കോഴിക്കോട്: ഫാത്തിമ തഹ്‌ലിയയ്‌ക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് യുഡിഎഫ് . സ്ട്രോങ്ങ് റൂം തുറക്കുന്ന വിവരം തഹ്‌ലിയ നേരത്തെ അറിഞ്ഞിട്ടും നേതൃത്വത്തെ അറിയിച്ചില്ലെന്ന് യുഡിഎഫ് വിമർശിച്ചു. തഹ്‌ലിയ പലപ്പോഴും ഏകപക്ഷീയമായി തീരുമാനം എടുക്കുന്നെന്നുവെന്നാണ് ലീഗിന്റെ പ്രധാന വിമർശനം. തിരഞ്ഞെടുപ്പ് സമയത്തും പല വിഷയങ്ങളും യുഡിഎഫിനെ അറിയിച്ചില്ലെന്നും വിമർശനമുണ്ട്.
ജെഡിടി യിലെ സ്ട്രോങ്ങ് റൂമിനു സമീപത്തെ റിസർവ് റൂം തുറന്നത് സ്ഥാനാർഥികളോ ഏജന്റുമാരോ അറിയാതെ ആണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് ജില്ലാ നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ വരണാധികാരി റിസർവ് റൂം തുറക്കുന്ന വിവരം ഫാത്തിമ തഹ്‌ലിയയെ അറിയിച്ചുരുന്നെന്ന വിവരം പുറത്തുവന്നതോടെയാണ് യുഡിഎഫ് തഹ്‌ലിയയെ വിമർശിച്ചത് . ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറും ലീഗ് ജില്ലാ പ്രസിഡന്റ് എം എ റസാഖും ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധം നയിക്കുമ്പോളും തനിക് ലഭിച്ച വിവരം തഹ്‌ലിയ അവരോട് പങ്കുവെച്ചില്ല എന്നതും ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടി.
