ദുബായിൽ ഷെയറിങ് താമസസൗകര്യങ്ങൾക്ക് പുതിയ നിയമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായിൽ ഷെയറിങ് താമസസൗകര്യങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി പുതിയ നിയമം പ്രാബല്യത്തിൽ വന്നു. കുടുംബങ്ങളും ബാച്ചിലേഴ്സും ഒരേ റസിഡൻഷ്യൽ യൂണിറ്റിൽ ഒന്നിച്ചു താമസിക്കുന്നത് പൂർണ്ണമായും നിരോധിച്ചു കൊണ്ടാണ് ദുബായ് മുൻസിപ്പാലിറ്റി പുതിയ ചട്ടങ്ങൾ പുറപ്പെടുവിച്ചത്. ഷെയറിങ് അടിസ്ഥാനത്തിലുള്ള താമസം ഇനി മുതൽ ഇതിനായി പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ള മേഖലകളിൽ മാത്രമായി പരിമിതപ്പെടുത്തും. നിലവിലുള്ള കെട്ടിടങ്ങൾക്കും വില്ലകൾക്കും പുതിയ നിബന്ധനകൾ പാലിക്കാൻ ഒരു വർഷത്തെ സാവകാശം നൽകിയിട്ടുണ്ട്.
പുതിയ നിയമപ്രകാരം, ഒരു ഷെയേർഡ് റസിഡൻഷ്യൽ യൂണിറ്റ് പൂർണ്ണമായും കുടുംബങ്ങൾക്കോ അല്ലെങ്കിൽ ബാച്ചിലർമാർക്കോ മാത്രമായി മാറ്റിവെക്കണം. ഇരുവിഭാഗവും ഒരേ കെട്ടിട യൂണിറ്റ് പങ്കിടാൻ പാടില്ല.

സാങ്കേതിക മാനദണ്ഡങ്ങൾ അനുസരിച്ച്, ഒരു കിടപ്പുമുറിയിൽ ഒരാൾക്ക് കുറഞ്ഞത് അഞ്ച് ചതുരശ്ര മീറ്റർ വിസ്തീർണം ഉണ്ടായിരിക്കണം. കൂടാതെ, ഓരോ നാല് താമസക്കാർക്കും ഒരു പൂർണ്ണ ബാത്ത്റൂം സൗകര്യം നിർബന്ധമാണ്. കുടുംബങ്ങൾക്കായി മാറ്റിവെച്ച ഷെയേർഡ് താമസസൗകര്യങ്ങളിൽ, ഓരോ കുടുംബത്തിനും സ്വന്തമായി ബാത്ത്റൂം സൗകര്യമുള്ള പ്രത്യേക കിടപ്പുമുറി ഉണ്ടായിരിക്കണം.
പ്രധാന വാണിജ്യ-ടൂറിസം പ്രാധാന്യമുള്ള റോഡുകളുടെ ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങളിൽ ബാച്ചിലർമാർക്ക് ഷെയറിങ് താമസസൗകര്യം ഒരുക്കുന്നത് ദുബായ് മുൻസിപ്പാലിറ്റി വിലക്കിയിട്ടുണ്ട്. ബനിയാസ് റോഡ്, ഷെയ്ഖ് സായിദ് റോഡ്, ജുമൈറ റോഡ്, അൽ വസൽ റോഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം പ്രധാന മേഖലകളിൽ കുടുംബങ്ങൾക്ക് മാത്രമായിരിക്കും ഷെയറിങ് താമസാനുമതി നൽകുക.

കൂടാതെ, ഒരു കെട്ടിടത്തിന്റെയോ വില്ലയുടെയോ ഒരു ഭാഗം മാത്രം ഷെയറിംഗ് താമസത്തിനായി ഉപയോഗിക്കാൻ കഴിയില്ല. മുഴുവൻ കെട്ടിടവും ഇതിനായി മാറ്റിവെക്കേണ്ടതുണ്ട്.കെട്ടിട ഉടമകൾ, എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകൾ, കരാറുകാർ എന്നിവർ പാലിക്കേണ്ട 10 പ്രധാന ബാധ്യതകൾ ഉൾപ്പെടുത്തി ദുബായ് മുൻസിപ്പാലിറ്റി പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ ഷെയറിങ് താമസത്തിനായി ഉപയോഗിക്കുന്ന കെട്ടിടങ്ങളും വില്ലകളും ഒരു വർഷത്തിനകം ആവശ്യമായ അനുമതികൾ നേടി നിയമവിധേയമാക്കണം. എന്നാൽ അനധികൃത നിർമ്മാണങ്ങൾക്കോ നിർമ്മാണ മാറ്റങ്ങൾക്കോ ഈ സാവകാശം ലഭിക്കില്ല. ഇത്തരം നിയമലംഘനങ്ങൾ ഉടനടി നീക്കം ചെയ്യേണ്ടതുണ്ട്.

ഷെയറിങ് താമസസൗകര്യം ഒരുക്കുന്നതിന് ‘ദുബായ് ബിൽഡിംഗ് പ്ലാറ്റ്‌ഫോം’ വഴി എഞ്ചിനീയറിങ് കൺസൾട്ടന്റുമാർ മുഖേന ബിൽഡിങ് പെർമിറ്റ്, ലൈസൻസ് എന്നിവയ്ക്ക് അപേക്ഷിക്കണം. അപേക്ഷയിൽ മുറികളുടെ വലുപ്പം, താമസക്കാരുടെ എണ്ണം, സ്വഭാവം എന്നിവ വ്യക്തമാക്കണം. കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷമായിരിക്കും ഷെയേർഡ് ഹൗസിങ് പെർമിറ്റ് അനുവദിക്കുക. ഇത് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ വാടക കരാറുകൾക്കും ബാധകമായിരിക്കും. ബാച്ചിലർമാർ താമസിക്കുന്ന കെട്ടിടങ്ങളിൽ പൊതു അടുക്കളകൾ, അലക്കു സൗകര്യങ്ങൾ, ഡൈനിംഗ്-വിനോദ മേഖലകൾ എന്നിവ നിർബന്ധമാണ്. അപ്പാർട്ട്‌മെന്റുകൾക്കുള്ളിലെ അടുക്കളകളിൽ ഒരാൾക്ക് ഒരു ചതുരശ്ര മീറ്റർ സ്ഥലം വേണം.

പ്രത്യേക ബാത്ത്റൂമുകളുള്ള ഇടങ്ങളിൽ നാല് പേർക്ക് ഒരു ടോയ്‌ലറ്റും ആറ് പേർക്ക് ഒരു ഷവറും ക്രമീകരിക്കാം. പ്രൈവറ്റ് വില്ലകളും ഷെയറിങ് താമസത്തിനായി ഉപയോഗിക്കാമെങ്കിലും അനുമതി നിർബന്ധമാണ്. വാഹന പാർക്കിങ്ങിൽ ഇളവുകൾ ഉണ്ടെങ്കിലും മിനിബസുകൾക്ക് ആളെ ഇറക്കാനും കയറ്റാനും അനുയോജ്യമായ സ്ഥലങ്ങളും മൊത്തം താമസക്കാരുടെ 10 ശതമാനത്തിന് തുല്യമായ സൈക്കിൾ പാർക്കിങ് സൗകര്യവും നൽകണം. ജനസാന്ദ്രതയും നിയമവിരുദ്ധ താമസവും നിയന്ത്രിക്കുക, താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുക, നഗരത്തിന്റെ മനോഹാരിത നിലനിർത്തുക എന്നിവയാണ് ഈ പുതിയ നിയമത്തിലൂടെ ദുബായ് ലക്ഷ്യമിടുന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News