മഞ്ഞുമലയിൽ ലെഹങ്കയണിഞ്ഞ് സാഹസം; -5 ഡിഗ്രിയിലെ ഉർമിളയുടെ സ്നോബോർഡിങ് വൈറൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മഞ്ഞുമലയിൽ പതിവ് സ്നോബോർഡിങ് വേഷത്തിന് പകരം ലെഹങ്കയണിഞ്ഞ് സാഹസിക പ്രകടനം നടത്തി ശ്രദ്ധ നേടിയിരിക്കുകയാണ് മുംബൈ സ്വദേശിനി ഉർമിള പാബ്ലെ.സ്വിറ്റ്സർലൻഡിലെ മൗണ്ട് ടിറ്റ്ലിസിലാണ് ഏകദേശം മൈനസ് അഞ്ച് ഡിഗ്രി താപനിലയിൽ ഉർമിള സ്നോബോർഡിങ് നടത്തിയത്. പർപ്പിൾ നിറത്തിലുള്ള ലെഹങ്കയണിഞ്ഞുള്ള സാഹസിക പ്രകടനത്തിന്റെ ദൃശ്യങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

സൂര്യാസ്തമയം കാണുന്നതിനായി മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് ഉർമിളയും സംഘവും യാത്ര ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥയ്ക്കിടെ ലിഫ്റ്റുകൾ അടച്ചിരിക്കുകയും സ്കീ പാതകളിൽ പരിപാലന പ്രവർത്തനങ്ങൾ നടക്കുകയും ചെയ്തിരുന്നുവെന്നാണ് ഉർമിളയുടെ വിശദീകരണം.കാഴ്ച മങ്ങുന്ന സാഹചര്യത്തിലും മഞ്ഞും ചെളിയും നിറഞ്ഞ അപകടകരമായ ഭാഗങ്ങളിലൂടെ സ്നോബോർഡ് ചെയ്തതായി ഉർമിള പറയുന്നു. യാത്രയ്ക്കിടെ തെന്നിവീഴാൻ പോയ സാഹചര്യവും നേരിട്ടെങ്കിലും യാത്ര തുടർന്നെന്നും അവർ വ്യക്തമാക്കി.

സ്നോബോർഡിങ് പൂർത്തിയാക്കിയ ശേഷം ഏകദേശം ഒരു മണിക്കൂറോളം താഴ്‌വരയിലൂടെ നടന്നാണ് യാത്ര അവസാനിപ്പിച്ചതെന്നും ഉർമിള പറഞ്ഞു.“ഏതാണ്ട് മരിച്ചുപോയ പോലെയായിരുന്നു, തണുത്ത് മരവിച്ചെങ്കിലും ജീവിതത്തിലെ ഏറ്റവും അവിശ്വസനീയമായ സാഹസിക അനുഭവങ്ങളിലൊന്നായിരുന്നു ഇത്” എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള ഉർമിളയുടെ പ്രതികരണം.വീഡിയോയ്ക്ക് ഇതിനോടകം ലക്ഷക്കണക്കിന് കാഴ്ചകളാണ് ലഭിച്ചത്. നടി ലിസ ഹെയ്ഡൻ ഉൾപ്പെടെയുള്ളവരും വീഡിയോയ്ക്ക് പ്രതികരണവുമായി രംഗത്തെത്തി.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News