Category: GULF

യുഎഇയിൽ ചൂടും കനത്ത മഞ്ഞുവീഴ്ചയും; താപനില 46 ഡിഗ്രി വരെ ഉയർന്നേക്കും

അബുദാബി: യുഎഇയിൽ ചൂടും അന്തരീക്ഷ ആർദ്രതയും ഉയർന്ന നിലയിൽ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച ഉൾപ്പെടെയുള്ള വാരാന്ത്യ ദിനങ്ങളിൽ രാജ്യത്തിന്റെ വടക്ക്, കിഴക്കൻ പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. രാത്രിയിലും പുലർച്ചെയും ചില തീരദേശ മേഖലകളിൽ കനത്ത മഞ്ഞിനും കാഴ്ചപരിധി കുറയുന്ന രൂപത്തിൽ നേർത്ത മഞ്ഞിനും സാധ്യതയുണ്ട്. രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുള്ളത് ലിവയിലാണ്. അതേസമയം ഫുജൈറയിൽ താപനില താരതമ്യേന കുറവായിരിക്കും. 35 ഡിഗ്രി സെൽഷ്യസായിരിക്കും താപനില. അജ്മാൻ, ഉമ്മുൽ […]
Read more

ദുബായിൽ ഗതാഗത നിയമലംഘനങ്ങളിൽ വൻ കുറവ്

ദുബായിൽ ഗതാഗത നിയമലംഘനങ്ങളിൽ വൻ കുറവ്. 2026ലെ ആദ്യ ആറുമാസത്തിനിടെ 30,000 ഗതാഗത നിയമലംഘനങ്ങളാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 38,000 ലംഘനങ്ങളെ അപേക്ഷിച്ച് 21 ശതമാനത്തിന്റെ കുറവാണിത്. യാത്രക്കാരുടെയും ഡ്രൈവർമാരുടെയും ഇടയിൽ നിയമങ്ങൾ പാലിക്കുന്നതിലുണ്ടായ വ്യക്തമായ പുരോഗതിയാണ് ഈ നേട്ടത്തിന് കാരണമെന്ന് ആർടിഎ വ്യക്തമാക്കി.ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 16 ലക്ഷത്തിലധികം പരിശോധനകളാണ് ആർടിഎ നടത്തിയത്. കഴിഞ്ഞ വർഷമിത് 15 ലക്ഷമായിരുന്നു. പൊതുഗതാഗതം, […]
Read more

റോഡിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയാൽ സൗദിയിൽ കനത്ത പിഴ

റിയാദ്: സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനുമതിയില്ലാതെ വാഹന റേസിംഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നവർക്കും ഒന്നിലധികം വാഹനങ്ങൾ കൂട്ടത്തോടെ ഒരുമിച്ച് ഓടിക്കുന്നവർക്കുമെതിരെ കടുത്ത നടപടിയുമായി ട്രാഫിക് ഡയറക്ടറേറ്റ്. നിയമലംഘനം നടത്തുന്ന വാഹനമോടിക്കുന്നവർക്ക് 3,000 റിയാൽ മുതൽ 6,000 റിയാൽ വരെ (ഏകദേശം 1.35 ലക്ഷം ഇന്ത്യൻ രൂപ വരെ) പിഴ ചുമത്തുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി.സൗദിയിലെ വിവിധ നഗരങ്ങളിൽ നിയമവിരുദ്ധ റേസിംഗുകൾ കണ്ടെത്താൻ ട്രാഫിക് വിഭാഗം പ്രത്യേക ഫീൽഡ് ടീമുകളെയും രഹസ്യ നിരീക്ഷണ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. […]
Read more

സൗദി അറേബ്യ ദേശീയ ദിനം; സ്വകാര്യ മേഖല ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് ഭരണകൂടം

റിയാദ്: സൗദി അറേബ്യയുടെ 96-മത്തെ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സെപ്റ്റംബർ 23 ന് ഔദ്യോ​ഗിക അവധി പ്രഖ്യാപിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ( MHRSD). മന്ത്രാലയത്തിന്റെ ഔദ്യോ​ഗിക സമൂഹ മാധ്യമ അക്കൗണ്ടായ എക്സിലൂടെയാണ് ഇത് അറിയിച്ചത്. ​ ഹിജ്റ കലണ്ടർ പ്രകാരം റാബീ അൽ താനി 12, 1448 നാണ് അവധി ലഭിക്കുന്നത്. ഇത് പ്രകാരം സെപ്റ്റംബർ 23 നാണ് അവധി വരുന്നത്. തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് റെ​ഗുലേഷൻസിലെ ആർട്ടിക്കിൾ […]
Read more

ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ ഉടൻ യാഥാർത്ഥ്യമാകുമെന്ന് അധികൃതർ

റിയാദ്: വിദേശ വിനോദസഞ്ചാരികൾക്ക് ആറ് ഗൾഫ് രാജ്യങ്ങളിലും തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ പദ്ധതി ഉടൻ യാഥാർത്ഥ്യമാകുമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് ഗൾഫ് രാജ്യങ്ങളിലേക്കും ഒറ്റ വിസയിൽ പ്രവേശനം സാധ്യമാക്കുന്നതാണ് ഈ പദ്ധതി. പദ്ധതി നടപ്പിലാക്കുന്ന തീയതി, വിസ നിരക്കുകൾ, കാലാവധി, അപേക്ഷാ രീതി എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ […]
Read more

വിദേശ അധ്യാപകരെ ഒഴിവാക്കാൻ കുവൈറ്റ്

രാജ്യത്ത് സർക്കാർ സ്കൂളുകളിലെ അധിക അധ്യാപകരുടെ എണ്ണം കുറയ്ക്കാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിദേശികളായ അധ്യാപകരുടെ സേവനമാണ് ആദ്യ ഘട്ടത്തിൽ അവസാനിപ്പിക്കുക. അറബ് രാജ്യങ്ങളിൽ നിന്നുള്ളവരും മറ്റ് വിദേശികളുമായ 7,019 അധ്യാപകർക്ക് മന്ത്രാലയം പിരിച്ചുവിടൽ നോട്ടീസ് അയച്ചു തുടങ്ങി. കുവൈറ്റിന്റെ ഔദ്യോഗിക ഗവൺമെന്റ് ആപ്പായ ‘സഹേൽ’ (Sahel) വഴിയാണ് അധ്യാപകർക്ക് പിരിച്ചുവിടൽ അറിയിപ്പുകൾ ലഭിക്കുന്നത്. മന്ത്രാലയം നടത്തിയ സമഗ്രമായ പരിശോധനയിൽ വിവിധ വിഷയങ്ങളിലും പഠന ഘട്ടങ്ങളിലുമായി 33,268 അധ്യാപകരുടെ അമിത ബാഹുല്യം കണ്ടെത്തിയിരുന്നു. […]
Read more

ഇറാന്റെ പത്ത് ടാങ്കർ കപ്പലുകൾ ഒരാഴ്ചയ്ക്കുള്ളിൽ തകർത്തുവെന്ന് അമേരിക്ക

ദുബായ്: ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക. അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായെന്നും എന്നാൽ ആക്രമണം പരാജയപ്പെടുത്തിയെന്നും അമേരിക്ക വ്യക്തമാക്കി. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിനെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് തിരിച്ച് ആക്രമണം നടത്തിയതെന്നും ഇറാനിയൻ ടാങ്കറുകൾ നശിപ്പിച്ചതെന്നും യുഎസ് സൈന്യം അറിയിച്ചു. മേഖലയിലുടനീളം അക്രമം വീണ്ടും വർദ്ധിച്ചതോടെ എണ്ണവില ബാരലിന് 100 ഡോളർ കവിഞ്ഞു. ഒമാൻ ഉൾക്കടലിലും ഇറാനിലെ ഖാർഗ് ദ്വീപിനടുത്തും അമേരിക്കൻ സൈന്യം ടാങ്കറുകൾ ആക്രമിച്ചതായി യുഎസ് സെൻട്രൽ […]
Read more

സൗദി അറേബ്യയിലെ ജനവാസ- വാണിജ്യ മേഖലകളില്‍ ഹൂതികളുടെ ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ ജനവാസ- വാണിജ്യ മേഖലകളില്‍ ഹൂതികളുടെ ആക്രമണമെന്ന് റിപ്പോർട്ട്. ദക്ഷിണ പ്രവിശ്യയിലെ ഊര്‍ജ്ജ കേന്ദ്രങ്ങളും മറ്റ് യന്ത്രസാമഗ്രഹികളും ഹൂതികള്‍ ലക്ഷ്യമിട്ടതായി ഊര്‍ജ്ജ മന്ത്രി സ്ഥിരീകരിച്ചു. 73പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ സൗദിയില്‍ നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സൗദിയിലെ പ്രമുഖ എണ്ണ കമ്പനിയായ അരാംകോയ്ക്ക് പുറമേ വിമാനത്താവളങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് ഹൂതികള്‍ അവകാശപ്പെടുന്നുണ്ട്. അഭാ അന്താരാഷ്ട്ര വിമാനത്താവളം, കിങ് ഖാലിദ് എയര്‍ബേസ്, അഭായിലേയും ജിസാനിലെയും അരാംകോ സൈറ്റുകളും ആക്രമിച്ചിട്ടുണ്ടെന്നാണ് വിവരം. […]
Read more

ആറാമത് സലാല ഇന്റർനാഷണൽ സൈക്ലിംഗ് ടൂറിന് തുടക്കം

മസ്കറ്റ്: ഒമാൻ സൈക്ലിംഗ് ഫെഡറേഷനും ദോഫാർ മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് സലാല ഇന്റർനാഷണൽ സൈക്ലിംഗ് ടൂറിന് ദോഫാർ ഗവർണറേറ്റിൽ ആവേശകരമായ തുടക്കം. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഈ അന്താരാഷ്ട്ര കായിക മാമാങ്കത്തിൽ ആതിഥേയരായ ഒമാൻ ഉൾപ്പെടെ യുകെ, ജർമ്മനി, ഫ്രാൻസ്, ഓസ്‌ട്രേലിയ, സൗദി അറേബ്യ തുടങ്ങി 28 രാജ്യങ്ങളിൽ നിന്നുള്ള 95 പ്രമുഖ സൈക്ലിസ്റ്റുകളാണ് മാറ്റുരയ്ക്കുന്നത്. ദോഫാറിന്റെ പ്രകൃതിഭംഗിയും സാംസ്‌കാരിക പാരമ്പര്യവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിനൊപ്പം ലോക സൈക്ലിംഗ് ഭൂപടത്തിൽ ഒമാന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുകയാണ് […]
Read more

പൊതുമര്യാദകള്‍ ലംഘിച്ച് ചിത്രങ്ങളും ഡിസൈനുകളും; സ്‌കൂള്‍ പഠനസാമഗ്രികള്‍ പിടിച്ചെടുത്തു

മസ്‌കത്ത്: പൊതുമര്യാദകള്‍ക്കും സാംസ്‌കാരിക മൂല്യങ്ങള്‍ക്കും നിരക്കാത്ത ചിത്രങ്ങളും ഡിസൈനുകളും കൈവശം വച്ചതില്‍ സ്‌കൂള്‍ പഠനസാമഗ്രികള്‍ പിടിച്ചെടുത്തു. പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ച് വിപണികള്‍ കേന്ദ്രീകരിച്ച് അതോറിറ്റി നടത്തുന്ന ‘ബാക്ക് ടു സ്‌കൂള്‍’ പരിശോധനാ ക്യാംപയിനിന്റെ ഭാഗമായാണ് നടപടി. ഒമാനിലെ ദാഖിലിയ്യ ഗവര്‍ണറേറ്റില്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നടത്തിയ പരിശോധനയില്‍ 1,609 സ്‌കൂള്‍ പഠനസാമഗ്രികള്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു. ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിടിച്ചെടുക്കുകയും നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ തുടര്‍ നടപടികള്‍ […]
Read more

Recent News