ഹൂതികൾക്കെതിരെ വൻ നീക്കം; സൗദിക്കൊപ്പം തുർക്കിയും പാകിസ്താനും, സൈനിക സഖ്യം ശക്തമാകുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: യെമനിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു.
ഹൂതി വിമതരുടെ ആക്രമണങ്ങൾ സൗദി അറേബ്യയിലേക്കും വ്യാപിച്ചതോടെ തിരിച്ചടിക്കായി സൗദി, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ സംയുക്ത സൈനിക നീക്കം ശക്തമാക്കി.റിയാദിൽ നടന്ന ത്രിരാഷ്ട്ര ചർച്ചകൾക്ക് പിന്നാലെയാണ് പുതിയ തീരുമാനം. മക്ക കരാറിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച സൈനിക സഖ്യത്തിന്റെ ഭാഗമായാണ് നീക്കം. സഖ്യത്തിലെ ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും സഖ്യം വ്യക്തമാക്കിയിട്ടുണ്ട്.

സൗദിയുടെ പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ, രാജ്യത്തിനും പുണ്യസ്ഥലങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ കൂട്ടായ പ്രതിരോധത്തിലൂടെ നേരിടുമെന്ന് വ്യക്തമാക്കി.അതേസമയം, സൗദിക്ക് ആവശ്യമായ സൈനിക സേനയും അനുബന്ധ സംവിധാനങ്ങളും വിട്ടുനൽകാനും അവ വേഗത്തിൽ വിന്യസിക്കാനും തയ്യാറാണെന്ന് പാകിസ്താനും അറിയിച്ചു.യെമനിലും ഹൂതികൾക്കെതിരെ സൈനിക നടപടി ശക്തമാണ്. അന്താരാഷ്ട്ര അംഗീകാരമുള്ള യെമൻ സർക്കാരിന്റെ സേന, ഹൂതികൾ നേരത്തെ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ പ്രത്യാക്രമണം ആരംഭിച്ചു. മോക്ക തുറമുഖ നഗരം തിരിച്ചുപിടിച്ചതായും ബാബ് അൽ മന്ദബ് കടലിടുക്ക് നിയന്ത്രണത്തിലാക്കിയതായും യെമൻ സേന അവകാശപ്പെട്ടു.

സൗദിയുടെ പിന്തുണയോടെ നടക്കുന്ന യെമൻ സൈനിക നീക്കത്തിന് നൂറോളം യുദ്ധവിമാനങ്ങൾ പിന്തുണ നൽകുന്നതായും റിപ്പോർട്ടുകളുണ്ട്. ‘ഡോൺ ഓഫ് യെമൻ’ എന്ന പേരിലാണ് യെമൻ സേനയുടെ പുതിയ ഓപ്പറേഷൻ.ഇതിനിടെ, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവും റാബിഗിലെ അരാംകോ റിഫൈനറിയും ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങൾ ആക്രമിച്ചതായി ഹൂതികളും അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദങ്ങളിൽ സൗദി അധികൃതരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.ഹൂതികൾക്കെതിരായ നീക്കം ഇനി യെമനിൽ മാത്രം ഒതുങ്ങുമോ, അതോ മേഖലയിൽ വലിയ സൈനിക സംഘർഷത്തിലേക്ക് നീങ്ങുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News