഇവിടെയുള്ളത്. ഓഫ്‌ലൈൻ കോഴ്സുകൾ: ഓൺലൈൻ/ഹൈബ്രിഡ് കോഴ്സുകൾ: ഓൺലൈൻ/ഹൈബ്രിഡ് കോഴ്സുകൾ തിരഞ്ഞെടുക്കുന്നവർ ഓരോ സെമസ്റ്ററിലും 10 ദിവസം നിർബന്ധമായും അതത് […]
Read more

എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് തിരുത്താൻ ഇനി ചെലവേറും

തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് തിരുത്തി നൽകുന്നതിന് ഫീസ് വർധിപ്പിച്ച് സർക്കാർ ഉത്തരവ്. 30 രൂപ ആയിരുന്നത് 150 രൂപയായി വർധിപ്പിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. ഗസറ്റ് നോട്ടിഫിക്കേഷൻ വഴി പേര് മാറ്റിയതിന്റെ അടിസ്ഥാനത്തിൽ എസ്.എസ്.എൽ.സി ബുക്കിൽ പേര് തിരുത്തി നൽകുന്നതിനായി അപേക്ഷിക്കുന്നവർക്ക് തിരുത്തി നൽകാനായി പരീക്ഷാ കമ്മിഷണർക്ക് അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഫീസ് പ്രത്യേകമായി നിശ്ചയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മറ്റു തിരുത്തലുകൾക്ക് ഫീസായി നിശ്ചയിച്ചിരുന്ന 30 രൂപ തന്നെയാണ് ഈടാക്കിയിരുന്നത്. എന്നാൽ, എസ്.എസ്.എൽ.സി […]
Read more

Recent News