പഞ്ചാബിൽ ആപ്പിന് വൻ തിരിച്ചടി; 3 എംഎൽഎമാർ ബിജെപിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചണ്ഡീഗഢ്: പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് രാഷ്ട്രീയ പ്രഹരം. രാജിവെച്ച മൂന്ന് എംഎൽഎമാരും ബിജെപിയിൽ ചേർന്നു. ഹർമീത് സിംഗ്, ചേതൻ സിംഗ്, കുൻവർ വിജയ് പ്രതാപ് സിംഗ് എന്നിവരാണ് പാർട്ടി വിട്ട് ബിജെപിയുടെ ഭാഗമായത്.

ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മൂന്ന് നേതാക്കളും ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉണ്ടായ ഈ കൂടുമാറ്റം പഞ്ചാബിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായകമായേക്കും.

മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ രൂക്ഷ വിമർശനവുമായാണ് കുൻവർ വിജയ് പ്രതാപ് രംഗത്തെത്തിയത്. സംസ്ഥാനത്ത് അധികാരത്തിന്റെ ഇടനാഴികളിൽ ഗുണ്ടകൾ ആധിപത്യം സ്ഥാപിക്കുകയാണെന്നും തൊഴിലില്ലായ്മ വർധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചാബിന്റെ സ്വത്വം തന്നെ വെല്ലുവിളി നേരിടുകയാണെന്നും വിമർശിച്ചു.

മൂന്ന് നേതാക്കളുടെ വരവ് വലിയ രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമാണെന്നാണ് ബിജെപിയുടെ പ്രതികരണം. കൂടുതൽ നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിലെത്തുമെന്ന സൂചനയും ബിജെപി വക്താവ് നൽകി.

അതേസമയം, എംഎൽഎമാരുടെ രാജിയിലും ബിജെപിയിലേക്കുള്ള പ്രവേശനത്തിലും ആം ആദ്മി പാർട്ടി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് ഈ രാഷ്ട്രീയ തിരിച്ചടി. പഞ്ചാബിൽ അധികാരം നിലനിർത്താൻ ശ്രമിക്കുന്ന ആപ്പിന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് വലിയ വെല്ലുവിളിയാകുമോ? വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ നീക്കങ്ങളുണ്ടാകുമോ എന്നതാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News