നവംബറിൽ വിവാഹം; വരൻ ബോഡി ബിൽഡറും ജിം ട്രെയിനറും; കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് റിമി ടോമി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : വിവാഹവാർത്ത പുറത്തുവിട്ടതിന് പിന്നാലെ വരനെ പരിചയപ്പെടുത്തി ഗായിക റിമി ടോമി. മുംബൈ മലയാളിയും ബോഡി ബിൽഡറും ഫിറ്റ്നസ് ട്രെയിനറുമായ ലിബിൻ മാത്യുവാണ് റിമിയുടെ വരൻ. നവംബർ 14ന് മുംബൈയിലെ ഡോംബിവല്ലിയിൽ വെച്ചാണ് വിവാഹം നടക്കുക. റിമി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ചത്.

മാർച്ച് 10നാണ് ഇരുവരും ആദ്യമായി ഫോണിൽ സംസാരിച്ചത്. മാർച്ച് 14ന് നേരിൽ കണ്ടു. ആദ്യ കൂടിക്കാഴ്ചയ്ക്ക് മുൻപുതന്നെ സംസാരത്തിലൂടെ പരസ്പരം ഇഷ്ടപ്പെട്ടിരുന്നുവെന്നും വിവാഹത്തെക്കുറിച്ച് തീരുമാനിച്ചിരുന്നുവെന്നും റിമി പറഞ്ഞു. ലിബിനൊപ്പം കഴിയുമ്പോൾ ധൈര്യവും സമാധാനവും പോസിറ്റിവിറ്റിയും അനുഭവപ്പെടുന്നുണ്ടെന്നും താരം വ്യക്തമാക്കി.

വിവാഹം ലളിതമായ ചടങ്ങായിരിക്കുമെന്നും സിനിമാ-സംഗീത മേഖലയിൽനിന്ന് ആരെയും ക്ഷണിക്കുന്നില്ലെന്നും റിമി അറിയിച്ചു. വിവാഹശേഷം കൂടുതൽ സമയം മുംബൈയിലായിരിക്കും താമസിക്കുക. അതേസമയം, മുൻഭർത്താവിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് വിവാഹവുമായി ബന്ധപ്പെട്ട് പ്രചാരണം നടത്തുന്നതിൽ റിമി അതൃപ്തി പ്രകടിപ്പിച്ചു. വിവാഹമോചനം ഇരുവരും ചേർന്ന് എടുത്ത തീരുമാനമാണെന്നും അദ്ദേഹത്തെ പുതിയ വിവാഹവുമായി ബന്ധപ്പെടുത്തി അനാവശ്യമായി ചർച്ച ചെയ്യരുതെന്നും താരം അഭ്യർഥിച്ചു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News