മലയാളം സര്‍വകലാശാലയിലെ ജാതി അധിക്ഷേപം; സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കുന്നത് വരെ സമരം തുടരുമെന്ന് അനഘ
മലപ്പുറം: തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥി അനഘ ജാതി അധിക്ഷേപം നേരിട്ട സംഭവത്തില്‍ സമരം അവസാനിപ്പിച്ചെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് സമരസമിതി. സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി തുളസി കഴിഞ്ഞദിവസം അനഘയുമായി ഫോണില്‍ സംസാരിച്ചിരുന്നു. തന്റെ ആവശ്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അനഘ മന്ത്രിയെ അറിയിച്ചു. ജാതി വിവേചനത്തിനും വിദ്യാഭ്യാസ അവകാശ നിഷേധത്തിനും എതിരെ അനഘ നടത്തുന്ന സമരം […]
Read more

