ദുബായിൽ സിദ് ശ്രീറാമിന്റെ സംഗീതവിരുന്ന്; ‘Sing India’ ഷോയുടെ ടിക്കറ്റ് വിൽപന തുടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംഗീതപ്രേമികൾക്ക് ആവേശം പകരാൻ ദുബായിൽ സിദ് ശ്രീറാമിന്റെ ലൈവ് സംഗീതനിശ.‘Sing India with Sid Sriram’ എന്ന പേരിൽ നവംബർ 22നാണ് പരിപാടി നടക്കുന്നത്. ദുബായിലെ കൊക്കക്കോള അരീനയാണ് സംഗീതവിരുന്നിന് വേദിയാകുന്നത്.തെന്നിന്ത്യൻ സിനിമാഗാനങ്ങളിലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ സിദ് ശ്രീറാമിന്റെ ജനപ്രിയ ഗാനങ്ങൾ നേരിട്ട് ആസ്വദിക്കാനുള്ള അവസരമാണ് ദുബായിലെ പ്രേക്ഷകർക്ക് ഒരുങ്ങുന്നത്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഹിറ്റ് ഗാനങ്ങൾക്കൊപ്പം ഹൃദയസ്പർശിയായ മെലഡികളും സംഗീതനിശയുടെ പ്രധാന ആകർഷണമാകും.ജിസിസി മേഖലയിൽ സിദ് ശ്രീറാം ആദ്യമായി അവതരിപ്പിക്കുന്ന സോളോ ലൈവ് ഷോ എന്ന പ്രത്യേകതയും ‘Sing India’യ്ക്കുണ്ട്.പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗാനങ്ങൾ സിദ് ശ്രീറാമിന്റെ തനതായ ആലാപനശൈലിയിൽ തത്സമയം കേൾക്കാനാകുമെന്നതിനാൽ സംഗീതാസ്വാദകർ ഏറെ പ്രതീക്ഷയോടെയാണ് പരിപാടിക്കായി കാത്തിരിക്കുന്നത്.പരിപാടിയുടെ ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചു. സിദ് ശ്രീറാമിന്റെ സംഗീതം നേരിട്ട് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലഭ്യമായ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News