അർബുദ രോഗികൾക്ക് ആശ്വാസം; 679 കാൻസർ മരുന്നുകളുടെ വിലയിൽ വൻ കുറവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യത്തെ അർബുദ രോഗികൾക്ക് ആശ്വാസമായി കാൻസർ മരുന്നുകളുടെ വില കുറച്ചു. 679 ബ്രാൻഡുകളിലുള്ള മരുന്നുകളുടെ വിലയിൽ 50 ശതമാനത്തിലധികം കുറവുണ്ടായതായി കേന്ദ്ര രാസവസ്തു മന്ത്രാലയം അറിയിച്ചു. ചില മരുന്നുകളുടെ വിലയിൽ 96 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്.

പട്ടികയിൽ ഉൾപ്പെടാത്ത 137 കാൻസർ മരുന്നുകളുടെ ട്രേഡ് മാർജിൻ 30 ശതമാനമായി പരിമിതപ്പെടുത്തിയതോടെയാണ് വിലനിയന്ത്രണം പ്രാബല്യത്തിൽ വന്നത്. കൂടാതെ, ബ്രാൻഡഡ്, പേറ്റന്റ് വിഭാഗങ്ങളിലുള്ള 543 മരുന്നുകളുടെ വിലയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇവയുടെ വിലയിൽ 20 മുതൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.

മരുന്നുകളുടെ പരമാവധി ചില്ലറ വിൽപ്പന വിലയായ എംആർപിയുടെ 30 ശതമാനത്തിൽ കൂടുതൽ ട്രേഡ് മാർജിൻ ഈടാക്കാൻ പാടില്ലെന്ന കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതുക്കിയ വില രേഖപ്പെടുത്തിയ മരുന്നുകൾ വിപണിയിലെത്തിക്കാനും നിർദേശിച്ചിട്ടുണ്ട്.

സർക്കാർ, സ്വകാര്യ ആശുപത്രികളിലും ചില്ലറ മരുന്ന് കടകളിലും പുതുക്കിയ വില നിർബന്ധമായും നടപ്പാക്കണം. കാൻസർ ചികിത്സയുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനൊപ്പം കൂടുതൽ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാനും നടപടി സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. വിലക്കുറവിലൂടെ ഉപഭോക്താക്കൾക്ക് പ്രതിവർഷം 3,540 കോടി രൂപയുടെ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News