എഐ ഇനി പഴങ്കഥ ; പെരുമാറ്റത്തിൽ ട്രംപിന് പിന്നാലെ മാസ്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നറിയപ്പെടുന്ന AI-യെ ‘Super Intelligence’ അഥവാ ‘SI’ എന്ന് പുനർനാമകരണം ചെയ്യാനുള്ള അമേരിക്കൻ നീക്കം സാങ്കേതികലോകത്ത് ചർച്ചയാകുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സർക്കാർ രേഖകളിലും ഔദ്യോഗിക ആശയവിനിമയങ്ങളിലും ‘AI’ എന്നതിന് പകരം ‘SI’ ഉപയോഗിക്കാൻ നിർദേശം നൽകിയതോടെയാണ് പുതിയ ചർച്ചയ്ക്ക് തുടക്കമായത്.

വൈറ്റ് ഹൗസിൽ പ്രമുഖ ടെക് കമ്പനികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഇലോൺ മസ്ക്, മാർക്ക് സക്കർബർഗ്, സുന്ദർ പിച്ചൈ, ജെൻസൻ ഹുവാങ് തുടങ്ങിയ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തിരുന്നു. ‘Artificial’ എന്ന വാക്ക് സാങ്കേതികവിദ്യയുടെ യഥാർഥ കഴിവുകളെ ശരിയായി പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് ട്രംപിന്റെ വാദം.

പ്രഖ്യാപനത്തിന് പിന്നാലെ നടന്ന രസകരമായ സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഇലോൺ മസ്ക് ആദ്യം പതിവുപോലെ ‘AI’ എന്ന് പറയുകയും, ഉടൻ തന്നെ തിരുത്തി ‘SI’ എന്ന് പറയുകയും ചെയ്തു. ഇതുകണ്ട് ട്രംപ് ചിരിച്ചതും ശ്രദ്ധേയമായി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

AI സാങ്കേതികവിദ്യ മനുഷ്യരുടെ കഴിവുകളെ അനുകരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ലെന്നും കൂടുതൽ ശക്തമായ സംവിധാനങ്ങളിലേക്ക് അതിവേഗം മുന്നേറുകയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടാണ് ‘Super Intelligence’ എന്ന പേര് സാങ്കേതികവിദ്യയുടെ നിലവിലെ സാധ്യതകളെ കൂടുതൽ കൃത്യമായി പ്രതിനിധീകരിക്കുമെന്ന് ഭരണകൂടം പറയുന്നത്.

എന്നാൽ സാങ്കേതികവിദഗ്ധർക്കിടയിൽ ഈ പേര് മാറ്റത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. AI രംഗത്ത് ‘superintelligence’ എന്നത് ഇതിനകം തന്നെ മനുഷ്യരുടെ ബുദ്ധിശേഷിയെ മിക്ക മേഖലകളിലും വളരെയധികം മറികടക്കുന്ന സാങ്കേതിക സംവിധാനങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക പദമാണ്. അതിനാൽ നിലവിലുള്ള എല്ലാ AI സാങ്കേതികവിദ്യകളെയും ‘SI’ എന്ന് വിളിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കാമെന്ന വിമർശനവുമുണ്ട്.

പേര് മാറ്റം ഔദ്യോഗികമായി അമേരിക്കൻ ഭരണകൂടത്തിന്റെ ആശയവിനിമയത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ടെക് വ്യവസായത്തിലും പൊതുസമൂഹത്തിലും ‘AI’ എന്ന പദം ഇപ്പോഴും വ്യാപകമാണ്. അതിനാൽ പേര് മാറ്റം എത്രത്തോളം പ്രായോഗികമായി സ്വീകരിക്കപ്പെടുമെന്ന് വ്യക്തമല്ല

Tags :

Linet Mariya

Leave a Reply

Your email address will not be published. Required fields are marked *

Recent News