Category: GULF

റോഡിലെ നിയമ ലംഘനം:’12 മണിക്കൂറിനകം ട്രാഫിക് പിഴ അടച്ചില്ലെങ്കില്‍’; സന്ദേശങ്ങളില്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്

മസ്‌കത്ത്: ട്രാഫിക് പിഴയുടെ പേരില്‍ ഒമാനില്‍ പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ്. 12 മണിക്കൂറിനകം ട്രാഫിക് പിഴ അടച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന സന്ദേശമാണ് ഫോണില്‍ എത്തുന്നത്. ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും സംശയാസ്പദമായ മെസേജുകള്‍ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. മൊബൈല്‍ ഫോണുകളിലേക്ക് സന്ദേശങ്ങളയച്ച് പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെയാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ അടിയന്തര ജാഗ്രതാ നിര്‍ദേശം. പണം തട്ടാനായി വ്യാജ വെബ്സൈറ്റ് ലിങ്കുകളും സന്ദേശത്തോടൊപ്പം നല്‍കിയിട്ടുണ്ടാകും. പലര്‍ക്കും ഇത്തരത്തില്‍ […]
Read more

ദുബായിലെ സ്വര്‍ണവിലയില്‍ കുതിപ്പ്

ദുബായിലെ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 532 ദിര്‍ഹമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസത്തെ 528.25 ദിര്‍ഹത്തില്‍ നിന്നാണ് ഈ കുതിപ്പുണ്ടായത്. ഒരു ദിവസം കൊണ്ട് 3.75 ദിര്‍ഹത്തിന്റെ വര്‍ധനയാണുണ്ടായത്. 22 കാരറ്റ് സ്വര്‍ണത്തിന് 489.25 ദിര്‍ഹത്തില്‍ നിന്നും 492.50 ദിര്‍ഹത്തിലേക്കുള്ള കുതിപ്പുണ്ടായി. 3.25 ദിര്‍ഹമാണ് കൂടിയത്.ഈ മാസം തുടക്കം മുതലേ സ്വര്‍ണവില ക്രമാതീതമായി വര്‍ധിക്കുകയാണ്. സെപ്റ്റംബര്‍ ഒന്നിന് 24 കാരറ്റ് സ്വര്‍ണത്തിന് 522 ദിര്‍ഹമായിരുന്നു വിലയെങ്കില്‍ ഇന്നലെ അത് 528.25 ദിര്‍ഹമായിരുന്നു. […]
Read more

സാഹസിക യാത്രകൾക്ക് സൗദിയിൽ ഇനി കർശന സുരക്ഷാ നിയമം

റിയാദ്: സൗദി അറേബ്യയിൽ സംഘടിപ്പിക്കുന്ന സാഹസിക യാത്രകൾ കൂടുതൽ സുരക്ഷിതവും ചിട്ടയുള്ളതുമാക്കാൻ കായിക മന്ത്രാലയം പുതിയ ലൈസൻസിങ് സേവനത്തിന് തുടക്കം കുറിച്ചു. ‘അൽ റഹാല’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സേവനം തിങ്കളാഴ്ച മുതലാണ് നിലവിൽ വന്നത്. രാജ്യത്തിന് അകത്തേക്കും വിദേശത്തേക്കുമുള്ള സംഘടിത സാഹസിക യാത്രകൾക്ക് ഏകീകൃത നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.യാത്രാ പെർമിറ്റുകൾ ലഭിക്കുന്നതിനായി ‘റിയാദി’ പ്ലാറ്റ്‌ഫോമിൽ ‘അൽ റഹാല’ എന്ന പ്രത്യേക വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. സാഹസിക യാത്രകൾ സംഘടിപ്പിക്കുന്നവർക്ക് ഇനി ഈ […]
Read more

യുഎഇയിലെ സ്കൂൾ സമയക്രമത്തിൽ മാറ്റം പ്രഖ്യാപിച്ച് അധികൃതർ

അബുദാബി: യുഎഇയിലെ വിദ്യാഭ്യാസ മന്ത്രാലയം 2026-27 അധ്യയന വർഷത്തേക്കുള്ള പുതിയ സ്‌കൂൾ സമയക്രമം ഔദ്യോഗികമായി പുറപ്പെടുവിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ ബാധകമായ സമയക്രമം സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച മുതലാണ് രാജ്യത്തുടനീളം പ്രാബല്യത്തിൽ വരുന്നത്. കിൻഡർഗാർട്ടൻ മുതൽ വ്യത്യസ്ത പഠന തലങ്ങൾ അനുസരിച്ചും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയുമാണ് സമയക്രമം നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ വെള്ളിയാഴ്ചകളിൽ പ്രത്യേക സമയക്രമവും പ്രാബല്യത്തിലുണ്ടാകും. കിൻഡർഗാർട്ടൻ വിദ്യാർത്ഥികൾക്ക് രാവിലെ 7.30 മുതൽ 8.00 മണി വരെ പ്രഭാത പ്രവർത്തനങ്ങളോടെയാണ് സമയം ആരംഭിക്കുന്നത്. 8.00 മുതൽ 8.15 […]
Read more

അകലം പാലിച്ചോളൂ… ഇല്ലെങ്കില്‍ കീശ കാലിയാകും; സൗദിയിൽ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്

റിയാദ്: വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കാത്തവര്‍ക്ക് സൗദിയില്‍ മുന്നറിയിപ്പ്. മുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാത്തത് സൗദി അറേബ്യയില്‍ ഗതാഗത നിയമലംഘനമാണ്. നിയമം പാലിക്കാത്തവര്‍ക്ക് പിഴ ഈടാക്കേണ്ടി വരുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്ക് 300 റിയാല്‍ വരെ പിഴ ചുമത്തുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കുന്നത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാന നടപടികളിലൊന്നാണ്. പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളിലും ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോഴും മതിയായ അകലം […]
Read more

ഷാർജ അൽ താവൂൻ ടണൽ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി

ഷാർജയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസമാകുന്ന അൽ താവൂൻ ടണൽ പദ്ധതിയുടെ ആദ്യഘട്ടവും അനുബന്ധ റോഡ് വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കിഷാർജ. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് മുന്നോടിയായി നവംബറിൽ പൊതുജനങ്ങളാ‍ക്കായി റോഡ് തുറന്നുകൊടുക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അൽ താവുൻ റൗണ്ട്ബൗട്ടിന് കീഴിലൂടെ കടന്നുപോകുന്ന ടണലിന് ഏകദേശം 500 മീറ്റർ ദൈർഘ്യമുണ്ട്. ഇരുദിശകളിലുമായി മൂന്ന് ലെെനുകൾ വീതമുള്ള ടണൽ അൽ താവൂൻ സ്ട്രീറ്റിനെ അൽ നഹ്ദ പാലത്തോടും ദുബായിലേക്കുള്ള പ്രധാന റോഡ് ശൃംഖലയോടും ബന്ധിപ്പിക്കും. പദ്ധതിയുടെ ഭാഗമായി മണിക്കൂറിൽ […]
Read more

കുവൈത്തിലെ വിവിധ മേഖലകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ മേഖലകളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തി. ക്യാപിറ്റൽ, ഫർവാനിയ ഗവർണറേറ്റുകളിലായി 222 കിലോയിലധികം ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും 20 നിയമലംഘന റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ ഒരു ഭക്ഷ്യസ്ഥാപനത്തിൽ കേടായതും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയതായി കണ്ടെത്തി. കൂടാതെ, ഫ്രോസൺ മാംസം ഉരുക്കി ഫ്രഷ് […]
Read more

ഗൾഫ് വ്യോമപാതയിലെ സുരക്ഷാ മുന്നറിയിപ്പ് നീട്ടി

സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഗള്‍ഫ് വ്യോമപാതയിലെ ജാഗ്രതാ നിര്‍ദേശങ്ങള്‍ സെപ്റ്റംബര്‍ 30 വരെ നീട്ടിയെന്ന് യൂറോപ്യന്‍ വ്യോമയാന ഏജന്‍സി അറിയിച്ചു. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി യുഎഇ വിമാനക്കമ്പനികള്‍ സര്‍വീസുകളില്‍ സമയമാറ്റവും ചില റദ്ദാക്കലുകളും പ്രഖ്യാപിച്ചു. പ്രമുഖ അന്താരാഷ്ട്ര എയര്‍ലൈനുകള്‍ ഗൾഫ് മേഖലയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതും നീട്ടിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (ഇഎഎസ്എ) ഇന്നലെയാണ് ഗള്‍ഫ് മേഖല സംബന്ധിച്ച കോണ്‍ഫ്‌ലിക്റ്റ് സോണ്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റില്‍ പുതുക്കിയ ഉത്തരവ് പുറത്തിറക്കിയത്. യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ്, ദേഹ, മസ്‌കറ്റ് […]
Read more

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ

അബുദാബി: വിസ സാധൂകരണം, എമർജൻസി സർട്ടിഫിക്കറ്റ്, എക്സിറ്റ് പെർമിറ്റ്, എമിറേറ്റ്സ് ഐഡി, ജോലി വാഗ്ദാനം എന്നിവ വാഗ്ദാനം ചെയ്യുന്ന അനധികൃത ഏജന്റന്മാർക്കെതിരെ യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ മുന്നറിയിപ്പ്. പ്രധാനമായും സാധാരണക്കാരായ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജ ഏജന്റന്മാർ തട്ടിപ്പ് നടത്തുന്നതെന്ന് ഓഗസ്റ്റ് 31-ന് പുറപ്പെടുവിച്ച പുതിയ ഉപദേശക കുറിപ്പിൽ കോൺസുലേറ്റ് വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകാർ ഇരകളുടെ പാസ്‌പോർട്ട്, എമിറേറ്റ്സ് ഐഡി എന്നിവയ്ക്ക് പുറമെ മുഖം, കണ്ണ്, വിരലടയാളം (Biometric Data) എന്നിവയുടെ സ്കാനുകളും […]
Read more

കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തനം ആരംഭിക്കാനൊരുങ്ങി ഫ്ലൈനാസ്

കൊച്ചി: സൗദി അറേബ്യൻ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തനം തുടങ്ങുന്നു. സെപ്റ്റംബർ രണ്ടുമുതൽ കൊച്ചിയിൽനിന്ന് റിയാദിലേക്കും തിരിച്ചുമാണ് നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നത്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഫ്ലൈനാസ് നടത്തുക. എക്സ് വൈ399, എക്സ് വൈ 400 എന്നിവയാണ് ഫ്ലൈറ്റ് നമ്പറുകൾ. 174 സീറ്റുകളുള്ള എയർബസ് എ320 വിമാനമാണ് സർവീസിനെത്തുന്നത്. കൊച്ചിയിൽനിന്ന് റിയാദിലേക്കുള്ള വിമാനം രാവിലെ 8.50ന് പുറപ്പെടും. റിയാദിൽ നിന്നുള്ള മടക്കവിമാനം രാവിലെ 8.05ന് കൊച്ചിയിലെത്തും. നിലവിൽ, […]
Read more

Recent News