യുഎഇയിലെ സ്കൂൾ സമയക്രമത്തിൽ മാറ്റം പ്രഖ്യാപിച്ച് അധികൃതർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: യുഎഇയിലെ വിദ്യാഭ്യാസ മന്ത്രാലയം 2026-27 അധ്യയന വർഷത്തേക്കുള്ള പുതിയ സ്‌കൂൾ സമയക്രമം ഔദ്യോഗികമായി പുറപ്പെടുവിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ ബാധകമായ സമയക്രമം സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച മുതലാണ് രാജ്യത്തുടനീളം പ്രാബല്യത്തിൽ വരുന്നത്. കിൻഡർഗാർട്ടൻ മുതൽ വ്യത്യസ്ത പഠന തലങ്ങൾ അനുസരിച്ചും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയുമാണ് സമയക്രമം നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ വെള്ളിയാഴ്ചകളിൽ പ്രത്യേക സമയക്രമവും പ്രാബല്യത്തിലുണ്ടാകും.

കിൻഡർഗാർട്ടൻ വിദ്യാർത്ഥികൾക്ക് രാവിലെ 7.30 മുതൽ 8.00 മണി വരെ പ്രഭാത പ്രവർത്തനങ്ങളോടെയാണ് സമയം ആരംഭിക്കുന്നത്. 8.00 മുതൽ 8.15 വരെ അസംബ്ലിയും തുടർന്ന് ക്ലാസുകളും നടക്കും. തിങ്കൾ മുതൽ വ്യാഴം വരെ 45 മിനിറ്റ് ദൈർഘ്യമുള്ള അഞ്ച് പിരീഡുകളാണുണ്ടാകുക. ഇതിനിടയിൽ പ്രാതലിനായി രാവിലെ 9.45 മുതൽ 10.05 വരെയും കളികൾക്കായി 10.05 മുതൽ 10.25 വരെയും രണ്ട് ഇടവേളകൾ നൽകിയിട്ടുണ്ട്.ഉച്ചയ്ക്ക് 12.40 മുതൽ 1.00 മണി വരെയുള്ള കഥപറയാനുള്ള സെഷനുശേഷം കുട്ടികൾക്ക് സ്കൂൾ വീട്ടുപോകാം. വെള്ളിയാഴ്ചകളിൽ അസംബ്ലിക്ക് ശേഷം 8.05 മുതൽ 40 മിനിറ്റ് വീതമുള്ള നാല് പിരീഡുകളാണുണ്ടാകുക. 11.15 മുതൽ 11.30 വരെയുള്ള കഥപറച്ചിലിന് ശേഷം സ്കൂൾ സമയം അവസാനിക്കും. ആഴ്ചയിൽ ആകെ 24 പഠന ക്ലാസുകളാണ് ഈ വിഭാഗത്തിന് ഉണ്ടാകുക.

ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾക്കായ സ്കൂളുകൾക്ക് തെരഞ്ഞെടുക്കാവുന്ന രണ്ട് സമയക്രമങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഒന്നാമത്തെ ഷെഡ്യൂൾ പ്രകാരം രാവിലെ 7.15-ന് അസംബ്ലിയും 7.25-ന് ആദ്യ പിരീഡും ആരംഭിക്കും. തിങ്കൾ മുതൽ വ്യാഴം വരെ ഏഴ് പഠന പിരീഡുകളും രണ്ട് ഇടവേളകളും (20 മിനിറ്റ്, 15 മിനിറ്റ്) ഉണ്ടായിരിക്കും. അവസാന പിരീഡ് ഉച്ചയ്ക്ക് 1.25-ന് അവസാനിക്കും. വെള്ളിയാഴ്ചകളിൽ 7.10-ന് അസംബ്ലി ആരംഭിച്ച് 10.30-ഓടെ ക്ലാസുകൾ പൂർത്തീകരിക്കും.രണ്ടാമത്തെ ഷെഡ്യൂൾ തിരഞ്ഞെടുക്കുന്ന സ്കൂളുകളിൽ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8.00-ന് അസംബ്ലിയും 8.15-ന് ആദ്യ പിരീഡും തുടങ്ങും. അവസാനത്തെ ഏഴാം പിരീഡ് ഉച്ചയ്ക്ക് 2.20-ന് പൂർത്തിയാകും. വെള്ളിയാഴ്ചകളിൽ എട്ട് മണിക്ക് അസംബ്ലി ആരംഭിച്ച് 11.30-ന് ക്ലാസുകൾ അവസാനിക്കും. ആഴ്ചയിൽ 45 മിനിറ്റ് വീതമുള്ള ആകെ 32 പഠന ക്ലാസുകളാണ് നിശ്ചയിച്ചിരിക്കുന്നത്.

അഞ്ച് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ ആൺകുട്ടികൾക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.15-നാണ് അസംബ്ലി ആരംഭിക്കുന്നത്. 7.25-ന് ക്ലാസുകൾ തുടങ്ങി എട്ട് പിരീഡുകൾക്ക് ശേഷം ഉച്ചയ്ക്ക് 2.15-ന് സ്കൂൾ സമയം അവസാനിക്കും. രാവിലെ 9.00 മുതൽ 9.20 വരെയും ഉച്ചയ്ക്ക് 11.45 മുതൽ 12.00 വരെയുമാണ് ഇടവേളകൾ. വെള്ളിയാഴ്ചകളിൽ 7.10-ന് അസംബ്ലിയും 7.15-ന് ക്ലാസുകളും ആരംഭിക്കും. രാവിലെ 10.25-ഓടെ ക്ലാസുകൾ അവസാനിക്കും. ഈ വിഭാഗത്തിന് ആഴ്ചയിൽ 36 പഠന ക്ലാസുകളാണുണ്ടാകുക.അഞ്ച് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8.00-ന് അസംബ്ലിയും 8.15-ന് ആദ്യ പിരീഡും ആരംഭിക്കും. എട്ട് പിരീഡുകളുള്ള ഈ ഷെഡ്യൂളിൽ അവസാന ക്ലാസ് വൈകുന്നേരം 3.15-നാണ് അവസാനിക്കുക. രാവിലെ 9.50 മുതൽ 10.10 വരെയും ഉച്ചയ്ക്ക് 12.35 മുതൽ 12.50 വരെയുമാണ് ഇടവേളകൾ. വെള്ളിയാഴ്ചകളിൽ 8.00-ന് അസംബ്ലി ആരംഭിച്ച് 11.30-ന് സ്കൂൾ സമയം പൂർത്തിയാകും. പെൺകുട്ടികൾക്കും ആഴ്ചയിൽ ആകെ 36 പഠന ക്ലാസുകളാണുള്ളത്.പുതിയ സമയക്രമം വരുന്നതോടെ കൂടുതൽ മികച്ച പഠനാന്തരീക്ഷം ഒരുക്കാനാകുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തൽ

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News