യുഎഇയിൽ വിവിധ ഭാ​ഗങ്ങളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്

ദുബായ്: യുഎഇയിൽ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അസ്ഥിരമായ കാലാവസ്ഥ വാരാന്ത്യം വരെ നീളുമെന്നും അധികൃതർ അറിയിച്ചു. രാജ്യത്തിന്‍റെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ ഉച്ചയോടെ കാർമേഘങ്ങൾ രൂപപ്പെടാനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി. ഉപരിതലത്തിലും അന്തരീക്ഷത്തിന്‍റെ ഉയർന്ന തലത്തിലുമുള്ള ന്യൂനമർദ്ദ സ്വാധീനമാണ് ഈ കാലാവസ്ഥ മാറ്റത്തിന് കാരണം. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ […]

പശ്ചിമേഷ്യൻ സംഘർഷം: റദ്ദാക്കിയ CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഈ മാസം നടക്കും

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് യുഎഇ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ മാറ്റിവെച്ച സിബിഎസ്ഇ 12ാം ക്ലാസിലെ സ്‌പെഷ്യല്‍ ബോര്‍ഡ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 23 മുതല്‍ 28 വരെയാണ് പരീക്ഷ നടക്കുക. 20 അക്കാദമിക വിഷയങ്ങളിലും 20 സ്‌കില്‍ വിഷയങ്ങളിലുമാണ് പരീക്ഷ നടക്കുന്നത്. യുഎഇ, ബഹ്‌റൈന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ മാറ്റിവെച്ച പരീക്ഷയാണ് നടക്കുന്നത്. പരീക്ഷാ ടൈംടേബിള്‍ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 15നായിരുന്നു പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയില്‍ […]

യുഎഇയിലെ വിവിധ ഇടങ്ങളിൽ ശക്തമായ മഴ; വിവിധ എമിറേറ്റുകളിൽ യെല്ലോ അലർട്ട്

അബുദാബി: യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ. രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലും മലയോര മേഖലകളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മഴ കനത്തതോടെ അബുദാബി പൊലീസ് വാഹനമോടിക്കുന്നവർക്ക് പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദേശീയ കാലാവസ്ഥാ കേന്ദ്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് കാരണമാകുന്ന കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ‘യെല്ലോ അലർട്ട്’ പുറപ്പെടുവിച്ചു. ഉച്ചയ്ക്ക് 2:00 മണി മുതൽ രാത്രി 9:00 മണി വരെയാണ് അലർട്ട് പ്രാബല്യത്തിലുള്ളത്. അൽ ഐൻ, ഫുജൈറ, […]

ഒമാനിൽ വാഹനാപകടം; 14കാരിയായ മലയാളി വിദ്യാർഥിനിക്ക് അന്ത്യം

ഒമാൻ: വാഹനാപകടത്തിൽ 14 വയസ്സുകാരിയായ മലയാളി വിദ്യാർഥിനി മരിച്ചു. ഒമാനിലാണ് ദാരുണമായ അപകടം ഉണ്ടായത്. വിദ്യാർഥിനിയുടെ മരണവാർത്ത പ്രവാസി മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അപകടം എങ്ങനെ സംഭവിച്ചുവെന്നതും സംഭവസമയത്തെ സാഹചര്യങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്. വിദ്യാർഥിനിയുടെ കുടുംബത്തെക്കുറിച്ചും അപകടത്തിൽ മറ്റാർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്നതിനെക്കുറിച്ചും വിശദമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികളുടെ കുടുംബങ്ങളിൽ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് സംഭവം. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട അധികൃതരുടെ അന്വേഷണവും തുടർനടപടികളും നിർണായകമാണ്. വിദ്യാർഥിനിയുടെ വിയോഗത്തിൽ […]

ഒമാനിൽ 764 നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

മസ്‌കത്ത്: നിരോധിത പുകയില ഉൽപന്നങ്ങൾക്കെതിരെ പരിശോധന ശക്തമാക്കി ഒമാൻ അധികൃതർ. മസീറയിൽ നടത്തിയ പരിശോധനയിൽ 764 നിരോധിത ഉൽപന്നങ്ങൾ പിടിച്ചെടുത്തതായി റിപ്പോർട്ട്. രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് നിരോധിത ഉൽപന്നങ്ങൾ വിൽക്കുന്നതും വിതരണം ചെയ്യുന്നതും തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഒമാനിൽ നിരോധിച്ചിട്ടുള്ള പുകയില ഉൽപന്നങ്ങളുടെ വിൽപനയും വിപണനവും അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം ഉൽപന്നങ്ങൾ വിപണിയിലെത്തുന്നത് തടയുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ പരിശോധനകൾ തുടരുകയാണ്. നിരോധിത ഉൽപന്നങ്ങൾ കൈവശം വയ്ക്കുകയോ വിൽപന നടത്തുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാം. അതിനാൽ വ്യാപാരികൾ […]

അബുദാബിയിൽ റോഡ് സുരക്ഷയ്ക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

അബുദാബി: റോഡുകളിലെ ഗതാഗതക്കുരുക്കുകളും അപകടസാധ്യതകളും കുറച്ച് യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായം തേടി അബുദാബി. റോഡുകളിൽ ഉണ്ടാകുന്ന തടസ്സങ്ങളും അപകടസാധ്യതകളും തത്സമയം തിരിച്ചറിയുന്നതിനായി ‘വി സിറ്റി’ (V City) എന്ന പുതിയ പദ്ധതിക്കാണ് എമിറേറ്റിൽ തുടക്കമായിരിക്കുന്നത്. യുഎഇ എഐ അലയൻസ് ആണ് സർക്കാർ സ്ഥാപനങ്ങൾക്ക് വേണ്ടി ഈ നൂതന സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. നിലവിൽ ട്രാഫിക് പട്രോളിംഗ് സംഘങ്ങൾ, നിരീക്ഷണ ക്യാമറകൾ, വാഹനമോടിക്കുന്നവർ നൽകുന്ന വിവരങ്ങൾ എന്നിവയെ ആശ്രയിച്ചാണ് റോഡുകളിലെ പ്രശ്നങ്ങൾ അധികൃതർ കണ്ടെത്തുന്നത്. […]

സൗദി വിമാനത്താവളത്തിൽ ആക്രമണം, 3 മരണം

സൗദി അറേബ്യയിൽ വ്യോമാക്രമണം നടന്നതായി റിപ്പോർട്ട്, റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. മരിച്ചവരിൽ സൗദിയ വിമാനക്കമ്പനിയിലെ പൈലറ്റും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് മരണവിവരം സ്ഥിരീകരിച്ചതെന്ന് വാർത്തയിൽ പറയുന്നു. ഇന്നലെ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് ആളുകൾക്ക് ജീവൻ നഷ്ടമായത്. ആദ്യ ആക്രമണം വിമാനത്താവളത്തിലെ സൗകര്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു. രണ്ടാമത്തെ ആക്രമണം സൗദി എയർലൈൻസിന്റെ വിമാനത്തിന് നേരെയായിരുന്നുവെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. […]

കുടുംബ സുരക്ഷിതത്വം ഉറപ്പാക്കാൻ കുവൈറ്റ്; പ്രീമാരിറ്റൽ പരിശീലനം നിർബന്ധമാക്കി

കുവൈത്ത് സിറ്റി: കുവൈറ്റിൽ കുടുംബ ഭദ്രതയും സുരക്ഷിതത്വവും കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി രണ്ട് സുപ്രധാന നിയമഭേദഗതികൾക്ക് മന്ത്രിസഭയുടെ അംഗീകാരം. വിവാഹ രജിസ്ട്രേഷന് മുൻപ് വധൂവരന്മാർക്ക് പ്രീമാരിറ്റൽ കൗൺസിലിങ്ങ് നിർബന്ധമാക്കുന്നതാണ് പുതിയ തീരുമാനങ്ങളിൽ ഏറ്റവും പ്രധാനം. ഇതോടൊപ്പം, കമ്പനി രജിസ്ട്രേഷൻ ചുമതല വാണിജ്യ മന്ത്രാലയത്തിന് കൈമാറാനും ഔദ്യോഗിക രേഖകൾ പൂർണ്ണമായും ഡിജിറ്റലാക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. രണ്ടാമതായി, വിവാഹം, വിവാഹമോചനം തുടങ്ങിയ കുടുംബ-വ്യക്തിനിയമ കാര്യങ്ങളുടെ രജിസ്ട്രേഷൻ രീതി കൂടുതൽ കർശനമാക്കും. വിവാഹത്തിന് മുൻപുള്ള പ്രത്യേക പരിശീലനവും വേർപിരിയലുകൾക്ക് മുൻപുള്ള അനുരഞ്ജന […]

യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ ഇത്തിഹാദ് റെയിൽ

യുഎഇ ദേശീയ പാസഞ്ചർ ട്രെയിൻ സർവീസായ ഇത്തിഹാദ് റെയിലിൽ തിരക്കേറിയ സമയങ്ങളിലും വാരാന്ത്യങ്ങളിലും ടിക്കറ്റ് നിരക്ക് ഉയരുമെന്ന് സ്ഥിരീകരിച്ച് അധികൃതർ. യാത്രക്കാരുടെ ആവശ്യകതയും തിരക്കും അടിസ്ഥാനമാക്കി നിരക്കുകൾ നിശ്ചയിക്കുന്ന ‘ഫ്ലെക്സിബിൾ പ്രൈസിംഗ് സിസ്റ്റം’ ആണ് നടപ്പിലാക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ വാരാന്ത്യങ്ങളിലെ തിരക്ക് കൂടുതലുള്ള സമയത്ത് ടിക്കറ്റ് നിരക്കിൽ 40 ദിർഹം വരെ വർധനവ് ഉണ്ടായതായി റെയിൽവേ അതോറിറ്റി വ്യക്തമാക്കി.അതത് സമയങ്ങളിലെ ഡിമാൻഡ് അനുസരിച്ച് കംഫർട്ട്, പ്രീമിയം ക്ലാസുകളിലെ സീറ്റ് നിരക്കുകൾ മാറുന്ന രീതിയിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ദുബായ്ക്കും […]

ഡിജിറ്റൽ ഗവൺമെന്റ് സേവനങ്ങളിലെ ജനസംതൃപ്തി; ആഗോളതലത്തിൽ ഒന്നാമതായി യുഎഇ

അബുദാബി: ഡിജിറ്റൽ ഗവൺമെന്റ് സേവനങ്ങളിലെ ജനസംതൃപ്തിയിൽ ആ​ഗോളതലത്തിൽ ഒന്നാമതായി യുഎഇ. ആഗോള കൺസൾട്ടിംഗ് സ്ഥാപനമായ ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് പുറത്തുവിട്ട 2026-ലെ ഡിജിറ്റൽ ഗവൺമെന്റ് സർവേയിലാണ് യുഎഇ ഈ നേട്ടം കൈവരിച്ചത്. സർവേയിൽ പങ്കെടുത്ത 89 ശതമാനം ആളുകളും യുഎഇയുടെ ഡിജിറ്റൽ ഗവൺമെന്റ് സേവനങ്ങൾക്ക് മികച്ച റേറ്റിംഗ് നൽകി. അബുദാബിയിൽ ആരംഭിച്ച ‘എഐ എവരിതിംഗ്’ സമ്മിറ്റിലാണ് ഈ അന്താരാഷ്ട്ര റിപ്പോർട്ട് പുറത്തുവിട്ടത്. ലോകമെമ്പാടുമുള്ള 44 രാജ്യങ്ങളിലാണ് ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് പഠനം നടത്തിയത്. ഡിജിറ്റൽ ഗവൺമെന്റ് സേവനങ്ങളുടെ […]