വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന മന്ത്രിയായി റോജി എം. ജോൺ മാറുന്നു; വിമർശനങ്ങൾക്ക് മറുപടിയുമായി എസ്. സതീഷ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ എസ്‌എഫ്‌ഐ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ്. വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന മന്ത്രിയായി റോജി എം. ജോൺ മാറുകയാണെന്നും നാടകത്തെപ്പോലും ഭയപ്പെടുന്ന നിലയിലേക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി എത്തിയെന്നും അദ്ദേഹം ആരോപിച്ചു.

കോളേജിലെ കേടായ ലൈറ്റുകൾ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ സർഗാത്മകവും പ്രതീകാത്മകവുമായ നാടകാവതരണത്തെ ആർഎസ്എസ് അനുഭാവിയായ പിആർഒ വളച്ചൊടിക്കുകയായിരുന്നുവെന്ന് സതീഷ് പറഞ്ഞു. നാടകത്തിന്റെ യഥാർഥ വസ്തുത സമൂഹത്തിന് നേരത്തെ ബോധ്യപ്പെട്ടതാണ്. വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത നടപടിയെ മന്ത്രി ന്യായീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സസ്‌പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഹൈക്കോടതി അനുമതി നൽകിയിട്ടും പരീക്ഷാ ഫീസ് അടയ്ക്കാൻ ക്യാമ്പസിലെത്തിയവരെ അകത്തേക്ക് പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായില്ലെന്നും സതീഷ് ആരോപിച്ചു. ജനാധിപത്യപരമായ ചോദ്യങ്ങൾ ഉന്നയിക്കുന്ന വിദ്യാർത്ഥികളെ മന്ത്രി അടിച്ചമർത്തുകയാണെന്നും പ്രതിഷേധങ്ങളെ അസ്വസ്ഥമായ മനോഭാവത്തോടെയാണ് അദ്ദേഹം കാണുന്നതെന്നും സതീഷ് പറഞ്ഞു. വിദ്യാർത്ഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുമെന്ന് പറയുന്നതും പ്രിൻസിപ്പലിന്റെ മൊഴി തിരുത്തിച്ചതായുള്ള ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.

രാഷ്ട്രീയ പകപോക്കലിന് മന്ത്രി മുതിരരുതെന്നും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ കേൾക്കാൻ തയ്യാറാകണമെന്നും സതീഷ് ആവശ്യപ്പെട്ടു. യുവമോർച്ച, ആർഎസ്എസ് പ്രവർത്തകർ മന്ത്രിമാരെ വഴിയിൽ തടഞ്ഞ സംഭവങ്ങളിൽ ക്ഷമിച്ചെന്ന് പറഞ്ഞവർ, വിദ്യാർത്ഥികൾ പഠിക്കാനും പരീക്ഷ എഴുതാനും ആവശ്യപ്പെടുമ്പോൾ അതിനെ അപരിഷ്കൃത സമരമെന്ന് വിശേഷിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമർശിച്ചു. വിദ്യാർത്ഥികളെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ നരേന്ദ്ര മോദിയും വി.ഡി. സതീശനും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും സതീഷ് ആരോപിച്ചു.

അതേസമയം, മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ എസ്‌എഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചതിനെതിരെ മന്ത്രി റോജി എം. ജോൺ നേരത്തെ രംഗത്തെത്തിയിരുന്നു. അച്ചടക്കം പാലിക്കേണ്ട ചടങ്ങ് ബോധപൂർവം അലങ്കോലപ്പെടുത്തിയെന്നും പ്രശ്നമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ചടങ്ങിന് ശേഷം സംസാരിക്കാൻ അവസരം നൽകാമെന്ന് അറിയിച്ചിട്ടും വിദ്യാർത്ഥികൾ ബഹളം തുടർന്നുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News