സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരത്തിന് ഓവറോൾ കിരീടം; അത്‌ലറ്റിക്സിൽ മലപ്പുറത്തിന് ഹാട്രിക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻപട്ടം തിരുവനന്തപുരത്തിന്. 2012 പോയിന്റ് നേടിയാണ് തിരുവനന്തപുരം കിരീടം നിലനിർത്തിയത്. 965 പോയിന്റുമായി തൃശ്ശൂർ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 923 പോയിന്റ് നേടിയ മലപ്പുറം മൂന്നാം സ്ഥാനവും സ്വന്തമാക്കി.

അതേസമയം, അത്‌ലറ്റിക്സിൽ മലപ്പുറം വീണ്ടും ചാമ്പ്യന്മാരായി. 204 പോയിന്റ് നേടിയാണ് മലപ്പുറം തുടർച്ചയായ മൂന്നാം തവണയും അത്‌ലറ്റിക് കിരീടം സ്വന്തമാക്കിയത്. 161 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 109 പോയിന്റുമായി ആലപ്പുഴ മൂന്നാം സ്ഥാനവും നേടി.

സ്കൂൾ വിഭാഗത്തിൽ പാലക്കാട് ഐഡിയൽ സ്കൂളിനാണ് ചാമ്പ്യൻപട്ടം. 75 പോയിന്റ് നേടിയ ഐഡിയൽ സ്കൂൾ അഞ്ചാം തവണയാണ് കിരീടം സ്വന്തമാക്കുന്നത്. 34 പോയിന്റുമായി പാലക്കാട് വടവന്നൂർ സ്കൂളാണ് രണ്ടാം സ്ഥാനത്ത്. ഓവറോൾ വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ ആധിപത്യം തുടരുന്നതിനൊപ്പം അത്‌ലറ്റിക്സിൽ മലപ്പുറത്തിന്റെ തുടർച്ചയായ നേട്ടവും ഇത്തവണത്തെ കായികമേളയിലെ ശ്രദ്ധേയമായ വിജയമായി.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News