ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി 24 പവൻ കവർന്നു; 18കാരായ മൂന്ന് യുവാക്കൾ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി വീട്ടിൽനിന്ന് 24 പവൻ സ്വർണം കവർന്ന കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. പാമ്പാടി സ്വദേശികളായ അൻസൽ മുഹമ്മദ്, നിധിൻ നിഷാദ്, ഷെബിൻ എബ്രഹാം എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മൂവർക്കും 18 വയസ്സാണ്.

ഏകദേശം 24 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളാണ് പ്രതികൾ വിദ്യാർഥിയെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയത്. കുട്ടി പഠിച്ചിരുന്ന സ്കൂളിലെ മുൻവിദ്യാർഥികളാണ് അറസ്റ്റിലായവർ. ട്യൂഷൻ സെന്ററിൽവെച്ചാണ് ഇവർ കുട്ടിയുമായി പരിചയത്തിലായത്.

ഈ വർഷം മാർച്ച് ആദ്യവാരം മുതലാണ് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്താൻ തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെയും മാതാപിതാക്കളെയും കള്ളക്കേസിൽ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയാണ് വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കൈക്കലാക്കിയത്. വളകൾ, ചെയിനുകൾ, നെക്ലേസുകൾ, കമ്മലുകൾ, മോതിരങ്ങൾ തുടങ്ങിയ ആഭരണങ്ങൾ പലതവണകളായി കുട്ടി പ്രതികൾക്ക് കൈമാറുകയായിരുന്നു.

അടുത്തിടെ കുട്ടിയുടെ മാതാവ് സ്വർണം പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. കുടുംബം പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുന്നതിനിടെയാണ് കുട്ടി സംഭവിച്ച കാര്യങ്ങൾ മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. ഇതിനിടെ സൈക്കിൾ വിറ്റ് പണം നൽകണമെന്നും പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

തുടർന്ന് കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയും ഞായറാഴ്ച മൂന്ന് പ്രതികളെയും പിടികൂടുകയുമായിരുന്നു. സ്വർണം പ്രതികൾ എന്തുചെയ്തുവെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News