മദ്യപിച്ച് വാഹനം ഓടിച്ചാൽ കർശന നടപടിയെന്ന് ആഭ്യന്തര മന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ നീക്കവുമായി സർക്കാർ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമനടപടിയുണ്ടാകുമെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി. വിഷയത്തിൽ ഗതാഗതമന്ത്രിയുമായി പോലീസ് ഉന്നതതല ചർച്ചകൾ നടത്തിവരികയാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല.

ഇത്തരം നിയമലംഘനം നടത്തുന്നവർക്ക് ഒരു തരത്തിലുള്ള ആനുകൂല്യവും പോലീസ് നൽകില്ല. ഇത്തരക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി പരിശോധനകൾ കടുപ്പിക്കും. രാത്രികാലങ്ങളിൽ കേരളത്തിലുടനീളം പോലീസിന്റെ പ്രത്യേക കോംബിങ് പരിശോധനകൾ ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. മദ്യപിച്ച് വാഹനമോടിച്ച സംഭവങ്ങളിൽ ഇതുവരെ പതിനേഴായിരത്തോളം ആളുകളെ പോലീസ് പിടികൂടിയിട്ടുണ്ട്. റോഡുകളിലൂടെ നടന്നുപോകുന്ന സാധാരണക്കാരായ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പോലീസ് ബാധ്യസ്ഥരാണ്. വാഹനാപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി പോലീസിന്റെ നേതൃത്വത്തിൽ ജനങ്ങൾക്ക് ട്രാഫിക് പരിശീലനവും ബോധവൽക്കരണവും നൽകിവരുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

സ്വകാര്യ ബസ്സുകളുടെ അമിതവേഗവും റോഡുകളിലെ മത്സരഓട്ടവും ഒരു കാരണവശാലും അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കാൽനടയാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിലുള്ള അശ്രദ്ധമായ ഡ്രൈവിങ് കർശനമായി തടയും. റാഷ് ഡ്രൈവിങ് നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കാൻ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ഓപ്പറേഷൻ തൂഫാന്റെ മാതൃകയിൽ ഗതാഗത നിയമലംഘനങ്ങൾക്കെതിരെയും പോലീസ് ശക്തമായ നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News