തിയേറ്ററിലെ വിജയത്തിന് പിന്നാലെ ഒടിടിയിലും തിളങ്ങി ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രം ട്രെൻഡിങ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.എസ്.എസ്. രാജമൗലി അവതരിപ്പിച്ച ഫാന്റസി ഫാമിലി എന്റർടെയ്നറിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫഹദ് ഫാസിലിന്റെ വ്യത്യസ്തമായ കഥാപാത്രാവതരണവും ബാലതാരം സാറയുടെ പ്രകടനവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങൾ.കാലഭൈരവ ഒരുക്കിയ സംഗീതവും പശ്ചാത്തലസംഗീതവും ചിത്രത്തിന് കൂടുതൽ മികവ് നൽകുന്നു.
മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്.ആർക്ക മീഡിയ വർക്ക്സും ഷോയിംഗ് ബിസിനസും ചേർന്നാണ് ചിത്രം നിർമിച്ചത്. കേരളത്തിൽ ഭാവന റിലീസാണ് വിതരണം നിർവഹിച്ചത്.തിയേറ്ററിൽ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ചിത്രം ഒടിടിയിലും മികച്ച മുന്നേറ്റം തുടരുകയാണ്. നെറ്റ്ഫ്ലിക്സ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് എത്തുമോ എന്ന ആകാംക്ഷയിലാണ് ഫഹദ് ആരാധകർ.



